»   » നയന്‍താരക്ക് പ്രേക്ഷകര്‍ നല്‍കിയത് തലൈവി പട്ടം, അമല പോളിന് കിട്ടിയതോ? വീണ്ടും പുലിവാല്!

നയന്‍താരക്ക് പ്രേക്ഷകര്‍ നല്‍കിയത് തലൈവി പട്ടം, അമല പോളിന് കിട്ടിയതോ? വീണ്ടും പുലിവാല്!

Posted By:
Subscribe to Filmibeat Malayalam
നയൻതാരയെ പുകഴ്ത്തിയ അമല പോളിന് കിട്ടിയ പണി | filmibeat Malayalam

തെന്നിന്ത്യന്‍ സിനിമ ലോകത്തിലെ സെന്‍സേഷനായി മാറിയിരിക്കുകയാണ് ലേഡി സൂപ്പര്‍ സ്റ്റാര്‍ എന്ന് വിളിക്കുന്ന നയന്‍താര. നായികയായി എത്തിയ അറാം ബോക്‌സ് ഓഫീസിലെ ഹിറ്റ് ചാര്‍ട്ടില്‍ ഇടം നേടിയതോടെ ആരാധകര്‍ക്കും പ്രിയങ്കരിയായി മാറിയിരിക്കുകയാണ് താരം.

സഹോദരന്റെ കരുതലുമായി നസ്രിയക്കൊപ്പം പൃഥ്വിരാജ് ഊട്ടിയിലെ തട്ടുകടയില്‍!!! ചിത്രങ്ങള്‍ വൈറല്‍!

ആ റെക്കോര്‍ഡ് വെറും തള്ള്! നന്തി അവാര്‍ഡ് ലഭിക്കുന്ന ആദ്യ മലയാളി മോഹന്‍ലാല്‍ അല്ല!!!

അതേ സമയം മലയാളത്തില്‍ നിന്നും തമിഴിലെത്തിയ മറ്റൊരു നായികയായ അമല പോളിന് കണ്ഡക ശനിയാണ്. അറാം എന്ന ചിത്രത്തേയും നയന്‍താരയുടെ പ്രകടനത്തേയും പ്രകീര്‍ത്തിച്ച അമല പോളിന് കിട്ടിയത് എട്ടിന്റെ പണിയാണ്. അറാം നായിക നയന്‍തരയെ തലൈവി എന്ന് വിളിച്ച അതേ നാവുകൊണ്ട് തന്നെയാണ് പ്രേക്ഷകര്‍ അമല പോളിന് പൊങ്കാലയിട്ടത്.

കളക്ടര്‍ മതിവദനി ഐഎഎസ്

കളക്ടര്‍ മതിവദനി ഐഎഎസ് എന്ന കഥാപാത്രത്തെയാണ് അറാം എന്ന ചിത്രത്തില്‍ നയന്‍താര അവതരിപ്പിക്കുന്നത്. എടുത്ത് പറയാന്‍ സൂപ്പര്‍ താരങ്ങള്‍ ഒന്നും ഇല്ലാത്ത ചിത്രത്തില്‍ ആദിയോടന്തം നിറഞ്ഞ് നില്‍ക്കുന്നത് നയന്‍താരയാണ്. കേരളത്തിലേയും തമിഴ്‌നാട്ടിലേയും തിയറ്ററുകളില്‍ നിറഞ്ഞ സദസിലാണ് ചിത്രം പ്രദര്‍ശനം തുടരുന്നത്.

നയന്‍താരയാണ് താരം

മസാല രംഗങ്ങളില്‍ വന്ന് പോകുകയും നായകന്റെ നിഴലായി മാത്രം മാറുകയും ചെയ്യുന്ന നായികമാരില്‍ നിന്ന് വ്യത്യസ്തമായി ഈ ചിത്രത്തില്‍ നയന്‍താര നിറഞ്ഞ് നില്‍ക്കുകയാണ്. കുഴല്‍ക്കിണറില്‍ വീഴുന്ന കുഞ്ഞിനെ രക്ഷിക്കാന്‍ ഒരു നാട് മുഴുവന്‍ ഒന്നിക്കുന്നതാണ് ഗോപി നൈനാര്‍ സംവിധാനം ചെയ്ത ചിത്രത്തിന്റെ പ്രമേയം.

തലൈവി

അറാം എന്ന ചിത്രത്തിലെ അഭിനയത്തിലൂടെ പ്രേക്ഷകരുടെ ഹൃദയം കവര്‍ന്ന നയന്‍താരയ്ക്ക് അവര്‍ തലൈവി എന്ന വിളിപ്പേരും നല്‍കി. ജയലളിതയ്ക്ക് ശേഷം തലൈവി എന്ന് വിളിക്കുന്ന നടികൂടെയാണ് നയന്‍താര.

പുലിവാല് പിടിച്ച അമല പോള്‍

നയന്‍താരയുടെ പ്രകടനത്തേയും അറാം സിനിമയേയും അഭിനന്ദിച്ച് രംഗത്തെത്തിയ അമല പോള്‍ അക്ഷരാര്‍ത്ഥത്തില്‍ പുലിവാല് പിടിച്ചിരിക്കുകയാണ്. മസാല ചിത്രങ്ങളെ എതിര്‍ത്തും നയന്‍താരയെ അഭിനന്ദിച്ചും അമല ചെയ്ത ട്വീറ്റ് ആയിരുന്നു താരത്തിന് വിനയായത്.

അമല പോളിന്റെ ട്വീറ്റ്

സൂപ്പര്‍ താരങ്ങള്‍ക്ക് വേണ്ടി മസാല കുത്തി നിറച്ച സിനിമകളാല്‍ ബാധിക്കപ്പെട്ട തമിഴ് സിനിമയ്ക്ക് ആശ്വാസമാണ് അറാം പോലുള്ള സിനിമകള്‍. അത്തരം ഫോര്‍മുലകള്‍ തെറ്റാണെന്ന് നയന്‍താര തെളിയിച്ചു. നയന്‍താരയ്ക്കും സംവിധായകന്‍ ഗോപി നൈനാറിനും എല്ലാ ആശംസകളും അറിയിക്കുന്നു. നല്ല സിനിമയും കഥയും അഭിനയ പ്രകടനങ്ങളുമാണ് നമുക്ക് വേണ്ട്. ഇതായിരുന്നു പിന്നീട് വിവാദമായി മാറിയ അമല പോളിന്റെ ട്വീറ്റ്.

വന്‍ പ്രതിഷേധം

അമല പോളിന്റെ പരാമര്‍ശത്തിനെതിരെ വന്‍ പ്രതിഷേധമാണ് തമിഴ് സിനിമ പ്രേമികളില്‍ നിന്നും ഉയരുന്നത്. തമിഴ് സിനിമയെ മൊത്തത്തില്‍ മോശമായി ചിത്രീകരിച്ചു എന്നാണ് ആരോപണം. താരമാക്കി വളര്‍ത്തിയത് തമിഴാണെന്ന് മലയാളിയായ നിങ്ങള്‍ മറക്കരുതെന്നും പ്രേക്ഷകര്‍ ഒാര്‍മിപ്പിക്കുന്നു.

അമലയ്ക്ക് തല്ലും നയന്‍താരയ്ക്ക് തലോടലും

മലയാളികളായ നയന്‍താരയേയും അമല പോളിനേയും താരങ്ങളാക്കി മാറ്റിയത് തമിഴ് സിനിമയായിരുന്നു. അറാമിലെ പ്രകടനത്തിന് നയന്‍താരയ്ക്ക് പുതിയ പേര് കൂടി ആരാധകര്‍ നല്‍കിയപ്പോള്‍ അഭിനന്ദനം അല്പം കടന്ന് പോയതിന്റെ പേരില്‍ അമല പോളിന് ലഭിച്ചത് പൊങ്കാലയാണ്.

English summary
Tamil audience raised protest against Amala Paul's tweet about Tamilo movies.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam