»   »  സംവിധായകര്‍ക്ക് വേണ്ടത് ശരീരപ്രദര്‍ശനമാണെന്ന് യുവ നടി ആനന്ദി

സംവിധായകര്‍ക്ക് വേണ്ടത് ശരീരപ്രദര്‍ശനമാണെന്ന് യുവ നടി ആനന്ദി

Posted By: Rohini
Subscribe to Filmibeat Malayalam

തമിഴ് സംവിധായകര്‍ക്കെതിരെ കടുത്ത ആരോപണങ്ങളുമായി യുവ നടി ആനന്ദി. ചില സംവിധായകര്‍ക്ക് വേണ്ടത് ശരീരപ്രദര്‍ശനം മാത്രമാണെന്ന് ആനന്ദി ആരോപിയ്ക്കുന്നു.

തിരക്കഥയില്‍ ഉള്ളതായിരിക്കില്ല അഭിനയിക്കാന്‍ നമ്മള്‍ ചെല്ലുമ്പോള്‍. ഇറക്കം കുറഞ്ഞ വസ്ത്രം ധരിയ്ക്കാന്‍ നിര്‍ബന്ധിയ്ക്കുകയാണ് ചില സംവിധായകര്‍ എന്ന് ആനന്ദി പറയുന്നു. തുടര്‍ന്ന് വായിക്കൂ...

സംവിധായകര്‍ക്ക് വേണ്ടത് ശരീരപ്രദര്‍ശനമാണെന്ന് യുവ നടി ആനന്ദി

പൊരിയാലന്‍, കയല്‍, ചണ്ടി വീരന്‍, തൃഷ ഇല്ലാന നയന്‍താര തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധേയയാണ് ആനന്ദി.

സംവിധായകര്‍ക്ക് വേണ്ടത് ശരീരപ്രദര്‍ശനമാണെന്ന് യുവ നടി ആനന്ദി

ചില സംവിധായകര്‍ ശരീരപ്രദര്‍ശനം നടത്താന്‍ നിര്‍ബന്ധിക്കുകയാണെന്ന് ആനന്ദി ആരോപിച്ചു.

സംവിധായകര്‍ക്ക് വേണ്ടത് ശരീരപ്രദര്‍ശനമാണെന്ന് യുവ നടി ആനന്ദി

തിരക്കഥയില്‍ അവര്‍ പറയുന്നതല്ല ചിത്രീകരണത്തിന് ചെല്ലുമ്പോള്‍ നമ്മളോട് നിര്‍ദ്ദേശിക്കുന്നതെന്നും ആനന്ദി പറഞ്ഞു. കരാര്‍ ഒപ്പിട്ട് ലൊക്കേഷനില്‍ എത്തുമ്പോള്‍ തിരക്കഥയില്‍ ഇല്ലാത്ത രംഗങ്ങള്‍ അഭിനയിക്കാന്‍ ആവശ്യപ്പെടുന്നുവെന്നാണ് നടിയുടെ പരാതി.

സംവിധായകര്‍ക്ക് വേണ്ടത് ശരീരപ്രദര്‍ശനമാണെന്ന് യുവ നടി ആനന്ദി

ശരീരം പ്രദര്‍ശിപ്പിക്കുന്ന വസ്ത്രങ്ങള്‍ ധരിക്കാന്‍ സംവിധായകര്‍ സമ്മര്‍ദ്ദം ചെലുത്തുന്നതായും നടി കുറ്റപ്പെടുത്തി. തന്റെ മുന്‍ ചിത്രങ്ങളിലും സമാനമായ അനുഭവം നേരിടേണ്ടി വന്നതായി ആനന്ദി പറഞ്ഞു.

സംവിധായകര്‍ക്ക് വേണ്ടത് ശരീരപ്രദര്‍ശനമാണെന്ന് യുവ നടി ആനന്ദി

എന്റെ ശീരീരത്തെക്കുറിച്ച് എനിക്ക് നന്നായി അറിയാം. ഗ്ലാമറസ് വേഷങ്ങള്‍ ധരിക്കില്ലെന്ന് സിനിമയില്‍ വരുന്നതിന് മുമ്പ് തന്നെ തീരുമാനിച്ചിരുന്നതായും ആനന്ദി പറഞ്ഞു

സംവിധായകര്‍ക്ക് വേണ്ടത് ശരീരപ്രദര്‍ശനമാണെന്ന് യുവ നടി ആനന്ദി

സാം ആന്റണ്‍ സംവിധാനം ചെയ്യുന്ന 'എനക്കു ഇന്നൊരു പേര്‍ ഇരുക്ക്' എന്ന ചിത്രമാണ് ആനന്ദിയുടേതായി ഇനി പുറത്തിറങ്ങാനുള്ളത്. ജി വി പ്രകാശ് ആണ് ചിത്രത്തിലെ നായകന്‍. ഇരുവരും നേരത്തെ തൃഷ ഇല്ലാന നയന്‍താര എന്ന ചിത്രത്തില്‍ ഒന്നിച്ചഭിനയിച്ചിട്ടുണ്ട്.

English summary
Anandhi of ‘Kayal’ fame has said that she has bene pressurized by a few directors to expose in films even as their style of film-making deviated from the scripts narrated to her before the shoot of these films commenced.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam