»   » നേരവുമല്ല പ്രേമവുമല്ല പുതിയ ചിത്രവുമായി അല്‍ഫോന്‍സ് പുത്രന്‍!!! ഇക്കുറി നിവിന്‍ പോളി ഇല്ല!!!

നേരവുമല്ല പ്രേമവുമല്ല പുതിയ ചിത്രവുമായി അല്‍ഫോന്‍സ് പുത്രന്‍!!! ഇക്കുറി നിവിന്‍ പോളി ഇല്ല!!!

Posted By: Karthi
Subscribe to Filmibeat Malayalam

അല്‍ഫോന്‍ പുതന്റെ അടുത്ത സിനിമയ്ക്ക് വേണ്ടി പ്രേക്ഷകര്‍ കാത്തിരിക്കുകയാണ്. പ്രേമം എന്ന സൂപ്പര്‍ ഹിറ്റ് ചിത്രത്തിന് ശേഷം രണ്ട് വര്‍ഷത്തെ ഇടവേള കഴിഞ്ഞ് തന്റെ പുതിയ ചിത്രത്തേക്കുറച്ചുള്ള വിവരങ്ങള്‍ അല്‍ഫോന്‍സ് പുത്രന്‍ പുറത്ത് വിട്ടിരിക്കുകയാണ്.

അഡ്വഞ്ചേഴ്‌സ് ഓഫ് ഓമനക്കുട്ടന്റെ വിജയക്കുതിപ്പിന് തടയിടാന്‍ തിയറ്റര്‍ സംഘടന!!! ലക്ഷ്യം ഭാവന???

ആ നോട്ടത്തിലുമുണ്ട് പ്രണയം!!! പ്രഭാസിനോടുള്ള പ്രണയം അനുഷ്‌കയുടെ കണ്ണുകള്‍ പറയും!!!

ആദ്യ ചിത്രമായി നേരവും രണ്ടാമത്തെ ചിത്രമായ പ്രേമവും പോലെയുള്ള ചിത്രമായിരിക്കില്ല തന്റെ മൂന്നാം ചിത്രമെന്നാണ് അല്‍ഫോന്‍സ് പുത്രന്‍ പറയുന്നത്. പുതിയ പശ്ചാത്തലത്തിലാണ് തന്റെ പുതിയ കഥ പറയുന്നത്.

ബിജെപി പറഞ്ഞത് കള്ളം!! വിവാദസ്വാമിയെ സഹായിക്കുന്നത് ആര്‍എസ്എസ്!! തെളിവുകള്‍ പുറത്ത്...

മലയാളത്തിലും തമിഴിലുമായി അല്‍ഫോന്‍സ് പുത്രന്‍ സംവിധാനം ചെയ്ത നേരമായിരുന്നു അദ്ദേഹത്തിന്റെ ആദ്യ ചിത്രം. കോമഡി ത്രില്ലര്‍ സ്വഭാവത്തിലുള്ളതായിരുന്നു ചിത്രം. എന്നാല്‍ രണ്ടാം ചിത്രമായ പ്രേമം പൂര്‍ണമായും ഒരു പ്രണയ ചിത്രമായിരുന്നു.

പ്രേമത്തിന്റേയും നേരത്തിന്റേയും സ്വാഭവമുള്ള ചിത്രമായിരിക്കില്ല പുതിയ ചിത്രം. കോമഡിയും എല്ലാ വികാരങ്ങളും ചേരുന്ന ഒരു സാധാരണ സിനിമയായിരിക്കും ഇത്. എന്നാല്‍ പ്രണയവും സൗഹൃദവും പുതിയ ചിത്രത്തിലും ഉണ്ടാകുമെന്നും അല്‍ഫോന്‍സ് പറയുന്നു.

സംഗീതത്തെ ചുറ്റിപ്പറ്റിയുള്ള സിനിമയാണ് അല്‍ഫോന്‍സ് പുത്രന്‍ ഇക്കുറി ഒരുക്കുന്നത്. ഇതിനായി പഠനങ്ങളും നല്ല തയാറെടുപ്പും നടത്തി. സംഗീതത്തേക്കുറിച്ച് കൂടുതല്‍ പഠിക്കാനും സമയം കണ്ടെത്തി. അതാണ് ചിത്രം തുടങ്ങാന്‍ ഇത്രയും കാലതാമസം നേരിട്ടതെന്നും അല്‍ഫോന്‍സ് പുത്രന്‍ പറഞ്ഞു.

ആദ്യ രണ്ട് ചിത്രങ്ങളിലും നായകനായ നിവിന്‍ പോളി പുതിയ ചിത്രത്തില്‍ ഇല്ല. നടന്‍ എന്നതിലുപരി അല്‍ഫോന്‍സിന്റെ ഏറ്റവും അടുത്ത സുഹൃത്താണ് നിവിന്‍ പോളി. നിവിന്‍ നായകനായ പ്രേമം മലയാളത്തില്‍ 50 കോടി ക്ലബ്ബിലെത്തുന്ന രണ്ടാമത്തെ ചിത്രവും ആദ്യ യുവതാര ചിത്രവുമാണ്.

ആദ്യ ചിത്രം തമിഴിലും മലയാളത്തിലുമായി ഒരേ സമയം പുറത്തിറക്കിയ അല്‍ഫോന്‍സ് രണ്ടാമത്തെ ചിത്രം ചെയ്തത് മലയാളത്തില്‍ മാത്രമായിരുന്നു. മൂന്നാമത്തെ ചിത്രം ഒരുക്കുന്നത് തമിഴില്‍ മാത്രമാണ്. കാസ്റ്റിംഗിനേക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പുറത്ത് വിട്ടിട്ടില്ല.

പുതിയ സിനിമയുടെ ചിത്രീകരണം രണ്ട് മാസത്തിനുള്ളില്‍ തുടങ്ങാനാകും എന്ന പ്രതീക്ഷയിലാണ് അല്‍ഫോന്‍സ് പുത്രന്‍. പുതുമയേതും ഇല്ലാതെ മൂന്നാമത് തിറൈയ് പടം ആരംഭിക്ക പോരേന്‍ എന്നായിരുന്നു പുതിയ സിനിമയേക്കുറിച്ച് അല്‍ഫോന്‍സ് പുത്രന്‍ നേരത്തേ കുറിച്ചിരുന്നത്.

English summary
Alphonse Puthran's next movie will start rolling with in two months. Its a Tamil movie based on music. Nivin Pauly is not in the cast.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam