»   » കാല കരികാലന്‍ പോസ്റ്ററില്‍ രജനികാന്ത് ഇരുന്ന മഹീന്ദ്ര ജീപ്പ് തിരികെ ആവശ്യപ്പെട്ട് കമ്പനി!!!

കാല കരികാലന്‍ പോസ്റ്ററില്‍ രജനികാന്ത് ഇരുന്ന മഹീന്ദ്ര ജീപ്പ് തിരികെ ആവശ്യപ്പെട്ട് കമ്പനി!!!

Posted By: Karthi
Subscribe to Filmibeat Malayalam

കബാലി എന്ന ഹിറ്റ് ചിത്രത്തിന് ശേഷം പാ രഞ്ജിത്തും രജനികാന്തും ഒന്നിക്കുന്ന ചിത്രമാണ് കാല കരികാലന്‍. രജനികാന്തിനെ നായകനാക്കി പാ രഞ്ജിത്ത് തന്റെ പുതിയ ചിത്രം പ്രഖ്യാപിച്ചിരുന്നെങ്കിലും അത് കബാലിയുടെ രണ്ടാം ഭാഗമാകുമെന്നായിരുന്നു അഭ്യൂഹം. 

ഹാജിമസ്താന്റെ കാല കരികാലന്‍??? കബാലിക്ക് ശേഷം രഞ്ജിത്തും രജനികാന്തും!!!

20 വര്‍ഷത്തെ സിനിമ ജീവിതത്തില്‍ ജോജുവിന് ലഭിച്ച ഭാഗ്യം!!! അപ്രതീക്ഷിതമായി കിട്ടിയ ലോട്ടറി!!!

എന്നാല്‍ എല്ലാ അഭ്യൂഹങ്ങള്‍ക്കും വിരാമമിട്ടുകൊണ്ടായിരുന്നു കഴിഞ്ഞ ദിവസം പുതിയ ചിത്രത്തിന്റെ പോസ്റ്റര്‍ റിലീസ് ചെയ്തത്. കാല കരികാലന്‍ എന്ന പേരിട്ടിരിക്കുന്ന ചിത്രത്തില്‍ മഹീന്ദ്ര താര്‍ ജീപ്പിന്റെ ബോണറ്റില്‍ മാസ് ലുക്കില്‍ ഇരിക്കുന്ന രജനികാന്തിന്റെ ചിത്രമാണ് പുറത്ത് വിട്ടത്. ഇതോടെ ചിത്രത്തേക്കുറിച്ചുള്ള പ്രേക്ഷക പ്രതീക്ഷകളും വര്‍ദ്ധിച്ചു. 

ഹൈക്കോടതി മാര്‍ച്ച് നടത്തിയ മുസ്ലിം നേതാക്കള്‍ കുടുങ്ങും; കുരുക്ക് മുറുക്കി പോലീസ്, അഴിയെണ്ണും?

മഹീന്ദ്ര താര്‍ ജീപ്പ്

കബാലിയിലെന്ന പോലെ ഗ്യാങ്ങ്‌സ്റ്റര്‍ ഗെറ്റപ്പിലാണ് കാലയിലും രജനികാന്ത് എത്തുന്നത്. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററില്‍ മഹീന്ദ്ര താര്‍ ജീപ്പിന്റെ ബോണറ്റില്‍ രജനികാന്ത് ഗ്യാസ്റ്റര്‍ ലുക്കിലാണ് പ്രത്യക്ഷപ്പെടുന്നത്.

ആ ജീപ്പ് തനിക്ക് വേണം

ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്ത് വന്നതിന് പിന്നാലെ മഹീന്ദ്ര കമ്പിനി ചെയര്‍മാന്‍ ആനന്ദ് മഹീന്ദ്ര ആ ജീപ്പ് തനിക്ക് നല്‍കുമോ എന്ന ആവശ്യവുമായി രംഗത്തെത്തിയിരിക്കുന്നത്. ട്വീറ്ററിലൂടെയാണ് ആനന്ദ് തന്റെ ആവശ്യം അറിയിച്ചത്.

രജനികാന്തിന്റെ സിംഹാസനം

രജനികാന്ത് ഇരുന്ന ജീപ്പിന്റെ ബോണറ്റ് ലജന്‍ഡിന്റെ സിംഹാസനമായി മാറി. അതോടെ ആ ജീപ്പും ഒരു സിംഹാസനമായി മാറി എന്ന് ആദ്യം ട്വീറ്റ് ചെയ്തതിന് പിന്നാലെയാണ് ആനന്ദ് മഹീന്ദ്ര ജീപ്പ് തനിക്ക് തരുമോ എന്ന് ആവശ്യപ്പെട്ട് ട്വീറ്റ് ചെയ്തത്.

മറുപടിയുമായി ധനുഷ്

ആനന്ദ് ശര്‍മയുടെ ട്വീറ്റിന് ധനുഷ് മറുപടിയും നല്‍കി. ഇപ്പോള്‍ സിനിമയുടെ ചിത്രീകരണം നടക്കുകയാണെന്നും ചിത്രീകരണം പൂര്‍ത്തിയായാല്‍ ജീപ്പ് ആനന്ദ് ശര്‍മയ്ക്ക് നല്‍കാമെന്നും ധനുഷ് അറിയിച്ചു. വണ്ടര്‍ബാര്‍ ഫിലിംസിന്റെ ബാനറില്‍ ധനുഷാണ് ചിത്രം നിര്‍മിക്കുന്നത്.

മ്യൂസിയത്തില്‍ സൂക്ഷിക്കാന്‍

മഹീന്ദ്ര കമ്പനിയുടെ ഓട്ടോ മ്യൂസിയത്തില്‍ സൂക്ഷിക്കുന്നതിന് വേണ്ടിയാണ് ആനന്ദ് മഹീന്ദ്ര ജീപ്പ് ആവശ്യപ്പെട്ടത്. രജനികാന്ത് ചിത്രത്തില്‍ ഉപയോഗിച്ച ജീപ്പ് എന്ന നിലിയില്‍ ജീപ്പിന് മൂല്യം കൂടുമെന്ന നിരീക്ഷണത്തിലാണ് അദ്ദേഹം.

രജനികാന്തിന്റെ രാഷ്ട്രീയ പ്രവേശനം

രജനികാന്തിന്റെ രാഷ്ട്രീയ പ്രവേശനം ചര്‍ച്ചയായി നില്‍ക്കുന്ന സമയത്താണ് കാലയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്ത് വരുന്നത്. ശിവന്റെ പര്യായമായ കാല എന്ന് പേര് നല്‍കിയതിന് പിന്നില്‍ രാഷ്ട്രീയ സൂചനകളുണ്ടെന്നും സംസാരമുണ്ട്.

ഹാജിമസ്താനും അധോലോകമല്ല

കബാലിക്ക് ശേഷം രഞ്ജിത്ത് ഒരുക്കുന്ന ചിത്രത്തില്‍ ഹാജിമസ്താനും മുംബൈ അധോലോകവും പ്രമേയമാകുമെന്ന് വാര്‍ത്തകളുണ്ടായിരുന്നു. മസ്താന്‍ കുടുംബം ഇതിനെതിരെ രംഗത്ത് വന്നതോടെ അത്തരത്തിലൊരു പ്രജക്ടിനേക്കുറിച്ച് ആലോചിക്കുന്നതേ ഇല്ലെന്ന് ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍ വ്യക്തമാക്കിയിരുന്നു.

ചിത്രീകരണം മുംബൈയില്‍ ആരംഭിച്ചു

ഗ്യങ്സ്റ്റര്‍ കഥ പറയുന്ന കാല കരികാലന്റെ ചിത്രീകരണം കഴിഞ്ഞ ദിവസം മുംബൈയില്‍ ആരംഭിച്ചു. ശങ്കര്‍ സംവിധാനം ചെയ്യുന്ന എന്തിരന്റെ രണ്ടാം ഭാഗമായ 2.0 യുടെ ചിത്രീകരണം പൂര്‍ത്തിയാക്കിയ ശേഷം രജനികാന്ത് കാല ടീമിനൊപ്പം ചേര്‍ന്നു.

വിദ്യാ ബലന്‍ ഇല്ല

മാധവിക്കുട്ടിയുടെ ജീവിത കഥ പറയുന്ന ആമിയില്‍ നിന്നു പിന്മാറിയ വിദ്യാ ബാലന്‍ കാലയില്‍ രജനിയുടെ നായികയായി എത്തുമെന്ന് വാര്‍ത്തകളുണ്ടായിരുന്നു. എന്നാല്‍ വിദ്യക്ക് പകരം കാലയില്‍ ഹുമ ഖുറേഷി നായികയായി എത്തുമെന്നാണ് വിവരം.

ആനന്ദ് മഹീന്ദ്രയുടെ ട്വീറ്റ്

ധനുഷിന്റെ മറുപടി ട്വീറ്റ്

കാല കരികാലൻ ലെക്കേഷൻ ചിത്രങ്ങൾ കാണാം...

English summary
Anand Mahindra, Executive Chairman Mahindra Group, is proud as Rajinikanth can be seen sitting on a Thar, the flagship production, of his automobile company, in the first look poster of Kaala. Dhanush has assured him that he will make sure the vehicle reaches him after they complete shooting with it.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam