»   » എമി ജാക്‌സണ്‍ ശിവകാര്‍ത്തികേയനെ പ്രണയിക്കാന്‍ ഒരുങ്ങുന്നു

എമി ജാക്‌സണ്‍ ശിവകാര്‍ത്തികേയനെ പ്രണയിക്കാന്‍ ഒരുങ്ങുന്നു

Posted By: AkhilaKS
Subscribe to Filmibeat Malayalam

നവാഗതനായ ഭാഗ്യരാജ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തില്‍ എമി ജാക്‌സണ്‍ ശിവകാര്‍ത്തികേയന്റെ നായികയായി എത്തുന്നു. ചിത്രം ഒരു റൊമാന്റിക് കോമഡി ത്രില്ലറാണ്.

ഇളയദളപതി വിജയ് നായകനായി എത്തുന്ന ചിത്രത്തിലാണ് ഇപ്പോള്‍ എമി ജാക്‌സണ്‍ അഭിനയിച്ചുക്കൊണ്ടിരിക്കുന്നത്. അറ്റ്‌ലിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. സമാന്തയാണ് ചിത്രത്തിലെ മറ്റൊരു നായിക.

shivkarthikeyan-amijackson

കൂടാതെ ജി വി പ്രകാശിന്റെ പുതിയ ചിത്രത്തിലും എമി ജാക്‌സണാണ് നായികയായി എത്തുന്നത്. എമി ജാക്‌സണും ജി വി പ്രകാശും ആദ്യമായി ഒന്നിക്കുന്ന ചിത്രം കൂടിയാണിത്.

എന്നാല്‍ ഈ വര്‍ഷം അവസാനമായിരിക്കും ശിവകാര്‍ത്തികേയനുമായുള്ള സിനിമയുടെ ചിത്രീകരണം ആരംഭിക്കുന്നതെന്നാണ് അറിയുന്നത്. ചിത്രത്തിന്റെ ഛായാഗ്രഹകന്‍ പി സി ശ്രീറാം ബാല്‍ക്കി ചിത്രത്തിന്റെ തിരക്കിലായതിനാലാണ് ഈ വര്‍ഷം അവസാനത്തേക്ക് ചിത്രീകരണം നീട്ടിയതെന്നാണ് പറയുന്നത്.

English summary
Amy Jackson is said to be approached for Sivakarthikeyan’s new romantic comedy which will be directed debutante Bhagyaraj, who earlier assisted Atlee.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam