ശരീരം കാണിക്കാൻ മാത്രമല്ല അഭിനയിക്കാനും അറിയാം! പുരുഷമേധാവിത്വത്തിനെതിരെ ആഞ്ഞടിച്ച് നടി

മേനികാട്ടിയുള്ള അഭിനയവും ശരീര പ്രദർശനവും മാത്രമല്ല തനിയ്ക്ക് അറിയാവുന്നത്.

സിനിമ രംഗത്തെ ആൺമേൽക്കോയ്മയെ വിമർശിച്ച് തെന്നിന്ത്യൻ നടി രംഗത്ത്. തമിഴ് സിനിമ ലോകത്തുള്ള പുരുഷമേധാവിത്വത്തിനെതിരെ ശക്തമായ ഭാഷയിലാണ് നടി ആൻഡ്രിയ ജെറമിയ വിമർശിച്ചിരിക്കുന്നത്. സിനിമകളിൽ എപ്പേഴും പുരുഷന്മാർക്കാമ് പരിഗണന നൽകുന്നതെന്നും അവർക്ക് വേണ്ടിയാണ് പല സിനിമകളുടെ തിരക്കഥ തയ്യാറാക്കുന്നതെന്നും ആൻഡ്രിയ തുറന്നടിച്ചു. ചെന്നൈ ജെപ്പിയാർ കോളേജിൽ ന‍ടന്ന ഒരു പരിപാടിയിലാണ് താരം ഇക്കാര്യം തുറന്നടിച്ചത്.

andria

മേനികാട്ടിയുള്ള അഭിനയവും ശരീര പ്രദർശനവും മാത്രമല്ല തനിയ്ക്ക് അറിയാവുന്നത്. അഭനിയിക്കാനും തനിയ്ക്ക് അറിയാമെന്നും താരം തുറന്നടിച്ചു. കൂടാതെ ഒരു സൂപ്പർസ്റ്റാറിനോടൊപ്പമുള്ള സിനിമ ഹിറ്റായി കഴിഞ്ഞാൽ പിന്നെ ഓഫറുകളുടെ ഘോഷ യാത്രയായിരിക്കുമെന്നു് താരം തുറന്നടിച്ചു. ഏതു നായകന്റെ കൂടെ അഭിനയിച്ചു എന്നുള്ള മാനദണ്ഡം ഉപയോഗിച്ചാണ് ഒരു നായികയുടെ കഴിവ് അളക്കുന്നതും അവളെ വിലയിരുത്തുന്നതും. അല്ലാതെ അവൾ ചെയ്ത ജോലിയ്ക്ക് ആരും പരിഗണ നൽകുന്നില്ലെന്നും ആൻഡ്രിയ പറഞ്ഞു.

താൻ അവസാനം ചെയ്ത റാം സംവിധാനം ചെയ്ത താരമണി എന്ന ചിത്രം സൂപ്പ‍ ഹിറ്റായിരുന്നു. എന്നാൽ അതിനു ശേഷം തനിയ്ക്ക് ഒരു സിനിമ പോലും ചെയ്യാൻ പററിയിട്ടില്ലെന്നും ആൻഡ്രിയ പറഞ്ഞു. സിനിമയിൽ നായകന്മാർക്കു വേണ്ടി മാത്രമല്ല തനിയ്ക്ക് വേണ്ടിയുളള റോളുകളും എഴുതണമെന്ന് താരം പറ‍ഞ്ഞു.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X