»   » ധനുഷിനൊപ്പം വീണ്ടും, ഗ്ലാമര്‍ വേഷത്തില്‍ അമല പോള്‍ ഞെട്ടിക്കും

ധനുഷിനൊപ്പം വീണ്ടും, ഗ്ലാമര്‍ വേഷത്തില്‍ അമല പോള്‍ ഞെട്ടിക്കും

By: Rohini
Subscribe to Filmibeat Malayalam

വേലിയില്ലാ പട്ടധാരിയ്ക്ക് ശേഷം വീണ്ടും ധനുഷിനൊപ്പം ഒന്നിക്കുന്ന വട ചെന്നൈ എന്ന ചിത്രമാണ് അമല പോളിന്റെ വിവാഹ മോചനത്തിന് കാരണമായത് എന്നൊരു കിംവദന്തിയുണ്ട്. കേട്ടത് സത്യമോ മിഥ്യയോ ആ പ്രൊജക്ടുമായി അമല മുന്നോട്ട് തന്നെ പോകുകയാണ്.

അമല പോളിന് ആശ്വാസവുമായി ധനുഷ്; രജനികാന്ത് ഇതിന് കൂട്ടു നില്‍ക്കുമോ?

ചിത്രത്തില്‍ അമല പ്രേക്ഷകരെ ഞെട്ടിയ്ക്കുന്ന അവതാരവുമായാണ് എത്തുന്നത് എന്നാണ് പുതിയ വാര്‍ത്ത. അതീവ ഗ്ലാമര്‍ വേഷത്തിലാണത്രെ അമല വട ചെന്നൈ എന്ന വെട്രിമാരന്‍ ചിത്രത്തിലെത്തുന്നത്. തുടര്‍ന്ന് വായിക്കാം

അമല പോളിന്റെ വേഷം

ചിത്രത്തില്‍ അമല മുക്കുവസ്ത്രീയായി എത്തുന്നു എന്നായിരുന്നു നേരത്തെ വന്ന വാര്‍ത്തകള്‍. എന്നാല്‍, മുക്കുവ സ്ത്രീയല്ല, അതീവ ഗ്ലാമറായിട്ടുള്ള ഒരു മോഡേണ്‍ പെണ്‍കുട്ടിയായിട്ടാണ് അമല ചിത്രത്തിലെത്തുന്നത് എന്നാണ് ഇപ്പോള്‍ കേള്‍ക്കുന്നത്.

അമലയ്‌ക്കൊപ്പം ആന്‍ഡ്രിയയും

അമല പോളിനൊപ്പം ആന്‍ഡ്രിയ ജെര്‍മിയയും ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിയ്ക്കുന്നുണ്ട്.

അതിഥി വേഷത്തില്‍ വിജയ് സേതുപതി

ഇപ്പോള്‍ തമിഴകത്തെ യുവ തരംഗമായ വിജയ് സേതുപതി ഒരു അതിഥി വേഷം ചെയ്തുകൊണ്ട് ചിത്രത്തിലെത്തുന്നു.

ധനുഷിന്റെ വട ചെന്നൈ

ഒരു ഗ്യാങ്സ്റ്റര്‍ മൂഡ് ചിത്രമാണ് വട ചെന്നൈ. വെട്രിമാരന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ നാല്‍പത് വയസ്സ് വരെയുള്ള ഒരു ഗ്യാങ്സ്റ്ററിന്റെ കഥയാണ് പറയുന്നത്.

English summary
Earlier there were rumours that Amala Paul, who plays the leading lady in Dhanush’s gangster drama 'Vada Chennai', will be seen in the role of a fisher-woman. Now the latest that we hear is the actress will be seen in an out-and-out glamorous avatar in the movie.
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam