»   » മസാല ചിത്രങ്ങള്‍ മാത്രമല്ല നല്ല സിനിമകളും വേണം.. നയന്‍താരയെ അഭിനന്ദിച്ച് അമല പോള്‍!

മസാല ചിത്രങ്ങള്‍ മാത്രമല്ല നല്ല സിനിമകളും വേണം.. നയന്‍താരയെ അഭിനന്ദിച്ച് അമല പോള്‍!

Posted By:
Subscribe to Filmibeat Malayalam

നയന്‍താരയെ നായികയാക്കി ഗോപി നൈനാര്‍ ഒരുക്കിയ ചിത്രമാണ് അറം മികച്ച പ്രതികരണം നേടി മുന്നേറുകയാണ്. സാമൂഹ്യ പ്രസക്തിയുള്ള വിഷയം കൈകാര്യം ചെയ്ത ചിത്രത്തിന് മികച്ച പ്രതികരണമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. സത്യന്‍ അന്തിക്കാട് സംവിധാനം ചെയ്ത മനസ്സിനക്കരെയിലൂടെയാണ് നയന്‍താര സിനിമയില്‍ തുടക്കം കുറിച്ചത്. നാടന്‍ പെണ്‍കുട്ടിയായി തുടക്കം കുറിച്ച താരം തമിഴിലും തെലുങ്കിലും പ്രവേശിച്ചതോടെയാണ് ഗ്ലാമറസ് കഥാപാത്രങ്ങള്‍ സ്വീകരിച്ച് തുടങ്ങിയത്.

ബേബി ശ്യാമിലി തകര്‍ത്തഭിനയിച്ച 'മാളൂട്ടി'യുടെ കോപ്പിയടിയാണോ നയന്‍താരയുടെ പുതിയ ചിത്രം?

വിഘ്‌നേഷിന്റെ തീരുമാനമായിരുന്നു അത്.. നയന്‍താരയ്‌ക്കൊപ്പം അഭിനയിക്കാന്‍ ആഗ്രഹമുണ്ടായിരുന്നില്ല!

തെന്നിന്ത്യന്‍ സിനിമയിലെ തന്നെ നമ്പര്‍ വണ്‍ താരറാണിയായി മാറിയ നയന്‍താരയുടെ സിനിമകള്‍ ബോക്‌സോഫീസില്‍ മികച്ച വിജയം സമ്മാനിക്കാന്‍ തുടങ്ങിയതോടെ ലേഡി സൂപ്പര്‍ സ്റ്റാര്‍ എന്ന വിശേഷണം താരത്തിന് സ്വന്തമായി. മറ്റ് താരങ്ങള്‍ പോലും അസൂയയോടെ നോക്കി നില്‍ക്കുന്ന തരത്തിലേക്ക് മാറിയ നയന്‍താരയെത്തേടി സംവിധായകര്‍ കാത്തിരിക്കുകയായിരുന്നു. ഒന്നിനൊന്ന് വ്യത്യസ്തമായ ചിത്രങ്ങളുമായി മുന്നേറുന്നതിനിടയില്‍ മലയാളത്തിലും താരം അഭിനയിച്ചിരുന്നു. ധ്യാന്‍ ശ്രീനിവാസ് സംവിധാനം ചെയ്യുന്ന ലവ് ആക്ഷന്‍ ഡ്രാമയില്‍ നിവിന്‍ പോളിയുടെ നായികയായെത്തുന്നത് നയന്‍താരയാണ്.

അഭിനന്ദനവുമായി അമല പോള്‍

നയന്‍താരയുടെ പുതിയ ചിത്രമായ അറം കണ്ടതിന് ശേഷം താരത്തിനെ അഭിനന്ദിച്ച് രംഗത്തെത്തിയിരിക്കുകയാണ് അമല പോള്‍. തെന്നിന്ത്യന്‍ സിനിമയിലെ മിന്നും താരമായി മാറിയിരിക്കുകയാണ് അമല പോള്‍. വാഹന രജിസ്‌ട്രേഷന്‍ വിവാദം തുടരുന്നതിനിടയിലാണ് നയന്‍സിനെ അഭിനന്ദിച്ച് അമല രംഗത്തെത്തിയത്.

മസാല ചിത്രങ്ങള്‍ മാത്രം പോര

നല്ല സിനിമയെ പ്രേക്ഷകര്‍ സ്വീകരിക്കുമെന്നതിനുള്ള ഉത്തമോദഹരണം കൂടിയാണ് അറം. സൂപ്പര്‍ സ്റ്റാറുകള്‍ കേന്ദ്ര കഥാപാത്രമായെത്തുന്ന സിനിമകള്‍ മാത്രമല്ല വിജയിക്കുന്നതെന്നും ഈ ചിത്രം കാണിച്ച് തന്നു. നയന്‍താരയ്ക്കും ടീമിനും അഭിനന്ദനമെന്നാണ് താരം ട്വിറ്ററില്‍ കുറിച്ചിട്ടുള്ളത്.

