For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  നയന്‍താരയും വിഘ്‌നേഷ് ശിവനും വേര്‍പിരിയും; ഇരുവര്‍ക്കും ഒന്നിച്ച് ജീവിക്കാന്‍ കഴിയില്ല...

  |

  തെന്നിന്ത്യന്‍ പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമാണ് നയന്‍താര. മലയാള സിനിമയിലൂടെയാണ് കരിയര്‍ ആരംഭിച്ചതെങ്കിലും പിന്നീട് തെന്നിന്ത്യന്‍ സിനിമ ലോകത്തെ താരറാണിയായി മാറുകയായിരുന്നു. മലയാളത്തില്‍ തിളങ്ങി വരുമ്പോഴായിരുന്നു നയന്‍സിന് തമിഴില്‍ നിന്ന് അവസരങ്ങള്‍ തേടി എത്തിയത്. ആദ്യം തമിഴിലും പിന്നീട് മറ്റുള്ള ഭാഷകളിലും ചുവട് വയ്ക്കുകയായിരുന്നു. ഇന്ന് തെന്നിന്ത്യന്‍ സിനിമയിലെ ഏറ്റവും താരമൂല്യമുള്ള നടിയാണ് നയന്‍താര.

  മെഡിക്കല്‍ റൂമില്‍ നിന്ന് ജാസ്മിന്റെ പൊട്ടിക്കരച്ചില്‍; ബിഗ് ബോസ് ഷോ വിടുന്നോ, തിരികെ വരണമെന്ന് ആരാധകര്‍

  സിനിമയില്‍ വിജയങ്ങള്‍ കൈപ്പിടിയിലൊതുക്കുമ്പോള്‍ ഗോസിപ്പ് കോളങ്ങളിലും നയന്‍സ് ഇടംപിടിക്കാറുണ്ട്. നടിയുടെ പ്രണയങ്ങളും ബ്രേക്കപ്പുമെല്ലാം ഇപ്പോഴും കൊണ്ടുപിടിച്ച ചര്‍ച്ചയാണ്. അതേസമയം സോഷ്യല്‍ മീഡിയയില്‍ നിന്ന് അകലം പാലിച്ച് ജീവിക്കുകയാണ് നയന്‍താര. മീഡിയയില്‍ പ്രത്യക്ഷപ്പെടുന്നത് തന്നെ വളരെ വിരളമായിട്ടാണ്. വര്‍ഷങ്ങള്‍ക്ക് ശേഷമായിരുന്നു 2021 ല്‍ ഒരു ചാനലിന് അഭിമുഖം കൊടുത്തത്.

  ഇവരെ സസ്‌പെന്‍ഡ് ചെയ്യണം, ഇങ്ങനെ വെറുപ്പിച്ച ഒരു എപ്പിസോഡ് ബിഗ്ബോസ് ചരിത്രത്തില്‍ ഉണ്ടാകില്ല

  സമൂഹമാധ്യമങ്ങളില്‍ നിന്ന് അകലം പാലിക്കുന്ന നയന്‍സിന്റെ വിശേഷങ്ങള്‍ അറിയുന്നത് സംവിധായകനും നിര്‍മ്മാതാവുമായ വിഘ്‌നേഷ് ശിവനിലൂടെയാണ്. വിഘ്‌നേഷാണ് താരത്തിന്റെ ജീവിതത്തിലെ സന്തോഷകരമായ നിമിഷങ്ങള്‍ പ്രേക്ഷകരുമായി പങ്കുവെയ്ക്കുന്നത്. ഇത് നിമിഷനേരം കൊണ്ട് വൈറല്‍ ആകാറുമുണ്ട്. സോഷ്യല്‍ മീഡിയയിലും തെന്നിന്ത്യന്‍ സിനിമാ കോളങ്ങളിലും ഏറ്റവു കൂടുതല്‍ ചര്‍ച്ചയാവുന്ന പ്രണയമായിരുന്നു ഇവരുടേത്. താരങ്ങളുടെ ബന്ധവുമായി ചുറ്റിപ്പറ്റി നിരവധി വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. തുടക്കത്തില്‍ മൗനം പാലിച്ച ഇവര്‍ പിന്നീട് തുറന്ന് സമ്മതിക്കുകയായിരുന്നു.

  ഇപ്പോള്‍ സമൂഹമാധ്യമങ്ങളിലും വാര്‍ത്താ കോളങ്ങളിലും വൈറല്‍ ആവുന്നത് നയന്‍താരയുടേയും വിഘ്‌നേഷ് ശിവന്റേയും വിവാഹത്തെ കുറിച്ചാണ്. തെന്നിന്ത്യന്‍ സിനിമാ ലോകവും പ്രേക്ഷകരും ഒരുപോലെ കാത്തിരിക്കുന്ന താരവിവാഹമാണിത്. ജൂണ്‍ 9 ന് തിരുപ്പതിയില്‍ വെച്ച് ഇരുവരും വിവാഹിതരാവുമെന്നാണ് ഇപ്പോള്‍ പ്രചരിക്കുന്ന റിപ്പോര്‍ട്ട്. തമിഴ് മാധ്യമങ്ങളിലൂടെയാണ് ദിവസങ്ങള്‍ക്ക് മുമ്പ് വാര്‍ത്ത പ്രചരിച്ചത്. ലളിതമായ വിവാഹമായിരിക്കുമെന്നും പുറത്ത് വന്ന റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.

  താരവിവാഹത്തെ കുറിച്ച് ചര്‍ച്ച നടക്കുമ്പോള്‍ നയന്‍താരയുടെ കുടുംബജീവിതത്തെ കുറിച്ചുള്ള ജ്യോത്സ്യന്റെ പ്രവചനം ശ്രദ്ധേയമാവുകയാണ്. നല്ലൊരു കുടുംബജീവിതം നടിയ്ക്കുണ്ടാവില്ലെന്നാണ് ജ്യോത്സ്യന്റെ കണ്ടെത്തല്‍. വേണു സ്വാമിയാണ് നടിയുടെ ഭാവി പ്രവചിച്ചിരിക്കുന്നത്. വിവാഹജീവിതം മുന്നോട്ട് പോവുകയില്ലെന്ന് മാത്രമല്ല ഇവരുടെ കരിയര്‍ 2024ല്‍ അവസാനിക്കുമെന്നും വേണു സ്വാമി പറയുന്നു.

  നയന്‍സിന്റെ മാത്രമല്ല അനുഷ്‌ക ഷെട്ടി, രശ്മിക മാന്ദാന എന്നിവരുടെ വിവാഹജീവിതവും വിജയകരമായിരിക്കില്ലെന്നും ഇദ്ദേഹം പറയുന്നുണ്ട്. സാമന്തയുടെ ജാതകത്തില്‍ കണ്ട സമാനത ചൂണ്ടിക്കാണിച്ച് കൊണ്ടാണ് പ്രവചനം. കൂടാതെ പ്രഭാസിന്റെ വിവാഹ ജീവിതത്തിലും പ്രശ്‌നങ്ങളുണ്ടാവുമെന്നും വെളിപ്പെടുത്തിട്ടുണ്ട്. നയന്‍താരയ്‌ക്കൊപ്പം തന്നെ സാമന്ത, പൂജ ഹെഗ്‌ഡെ, രാശ്മിക എന്നിവരുടെ കരിയറും 2024ല്‍ അവസാനിക്കുമെന്നും വേണു സ്വാമി പറയുന്നു. ജ്യോത്സ്യന്റെ പ്രവചനം ആരാധകരെ ഒന്നടങ്കം ഞെട്ടിച്ചട്ടുണ്ട്. ദേശം- ഭാഷ്യാവ്യത്യാസമില്ലാതെ പ്രേക്ഷകര്‍ ആരാധിക്കുന്ന താരങ്ങളാണിവര്‍.

  സാമന്തയുടേയും നാഗചൈതന്യയുടേയും വിവാഹമോചനം സൃഷ്ടിച്ച ഷോക്കില്‍ നിന്ന് ആരാധകര്‍ പൂര്‍ണ്ണമായി മുക്തി നേടിയിട്ടില്ല. പ്രണയിച്ച് വിവാഹം കഴിച്ച ഇവര്‍ പോയവര്‍ഷമാണ് നിയമപരമായി വേര്‍പിരിഞ്ഞത്. വിവാഹമോചനത്തിന്റെ കാരണം ഇനിയും വ്യക്തമാക്കിയിട്ടില്ല. ബന്ധം വേര്‍പിരിഞ്ഞതിന് ശേഷം തങ്ങളുടെ കരിയറുമായി മുന്നോട്ട് പോവുകയാണ്.

  Recommended Video

  'വിശ്വസിച്ചവരെല്ലാം ചതിച്ചു', ചേർത്ത് നിർത്തി വിക്കി. വിവാഹം ജൂണിൽ

  നയന്‍താരയുടെ ഏറ്റവും അടുത്ത സുഹൃത്താണ് സാമന്ത. വിഘ്‌നേഷ് ഏറ്റവും ഒടുവില്‍ സംവിധാനം ചെയ്ത 'കാതുവാക്കിലെ രണ്ടു കാതല്‍' എന്ന ചിത്രത്തില്‍ ഇരുവരും ഒന്നിച്ച് എത്തിയിരുന്നു. വിജയ് സേതുപതിയാണ് മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചത്.
  ത്രികോണ പ്രണയകഥയാണ് ചിത്രം പറയുന്നത്. റാംബോ എന്ന കഥാപാത്രമായാണ് വിജയ് സേതുപതി ചിത്രത്തില്‍ എത്തുന്നത്. നയന്‍താര കണ്‍മണിയായും സാമന്ത ഖദീജ എന്ന കഥാപാത്രത്തെയും അവതരിപ്പിക്കുന്നു. ക്രിക്കറ്റ് താരം ശ്രീശാന്ത് മുഹമ്മദ് മോബി എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. ആദ്യമായാണ് ശ്രീശാന്ത് തമിഴ്ചിത്രത്തില്‍ അഭിനയിക്കുന്നത്.

  English summary
  An Astrologer Prediction About Nayanthara, Anushka Shetty And Rashmika Marriage Goes Viral
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X