For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  അവര്‍ക്ക് ഒരുപാട് കുഞ്ഞുങ്ങളുണ്ടാവട്ടെ! മുന്‍ഭര്‍ത്താവിന്റെ വിവാഹത്തെക്കുറിച്ച് അമല പോള്‍ പറഞ്ഞത്???

  |

  തെന്നിന്ത്യന്‍ ഭാഷകളിലെല്ലാം ഒരേ പോലെ തിളങ്ങി നില്‍ക്കുന്ന താരങ്ങളിലൊരാളാണ് അമല പോള്‍. വൈവിധ്യമാര്‍ന്ന സിനിമകളുമായാണ് ഈ താരം ഓരോ തവണയും എത്താറുള്ളത്. രത്‌നകുമാര്‍ സംവിധാനം ചെയ്ത ആടൈയാണ് ഇനി താരത്തിന്റേതായി തിയേറ്ററുകളിലേക്ക് എത്തുന്നത്. ജൂലൈ 19നാണ് ചിത്രം റിലീസ് ചെയ്യുന്നത്. പ്രഖ്യാപനവേള മുതല്‍ത്തന്നെ വാര്‍ത്തകളില്‍ നിറഞ്ഞുനിന്ന സിനിമയായിരുന്നു ഇത്. പല താരങ്ങളും വേണ്ടെന്ന് വെച്ച കഥാപാത്രം കൂടിയായിരുന്നു ചിത്രത്തിലേതെന്ന് അമല പോള്‍ പറഞ്ഞിരുന്നു. പ്രധാനപ്പെട്ട രംഗം ചിത്രീകരിക്കുന്നതിനിടയില്‍ നേരിട്ട ബുദ്ധിമുട്ടിനെക്കുറിച്ച് താരം തുറന്നുപറഞ്ഞിരുന്നു. സിനിമയുടെ പോസ്റ്ററുകളും ചിത്രങ്ങളുമൊക്കെ നിമിഷനേരം കൊണ്ടാണ് വൈറലായി മാറിയത്.

  ഈ സിനിമയുടെ കഥ കേട്ടപ്പോള്‍ത്തന്നെ ഇഷ്ടമായെന്നും സിനിമ സ്വീകരിക്കാന്‍ തീരുമാനിക്കുകയായിരുന്നുവെന്നും അമല പോള്‍ പറഞ്ഞിരുന്നു. കരിയറിലെ തന്നെ നിര്‍ണ്ണായകമായ അവസ്ഥയിലൂടെ കടന്നുപോവുന്നതിനിടയിലായിരുന്നു ഈ സിനിമ തേടിയെത്തിയത്. റിലീസിന് മുന്നോടിയായുള്ള പ്രമോഷന്‍ പരിപാടികള്‍ തകൃതിയായി നടക്കുകയാണ്. അണിയറപ്രവര്‍ത്തകര്‍ക്കൊപ്പം അമല പോളും പരിപാടികളില്‍ പങ്കെടുക്കുന്നുണ്ട്. അതിനിടയിലാണ് താരം മുന്‍ഭര്‍ത്താവിന് വിവാഹാശംസ നേര്‍ന്നത്. അടുത്തിടെയായിരുന്നു എഎല്‍ വിജയ് യുടെ വിവാഹം നടന്നത്. അതേക്കുറിച്ച് അമല പോള്‍ പ്രതികരിച്ചത് എന്താണെന്നറിയാന്‍ തുടര്‍ന്നുവായിക്കൂ.

  എ എല്‍ വിജയ് യുടെ രണ്ടാം വിവാഹം

  എ എല്‍ വിജയ് യുടെ രണ്ടാം വിവാഹം

  അമല പോളുമായുള്ള വിവാഹമോചനം കഴിഞ്ഞതിന് പിന്നാലെ തന്നെ സംവിധായകനായ എ എല്‍ വിജയ് യോട് അടുത്ത വിവാഹത്തെക്കുറിച്ചുള്ള ചോദ്യങ്ങള്‍ ഉയര്‍ന്നുവന്നിരുന്നു. അഭിനേത്രിയെ വിവാഹം കഴിക്കാനുള്ള തയ്യാറെടുപ്പിലാണ് അദ്ദേഹമെന്ന തരത്തിലുള്ള റിപ്പോര്‍ട്ടുകളായിരുന്നു ഇടയ്ക്ക് പ്രചരിച്ചത്. അടുത്തിടെയായിരുന്നു അദ്ദേഹം വിവാഹത്തെക്കുറിച്ച് വ്യക്തമാക്കിയത്. എല്ലാവരേയും പോലെ തന്നെ തന്റെ ജീവിതവും പല തലങ്ങളിലൂടെ കടന്നുപോയിട്ടുണ്ടെന്നും സങ്കടവും സന്തോഷവുമൊക്കെ ഉണ്ടായിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞിരുന്നു. ജീവിതത്തിലെ പുതിയൊരു തുടക്കത്തിന്റെ പാതയിലാണ് താനെന്നും അദ്ദേഹം പറഞ്ഞിരുന്നു. ഡോക്ടര്‍ ഐശ്വര്യയെയാണ് അദ്ദേഹം ജീവിതസഖിയാക്കിയത്. വളരെ ലളിതമായാണ് വിവാഹമെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു. വിവാഹത്തിന്റെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ വൈറലായിരുന്നു.

  അമല പോള്‍ പറഞ്ഞത്

  അമല പോള്‍ പറഞ്ഞത്

  എഎല്‍ വിജയ് യുടെ രണ്ടാം വിവാഹത്തെക്കുറിച്ച് അറിഞ്ഞപ്പോള്‍ മുതല്‍ അമല പോളിന്റെ പ്രതികരണത്തെക്കുറിച്ചായിരുന്നു എല്ലാവര്‍ക്കും അറിയേണ്ടിയിരുന്നത്. ആടൈയുടെ പ്രമോഷനായി എത്തിയപ്പോഴാണ് താരം ഇതേക്കുറിച്ച് പ്രതികരിച്ചത്. വിജയ് നല്ലൊരു വ്യക്തിത്വത്തിനുടമാണ്, എ ഫന്റാന്‍സ്റ്റിക് ഹ്യൂമന്‍, പൂര്‍ണ്ണ മനസ്സോടെ താന്‍ അദ്ദേഹത്തിന് വിവാഹ ആശംസകള്‍ നേരുന്നുവെന്നും ദമ്പതികള്‍ക്ക് ഒരുപാട് കുഞ്ഞുങ്ങളുണ്ടാവട്ടെയെന്നുമായിരുന്നു താരത്തിന്റെ ആശംസ. ജൂലൈ 11 നായിരുന്നു വിജയ് യും ഐശ്വര്യയും വിവാഹിതരായത്.

  അവസരങ്ങള്‍ ഇല്ലാതാവുമോ എന്ന ഭയം

  അവസരങ്ങള്‍ ഇല്ലാതാവുമോ എന്ന ഭയം

  പക്വതയില്ലാത്ത പ്രായത്തിലായിരുന്നു വിവാഹത്തെക്കുറിച്ച് തീരുമാനിച്ചതെന്നും അത് തെറ്റായിരുന്നുവെന്ന് വ്യക്തമായതിനെത്തുടര്‍ന്നാണ് വിവാഹമോചനം നേടിയതെന്നും നേരത്തെ താരം പറഞ്ഞിരുന്നു. വിവാഹമോചനത്തിന് ശേഷം സിനിമയില്‍ നിന്നും അവസരങ്ങള്‍ കുറയുമോ എന്ന തരത്തിലുള്ള ആശങ്ക തന്നെ അലട്ടിയിരുന്നതായി താരം പറയുന്നു. സഹോദരിയുടെ വേഷം, നായികയുടെ സുഹൃത്ത് ഇങ്ങനെയുള്ള കഥാപാത്രങ്ങളെയാണല്ലോ ലഭിക്കുന്നതെന്നായിരുന്നു ആശങ്ക. നിലനില്‍പ്പിനായി ടെലിവിഷന്‍ പരമ്പരകളില്‍ അഭിനയിക്കേണ്ടി വരുമോയെന്ന് പോലും അക്കാലത്ത് ചിന്തിച്ചിരുന്നതായി താരം പറയുന്നു. കഴിവുണ്ടെങ്കില്‍ നമ്മളെ ആര്‍ക്കും തോല്‍പ്പിക്കാനാവില്ലെന്ന് സ്വയം മനസ്സിലാക്കിയതായും താരം പറയുന്നു.

  പ്രണയത്തിലാണെന്ന് അമല പോള്‍! അദ്ദേഹം സിനിമാക്കാരനല്ല! വിവാഹം ഉടനില്ലെന്നും താരം!

  അമലാ പോളിന്റെ മുന്‍ ഭര്‍ത്താവ് എഎല്‍ വിജയ് വിവാഹിതനായി | filmibeat Malayalam
  പ്രണയത്തിനൊടുവില്‍ വിവാഹം

  പ്രണയത്തിനൊടുവില്‍ വിവാഹം

  ദൈവത്തിരുമകള്‍ എന്ന ചിത്രത്തില്‍ അഭിനയിക്കുന്നതിനിടയിലാണ് അമലയും വിജയ് യും തമ്മില്‍ പ്രണയത്തിലാവുന്നത്. അദ്ദേഹത്തിന്റെ സിനിമയായ തലൈവയിലെ നായിക അമല പോളായിരുന്നു നായിക. മൂന്ന് വര്‍ഷത്തെ പ്രണയത്തിനൊടുവിലായാണ് 2014 ജൂണ്‍ 12നായിരുന്നു ഇരുവരും വിവാഹിതരായത്. ഒരു വര്‍ഷം കഴിയുന്നതിനിടയില്‍ വിവാഹമോചനത്തിനുള്ള ഹര്‍ജി ഫയല്‍ ചെയ്തിരുന്നു. 2017 ഫെബ്രുവരിയിലാണ് നിയമപരമായി ഇരുവരും വേര്‍പിരിഞ്ഞത്.

  പലിശക്കാരനായി മമ്മൂട്ടി അജയ് വാസുദേവിനൊപ്പം ഷൈലോക്കില്‍! താരനിരയില്‍ മീനയും രാജ് കിരണും!

  English summary
  Amala Pauls'wishesh to AL Vijay
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X