അറത്തിലേക്ക് എത്തിയത്

നിര്‍മ്മാതാവിനെ കിട്ടാത്തതിനാല്‍ സിനിമയുമായി എങ്ഹനെ മുന്നോട്ട് പോവുമെന്നറിയാതെ നില്‍ക്കുന്നതിനിടയിലാണ് സംവിധായകനായ ഗോപി നൈനാര്‍ നയന്‍താരയുമായി കൂടിക്കാഴ്ച നടത്തിയത്. അദ്ദേഹത്തിന്‍റെ സുഹൃത്തായിരുന്നു ഇതിന് മുന്‍കൈ എടുത്തത്. ചിത്രത്തിന്‍റെ കഥ കേട്ട താരം അഭിനയിക്കാനും നിര്‍മ്മാണത്തില്‍ പങ്കാളിയാവാനംു തീരുമാനിക്കുകയായിരുന്നു.

തന്നെ അത്ഭുതപ്പെടുത്തിയ നയന്‍താര

സാമ്പത്തിക പ്രതിസന്ധി മാറിയെങ്കിലും നയന്‍താര ചിത്രത്തിന്റെ ഭാഗമാവുമെന്നുള്ള കാര്യത്തെക്കുറിച്ച് തനിക്ക് ബോധ്യം ഇല്ലായിരുന്നുവെന്നും സംവിധായകന്‍ വ്യക്തമാക്കിയിരുന്നു. ആദ്യ ചിത്രത്തില്‍ തന്നെ താരത്തോടൊപ്പം പ്രവര്‍ത്തിക്കാന്‍ കഴിഞ്ഞതിന്റെ സന്തോഷമുണ്ട്.

ജാഡയില്ലാത്ത പെരുമാറ്റവുമായി ലേഡി സൂപ്പര്‍ സ്റ്റാര്‍

ചിത്രത്തിന്റെ ഷൂട്ടിങ്ങ് ആരംഭിച്ചപ്പോഴും താരജാഡയില്ലാതെയാണ് നയന്‍താര ആളുകളുമായി ഇടപഴകിയിരുന്നത്. കാരവാനില്‍ നിന്നും പുറത്തിറങ്ങിയാല്‍ ചിത്രത്തിന്റെ അസോസിയേറ്റ് ഡയറക്ടര്‍ പ്രവര്‍ത്തിക്കുന്നത് എങ്ങനെയാണോ അത് പോലെയാണ് താരം പ്രവര്‍ത്തിച്ചതെന്നും അദ്ദേഹം വ്യക്തമാക്കി.

പ്രമോഷണല്‍ പരിപാടികളില്‍ പങ്കെടുത്തു

പൊതുവെ സിനിമയുമായി ബന്ധപ്പെട്ട പ്രമോഷണല്‍ പരിപാടികളോട് മുഖം തിരിച്ച് നില്‍ക്കുന്ന താരമാണ് നയന്‍താര. താരത്തിന്റെ ഈ നിലപാട് കൃത്യമായി അറിയാവുന്നതിനാല്‍ത്തന്നെ സംവിധായകര്‍ ഇക്കാര്യത്തിനായി നിര്‍ബന്ധിക്കാറുമില്ല. എന്നാല്‍ അരം സിനിമയുടെ പ്രമോഷണല്‍ പരിപാടികളില്‍ താരം പങ്കെടുത്തിരുന്നു. സ്വന്തം സിനിമയായതിനാലാണ് താരം പങ്കെടുത്തതെന്ന തരത്തിലുള്ള വിമര്‍ശനങ്ങളും ഉയര്‍ന്ന് വന്നിരുന്നു.

സാമൂഹ്യ പ്രസ്‌കതിയാണ് നയന്‍സിനെ ആകര്‍ഷിച്ചത്

കലാമൂല്യമുള്ള ചിത്രങ്ങളില്‍ നേരത്തെ അഭിനയിച്ചിട്ടുണ്ടെങ്കിലും അരം സിനിമയുടെ സാമൂഹ്യ പ്രസ്‌കതിയാണ് താരത്തെ ആകര്‍ഷിച്ചത്. കടുത്ത ജലക്ഷാമം നേരിടുന്ന ഗ്രാമവാസികള്‍ക്ക് സഹായവുമായി എത്തുന്ന കല്കടറായാണ് താരം ഈ ചിത്രത്തില്‍ വേഷമിട്ടത്.

ഗ്ലാമറസ് പ്രകടനമില്ലാതെയും സിനിമ വിജയിക്കും

മുന്‍ചിത്രങ്ങളില്‍ നിന്നും വ്യത്യസ്തമായ മേക്കോവറുമായാണ് നയന്‍താര ഈ സിനിമയില്‍ പ്രത്യക്ഷപ്പെടുന്നത്. ഗ്ലാമറസ് രംഗങ്ങളൊന്നുമില്ലാത്ത ചിത്രത്തിന് വേണ്ടി മേക്കപ്പും അധികം ഉപയോഗിച്ചിട്ടില്ല. അത്തരം രംഗങ്ങളില്ലാതെയും സിനിമ വിജയിക്കുമെന്നതിനുള്ള തെളിവ് കൂടിയാണ് അറത്തിലൂടെ ലഭിച്ചതെന്ന് അമല പോള്‍‍ സാക്ഷ്യപ്പെടുത്തുന്നു.

English summary
Hence proved, good cinema matters, kudos to #Nayanthara and director #GopiNainar , in an industry which is plagued with masala movies scripted for star heroes, #Aramm has proved the formula to be wrong. Good cinema matters, good story matters, good performances matter.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam