»   » ജെല്ലിക്കെട്ട് വിടാന്‍ തമിഴകം തയ്യാറല്ല, ആര്യയുടെ പുതിയ ചിത്രം സന്താനദേവനിലും വിഷയം ???

ജെല്ലിക്കെട്ട് വിടാന്‍ തമിഴകം തയ്യാറല്ല, ആര്യയുടെ പുതിയ ചിത്രം സന്താനദേവനിലും വിഷയം ???

Posted By: Nihara
Subscribe to Filmibeat Malayalam

ജെല്ലിക്കെട്ട് നിരോധിച്ച സുപ്രീം കോടതി തീരുമാനത്തിനെതിരെ തമിഴകം ഒന്നടങ്കം പ്രതിഷേധം തുടരുന്നതിനിടയില്‍ വിഷയം പശ്ചാത്തലമാക്കി പുതിയ സിനിമ ചെയ്യാന്‍ തയ്യാറെടുക്കുകയാണ് ആര്യയും സംഘവും. ജെല്ലിക്കെട്ട് നിരോധനത്തിനെതിരെ സിനിമാ താരങ്ങളുള്‍പ്പടെ വന്‍ പ്രതിഷേധമാണുയര്‍ത്തിയത്. താല്‍ക്കാലികമായി ജെല്ലിക്കെട്ട് നടത്താന്‍ ഓര്‍ഡിനന്‍സ് നേടിയെടുത്തുവെങ്കിലും നിരോധനം എന്നന്നെക്കുമായി മാറ്റണമെന്നാണ് തമിഴ് നാട്ടുകാരുടെ ആവശ്യം.

എന്തായാലും വിഷയം കൊടുമ്പിരിക്കൊള്ളുന്നതിനിടയില്‍ ജെല്ലിക്കെട്ട് പശ്ചാത്തലമാക്കി സിനിമയെടുക്കാന്‍ ഒരുങ്ങുകയാണ് അമീര്‍ സുല്‍ത്താന്‍. ദശീയ ശ്രദ്ധ നേടിയ പരുത്തിവീരന്റെ സംവിധായകനായ അമീര്‍ സുല്‍ത്താനാണ് ജെല്ലിക്കെട്ട് വിഷയമാക്കി സിനിമയെടുക്കാന്‍ ഒരുങ്ങുന്നത്. സന്താനദേവന്‍ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തില്‍ ആര്യയും സഹോദരന്‍ സത്യയുമാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

Poster

ജെല്ലിക്കെട്ട് മത്സരത്തില്‍ പങ്കെടുക്കുന്ന ആര്യയുടെ ചിത്രവുമായാണ് സന്താനദേവന്റെ ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ പുറത്തുവന്നിട്ടുള്ളത്. ജെല്ലിക്കെട്ടിന്റെ ആവേശം ചിത്രത്തിലെ രംഗങ്ങളില്‍ ഉണ്ടാവുമെന്ന സൂചനയാണ് ഇപ്പോള്‍ ലഭിച്ചുകൊണ്ടിരിക്കുന്നത്. ആര്യയാണ് ഫേസ്ബുക്ക് പേജിലൂടെ ചിത്രത്തിന്റെ ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ പുറത്തുവിട്ടത്.

English summary
Director Ameer sulthan is going to make a film about Jallikkettu issue.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam