»   » അമല തമിഴകത്തെ സൂപ്പര്‍നായികയാകുമോ?

അമല തമിഴകത്തെ സൂപ്പര്‍നായികയാകുമോ?

Posted By:
Subscribe to Filmibeat Malayalam

മലയാളിതാരങ്ങളില്‍ പലരും മലയാളത്തില്‍ പേരെടുത്തശേഷം തമിഴകത്തേയ്ക്ക് കടക്കുകയും പിന്നീട് വലിയ താരറാണിമാരാവുകയുമാണ് ചെയ്യാറുള്ളത്. എന്നാല്‍ അമല പോളിന്റെ കാര്യം വളരെ വ്യത്യസ്തമാണ്. തമിഴകത്ത് പേരെടുത്തശേഷമാണ് അമല മലയാളത്തില്‍ ശ്രദ്ധിക്കപ്പെടുന്നത്.

തമിഴകത്ത് വമ്പന്‍ പ്രതിഫലം വാങ്ങുന്ന അമലയെ മലയാളചിത്രങ്ങളിലെത്തിക്കാനായി അണിയറക്കാര്‍ക്ക് നന്നേ ബുദ്ധിമുട്ടേണ്ടിവരുന്നിട്ടുണ്ട്. ഡേറ്റും പ്രതിഫലവുമെല്ലാണ് പലപ്പോഴും അമലയുടെ കാര്യത്തില്‍ പ്രശ്‌നങ്ങളായാത്.

എന്തായാലും തമിഴകത്ത് അമല കൈവരിച്ച നേട്ടത്തെ തള്ളിക്കളയാനാവില്ല. ലാല്‍ ജോസ് ഒരുക്കിയ നീലത്താമരയെന്ന ചിത്രത്തില്‍ ചെറിയൊരു വേഷം ചെയ്തുകൊണ്ടാണ് അമല സിനിമാലോ

അമല തമിഴകത്തെ സൂപ്പര്‍നായികയാകുമോ?

ഓഗസ്റ്റ് 9ന് റിലീസാകാനിരിക്കുന്ന തലൈവയാണ് തമിഴകത്ത് അമലയുടെ ഏറ്റവും പുതിയ ചിത്രം. വിജയ് ആണ് ഈ ചിത്രത്തില്‍ നായകനായി എത്തുന്നത്. തമിഴ് സിനിമയിലെത്തുന്ന നടിമാരെല്ലാവരും കൊതിയ്ക്കുന്ന നേട്ടം തന്നെയാണ് തലൈവയിലൂടെ അമല സ്വന്തമാക്കിയിരിക്കുന്നത്.

അമല തമിഴകത്തെ സൂപ്പര്‍നായികയാകുമോ?

അഥര്‍വ്വയുടെ നായികയായി അമല പോള്‍ അഭിനയിച്ച ചിത്രമാണിത്. കാന്‍ ചലച്ചിത്രമേളയിലുള്‍പ്പെടെ ഈ ചിത്രം പ്രദര്‍ശിപ്പിക്കുകയും മികച്ച അഭിപ്രായങ്ങള്‍ നേടുകയും ചെയ്തിട്ടുണ്ട്. എല്‍റേഡ് കുമാറാണ് ഈ ചിത്രം സംവിധാനം ചെയ്തത്.

അമല തമിഴകത്തെ സൂപ്പര്‍നായികയാകുമോ?

കാതലില്‍ സൊദ്ദപ്പുവതു യെപ്പടിയെന്ന ചിത്രത്തിലൂടെ 2012ല്‍ തമിഴകത്തെ മികച്ച നടിയ്ക്കുള്ള ഫിലിം ഫേര്‍ പുരസ്‌കാരം സ്വന്തമാക്കാന്‍ അമലയ്ക്ക് സാധിച്ചു. സിദ്ദാര്‍ത്ഥാണ് ഈ ചിത്രത്തില്‍ അമലയുടെ നായകനായ എത്തിയത്.

അമല തമിഴകത്തെ സൂപ്പര്‍നായികയാകുമോ?

വിക്രം നായകനായെത്തിയ ദൈവ തിരുമകള്‍ എന്ന ചിത്രത്തിലെ രണ്ട് നായികമാരില്‍ ഒരാളായിരുന്നു അമല. മികച്ച പ്രകടനമായിരുന്നു ഈ ചിത്രത്തിലൂടെ അമല കാഴ്ചവച്ചത്. 2011ല്‍ മികച്ച സഹനടിയ്ക്കുള്ള ഫിലിം ഫേര്‍ അവാര്‍ഡ് ഈ ചിത്രത്തിലൂടെ അമല സ്വന്തമാക്കിയിരുന്നു.

അമല തമിഴകത്തെ സൂപ്പര്‍നായികയാകുമോ?

അടുത്തിടെയാണ് ധനുഷിന്റെ നായികയായി ഒരു ചിത്രത്തില്‍ താന്‍ അഭിനയിക്കാന്‍ പോവുകയാണെന്ന വിവരം അമല ട്വിറ്ററിലൂടെ പുറത്തുവിട്ടത്. തമിഴകത്ത് സൂപ്പര്‍താരമായി വളരുന്ന ധനുഷിന്റെ നായികയാകാന്‍ കഴിയുന്നത് അമലയുടെ താരമൂല്യം കൂട്ടും.

അമല തമിഴകത്തെ സൂപ്പര്‍നായികയാകുമോ?

റണ്‍ ബേബി റണ്‍ എന്ന ചിത്രത്തിലൂടെയാണ് അമല മലയാളത്തില്‍ ഒരു മുഴുനീള വേഷം ചെയ്തത്. ഒരു ചാനല്‍ റിപ്പോര്‍ട്ടറുടെ വേഷമായിരുന്നു ചിത്രത്തില്‍ അമലയ്ക്ക്. ചിത്രം സൂപ്പര്‍ഹിറ്റായി മാറുകയായിരുന്നു.

അമല തമിഴകത്തെ സൂപ്പര്‍നായികയാകുമോ?

ഡോക്ടര്‍ ബിജു സംവിധാനം ചെയ്ത ആകാശത്തിന്റെ നിറമെന്ന തീര്‍ത്തും വ്യത്യസ്തമായ ചിത്രത്തിലും അമല അഭിനയിച്ചിട്ടുണ്ട്. സംസാരശേഷിയില്ലാത്ത കഥാപാത്രമായിട്ടാണ് ഈ ചിത്രത്തില്‍ അമല അഭിനയിച്ചത്. ഒരു ഡയലോഗ് പോലുമില്ലാതിരുന്നിട്ടുപോലും കഥാപാത്രത്തിന് പൂര്‍ണത നല്‍കാന്‍ അമലയ്ക്ക് കഴിഞ്ഞു.

English summary
Amala Paul can be regarded as a rising star in Kollywood. The actress shot to famous with her debut Tamil movie Mynaa

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam