വിജയ് ചിത്രത്തില്‍ നായികയാാവാന്‍ ആന്‍ഡ്രിയയും! ആന്റണി വര്‍ഗീസും വിജയ് സേതുപതിയും മറ്റ് താരങ്ങള്‍
ദീപാവലിക്ക് തിയറ്ററുകളിലേക്ക് എത്തിയ വിജയ് ചിത്രം ബിഗില്‍ ഗംഭീര പ്രദര്‍ശനം തുടരുകയാണ്. പിന്നാലെ വിജയ് നായകനാവുന്ന അടുത്ത സിനിമയുടെ വിശേഷങ്ങള്‍ വന്നിരിക്കുകയാണ്. ലോകേഷ് കനകരാജന്‍ തിരക്കഥ ഒരുക്കി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ നായികയായി ആന്‍ഡ്രിയ ജെര്‍മിയ എത്തുന്നതായിട്ടാണ് ഏറ്റവും പുതിയ റിപ്പോര്‍ട്ടുകള്‍.
ചിത്രീകരണം പുരോഗമിച്ച് കൊണ്ടിരിക്കുന്ന സിനിമയുടെ ആദ്യ ഷെഡ്യൂള്‍ പൂര്‍ത്തിയാക്കി. സിനിമയുടെ രണ്ടാം ഷെഡ്യൂള്‍ ഡല്‍ഹിയില്‍ നിന്നും ആരംഭിക്കുമെന്നാണ് അറിയുന്നത്. ആദ്യ ഷെഡ്യൂളില്‍ ആന്‍ഡ്രിയ ഉണ്ടായിരുന്നില്ല. 20 ദിവസത്തേക്ക് ആയിരിക്കും രണ്ടാം ഷെഡ്യൂള്‍ ഉണ്ടാവുന്നതെന്നും അറിയുന്നു. സിനിമയില്‍ വിജയ് സേതുപതി വില്ലന്‍ വേഷത്തില്‍ അഭിനയിക്കുന്നു എന്നും റിപ്പോര്‍ട്ടുകളുണ്ട്.



Click it and Unblock the Notifications











