»   » അമലാ പോളിന്റെ സഹോദരന്‍ അഭിജിത്ത് വിജയ ശ്രീ ജിയുടെ പുതിയ ഹൊറര്‍ ചിത്രത്തില്‍ നായകനാകുന്നു

അമലാ പോളിന്റെ സഹോദരന്‍ അഭിജിത്ത് വിജയ ശ്രീ ജിയുടെ പുതിയ ഹൊറര്‍ ചിത്രത്തില്‍ നായകനാകുന്നു

Written By:
Subscribe to Filmibeat Malayalam

വിജയ ശ്രീ ജിയുടെ പുതിയ ചിത്രത്തില്‍ നായകനായി അമലാപോളിന്റെ സഹോദരന്‍ അഭിജിത്ത് പോള്‍. ചാരുഹാസന്‍, ജനകരാജ് എന്നിവര്‍ അഭിനയ്ക്കുന്ന ഒരു ചിത്രത്തിന്റെ തിരക്കിലാണ് വിജയ് ഇപ്പോള്‍. ഷിംലയെ അടിസ്ഥാനമാക്കിയാണ് പുതിയ ചിത്രം തുടങ്ങാനിരിക്കുന്നത്. മസ്തിഷകവുമായി ചുറ്റിപ്പറ്റി നില്‍ക്കുന്ന ആശയമുള്ള ഹൊറര്‍ കഥയാണ് ചിത്രത്തിന്റെ ഉള്ളടക്കം. ഇടവേളയും പാട്ടുകളും ഇല്ലാത്ത ചിത്രം 3 യിലാണ് ഒരുങ്ങുന്നത്. മലയാളത്തിലും, ഹിന്ദിയിലും, തമിഴിലും കൂടി ചിത്രമെടുക്കാന്‍ ആലോചിക്കുന്നുണ്ടെന്നാണ് ഡയറക്ടര്‍ പറഞ്ഞത്. 20 മിനുറ്റ് ദൈര്‍ഘ്യമുള്ള നിര്‍ണ്ണായകമായ ഒരു റോള്‍ അഭിനയിക്കാന്‍ പ്രമുഖയായ നായികയുമായി ടീം സംസാരിച്ചിട്ടുണ്ട്.

abhijithpaul

സഹനടനായി അഭിജിത്ത് മുന്‍പ് ദേവി എന്ന ചിത്രത്തില്‍ അഭിനയിച്ചിട്ടുണ്ടെങ്കിലും, പുതിയ ചിത്രത്തില്‍ പ്രധാന കഥാപാത്രമാണെന്നും കഥയെ കുറിച്ച് അമലയുമായി ചര്‍ച്ച ചെയ്തിട്ടുണ്ടെന്നും അഭിജിത്ത് പറഞ്ഞു.

English summary
Amala Paul’s brother, Abijith Paul turns hero
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam