»   » വിജയ് ചിത്രത്തില്‍ അമല നായിക

വിജയ് ചിത്രത്തില്‍ അമല നായിക

Posted By:
Subscribe to Filmibeat Malayalam
Amala Paul
തെന്നിന്ത്യന്‍ സുന്ദരി അമല പോളിന് ഇത് ബെസ്റ്റ് ടൈം ആണ്. കൈ നിറയെ ചിത്രങ്ങളുമായി പറന്ന് നടന്ന് അഭിനയിക്കുന്ന നടിയെ തേടി ഒരു വിജയ് ചിത്രം എത്തിയിരിക്കുകയാണ്.

എ എല്‍ വിജയ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിന്റെ നായികാപദവിയുമായി ബന്ധപ്പെട്ട് തെന്നിന്ത്യയിലെ പല പ്രമുഖ നടിമാരുടേയും പേര് ഉയര്‍ന്ന് കേട്ടിരുന്നു. എന്നാല്‍ കഴിഞ്ഞ ദിവസമാണ് തന്റെ നായിക അമലയാണെന്ന് സംവിധായകന്‍ പ്രഖ്യാപിച്ചത്. നടന്‍ വിജയും സംവിധായകന്‍ എ എല്‍ വിജയും ഒന്നിക്കുന്ന ചിത്രം അമലയ്ക്ക് തമിഴിലേയ്ക്കുള്ള ഒരു തിരിച്ച് വരവ് കൂടിയാണ്. ചെറിയൊരു ഇടവേളയ്ക്ക് ശേഷമാണ് നടി തമിഴകത്തെത്തുന്നത്. തെലുങ്കിലെ തിരക്ക് മൂലമാണ് അമല കുറച്ച് കാലത്തേയ്ക്ക് കോളിവുഡില്‍ നിന്ന് മാറി നിന്നത്. ഇതിനിടെ മലയാളത്തില്‍ നിന്നും നടിയെ തേടി അവസരങ്ങള്‍ എത്തിക്കൊണ്ടിരുന്നു.

വിജയ് ചിത്രത്തിലേയ്്ക്ക് യാമി ഗൗതമിനേയും പരിഹണിച്ചിരുന്നെങ്കില്‍ ഡേറ്റില്ലാത്തതിനാല്‍ താരം പിന്‍മാറുകയായിരുന്നു. തമിഴ് നന്നായി സംസാരിക്കാനറിയുന്ന ഒരാളാവണം നായികയെന്ന ഡിമാന്റും നിര്‍മ്മാതാക്കള്‍ മുന്നോട്ടു വച്ചിരുന്നു.

മുന്‍പ് ചിത്രത്തിലേയ്ക്ക് അമലയെ പരിഗണിച്ചിരുന്നു. എന്നാല്‍ അന്ന് ഡേറ്റ് ക്ലാഷ് മൂലം നടി ഈ റോള്‍ ഏറ്റെടുക്കാനാവില്ലെന്ന് അറിയിക്കുകയായിരുന്നു. എന്നാല്‍ ഇപ്പോള്‍ ഈ പ്രശ്‌നം പരിഹരിക്കപ്പെട്ടുവെന്നും നായികയാവാന്‍ അമല സമ്മതം മൂളുകയായിരുന്നുവെന്നുമാണ് ചിത്രവുമായി ബന്ധപ്പെട്ടവര്‍ അറിയിക്കുന്നത്.

English summary

 
 It seems to be one of the best times for South sensation Amala Paul who has bagged a Vijay film

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam