»   » സാമന്തയ്ക്ക് പുറകേ അമല പോളും ധനുഷ് ചിത്രത്തില്‍ നിന്നും പിന്‍വാങ്ങി, കാരണം ഞെട്ടിപ്പിക്കുന്നത് !!

സാമന്തയ്ക്ക് പുറകേ അമല പോളും ധനുഷ് ചിത്രത്തില്‍ നിന്നും പിന്‍വാങ്ങി, കാരണം ഞെട്ടിപ്പിക്കുന്നത് !!

Posted By: Nihara
Subscribe to Filmibeat Malayalam
For Quick Alerts
ALLOW NOTIFICATIONS
For Daily Alerts

  വെട്രിമാരന്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമായ വാടാ ചെന്നൈയില്‍ നിന്നും അമല പോള്‍ പിന്‍മാറി. കാക്കമുട്ടായിയിലൂടെ പ്രശസ്തയായ ഐശ്വര്യ രാജേഷിനാണ് ചിത്രത്തില്‍ നായികയാവാനുള്ള നറുക്ക് ലഭിച്ചിട്ടുള്ളത്. ജോമോന്റെ സുവിശേഷങ്ങളിലൂടെ മലയാളി പ്രേക്ഷകരുടെ മനം കവര്‍ന്ന ഐശ്വര്യ രാജേഷിനെത്തേടി നിരവധി അവസരങ്ങളാണ് ഇപ്പോള്‍ വന്നുകൊണ്ടിരിക്കുന്നത്. കൈനിറയെ ചിത്രങ്ങളുമായി സിനിമയില്‍ സജീവമാവുകയാണ് പ്രേക്ഷകരുടെ പ്രിയ അഭിനേത്രി.

  ധനുഷ് നായകനായെത്തുന്ന ചിത്രത്തില്‍ അമല പോളിനെയാണ് ആദ്യം നായികയായി നിശ്ചയിച്ചിരുന്നത്. മൂന്നാം തവണയാണ് ചിത്രത്തിലെ നായികയെ മാറ്റുന്നത്. സാമന്തയ്ക്കു പുറമെ അമലയും ചിത്രത്തില്‍ നിന്ന് പിന്‍മാറിയതോടെ ഐശ്വര്യ രാജേഷിന് നറുക്ക് വീഴുകയായിരുന്നു.

  സാമന്തയ്ക്ക് പിന്നാലെ അമലയും പിന്‍വാങ്ങി

  ധനുഷ് നായകനാകുന്ന വാടാ ചെന്നൈയില്‍ ആദ്യം നിശ്ചയിച്ച നായിക സാമന്തയായിരുന്നു. എന്നാല്‍ ചിത്രത്തില്‍ നിന്നും താരം പിന്‍മാറിയതോടെയാണ് അണിയറ പ്രവര്‍ത്തകര്‍ അമല പോളിനെ സമീപിച്ചത്. ആദ്യം യെസ് മൂളിയതാരത്തിനും പിന്നീട് ചിത്രം ഉപേക്ഷിക്കേണ്ടി വന്നു.

  നായികയെ മാറ്റുന്നത് ഇതാദ്യമായല്ല

  വെട്രിമാരന്‍ ചിത്രമായ വാടാചെന്നൈയില്‍ നിന്ന് നായികയെ മാറ്റുന്നത് മൂന്നാം തവണയാണ്. സംവിധായകനല്ല നായികയെ മാറ്റിയിരുന്നത് എന്നതാണ് മറ്റൊരു വലിയ പ്രത്യേകത. സാമന്തയ്ക്ക് പിന്നാലെയാണ് അമല പോളും ഈ ചിത്രം ഉപേക്ഷിച്ചത്.

  അമല പോളിന്റെ പിന്‍മാറ്റത്തിന് കാരണം

  മറ്റ് പ്രൊജക്ടുകളുമായി തിരക്കിലായതിനാലാണ് അമല പോളിന് ചിത്രത്തില്‍ അഭിനയിക്കാന്‍ കഴിയാത്തതെന്നാണ് താരത്തിന്റെ പിന്‍മാറ്റത്തെക്കുറിച്ച് അണിയറ പ്രവര്‍ത്തകര്‍ വെളിപ്പെടുത്തിയിട്ടുള്ളത്. വിവാഹ മോചനത്തിനു ശേഷം പൂര്‍വാധികം ശക്തിയോടെ സിനിമയില്‍ സജീവമാവുകയാണ് താരം. ഷൂട്ടിങ്ങ് ഡെറ്റില്ലാത്തിനാലാണ് താരം ധനുഷ് ചിത്രത്തില്‍ നിന്നും പിന്‍വാങ്ങിയത്.

  ജോമോന്റെ നായിക ഇനി ധനുഷിനൊപ്പം

  ദേശീയ തലത്തില്‍ തന്നെ ശ്രദ്ധിക്കപ്പെട്ട കാക്കമുട്ടായിയിലൂടെയാണ് ഐശ്വര്യ രാജേഷ് അഭിനയ രംഗത്തേക്ക് എത്തിയത്. ചിത്രത്തിന് മികച്ച പ്രതികരണം ലഭിച്ചുവെങ്കിലും താരത്തിനെ തേടി നിരവധി അവസരങ്ങളൊന്നും വന്നിരുന്നില്ല. എന്നാല്‍ തമിഴില്‍ നിന്നും ചെറിയ ബ്രേക്കെടുത്ത് മലയാളത്തിലെത്തിയപ്പോള്‍ പ്രേക്ഷകര്‍ ഒന്നടങ്കം താരത്തെ സ്വീകരിച്ചു ജോമോന്റെ സുവിശേഷങ്ങളിലെ വൈദേഹിക്ക് മികച്ച പ്രതികരണമാണ് ലഭിച്ചത്.

  വിക്രമിനു ശേഷം ധനുഷിനൊപ്പം

  നായികമാരില്‍ ആരും കൊതിക്കുന്ന ഭാഗ്യമാണ് ഐശ്വര്യയെ തേടിയെത്തിയിട്ടുള്ളത്. വിക്രം ചിത്രമായ ധ്രുവനക്ഷത്രത്തില്‍ നായികാ വേഷം. അതിനു പിന്നാലെ അടുത്ത ചിത്രത്തില്‍ ധനുഷിനൊപ്പം . തെന്നിന്ത്യന്‍ സിനിമയില്‍ തന്നെ അപൂര്‍വ്വം പേര്‍ക്കേ തുടക്കത്തില്‍ ഇത്തരമൊരു അവസരം ലഭിച്ചിട്ടുള്ളൂ.

  English summary
  The Dhanush-starrer Vada Chennai, directed by Vetri Maaran, has undergone a change in its female lead for the third time! First, it was Samantha who opted out of the project. She was then replaced by Amala Paul. Now Amala, too, has walked out of the film, citing date issues, and Aishwarya Rajesh has been signed on as the female lead. A source in the production house says, "Amala Paul couldn't be part of the film because she had other prior commitments. When the team started the shoot recently, she couldn't join the crew due to this. Aishwarya Rajesh is the female lead along with Andrea, who is playing the other female lead. Aishwarya has even started shooting for the film." Aishwarya is also part of another biggie, Gautham Menon's Dhruva Natchathiram, starring Vikram.

  വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

  X
  We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Filmibeat sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Filmibeat website. However, you can change your cookie settings at any time. Learn more