കിടപ്പറ രംഗത്തില്‍ അഭിനയിച്ചതിന് ശേഷം തന്നെ തേടി വന്നതെല്ലാം അത്തരം വേഷങ്ങളെന്ന് നടി ആന്‍ഡ്രിയ
ആന്‍ഡ്രിയ ജെറേമിയ മലയാളികള്‍ക്കും സുപരിചിതയായ നടിയാണ്. ഫഹദ് ഫാസിലിന്റെ നായികയായി അന്നയും റസൂലും എന്ന ചിത്രത്തിലൂടെയാണ് ആന്‍ഡ്രിയ മലയാളത്തിലേക്ക് എത്തുന്നത്. ശേഷം ലണ്ടന്‍ ബ്രിഡ്ജ്, ലോഹം, തോപ്പില്‍ ജോപ്പന്‍, എന്നീ സിനിമകളിലും അഭിനയിച്ചിരുന്നു. എന്നാല്‍ നടി കൂടുതല്‍ ശ്രദ്ധിക്കപ്പെട്ടത് തമിഴിലെ സിനിമകളിലൂടെയായിരുന്നു. എന്നാല്‍ ഒരു കിടപ്പറ രംഗത്തില്‍ അഭിനയിച്ചതിന് തനിക്ക് പിന്നീട് തനിക്ക് ലഭിക്കുന്നതെല്ലാം അത്തരം റോളുകളാണെന്ന് ഒരു തമിഴ് മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞിരിക്കുകയാണ്.
'വെട്രിമാരന്‍സംവിധാനം ചെയ്ത ചിത്രത്തില്‍ നടന്‍ അമീറിനൊപ്പമാണ് ആന്‍ഡ്രിയ കിടപ്പറ രംഗത്തില്‍ അഭിനയിച്ചത്. ഈ സിനിമയ്ക്ക് ശേഷം താന്‍ സ്റ്റീരിയോ ടൈപ്പ് ചെയ്യപ്പെട്ടു. അത്തരത്തിലുള്ള കഥാപാത്രങ്ങളാണ് തനിക്ക് ഇപ്പോള്‍ വരുന്നത്. വട ചെന്നൈയില്‍ ചന്ദ്ര എന്ന കഥാപാത്രത്തെയാണ് അവതരിപ്പിച്ചത്. അമീറാണ് ഭര്‍ത്താവായി എത്തിയത്.

ഇരുവരുടെയും ഇഴുകി ചേര്‍ന്നുള്ള നിരവധി രംഗങ്ങള്‍ ചിത്രത്തിലുണ്ട്. ഇഴുകി ചേര്‍ന്നുള്ള രംഗങ്ങളിലുള്ള കഥാപാത്രങ്ങളുമായി നിരവധി സംവിധായകന്മാരാണ് തന്നെ സമീപിക്കുന്നത്. എന്നാല്‍ അത്തരം കഥാപാത്രങ്ങള്‍ ചെയ്ത് മടുത്തെന്നും വീണ്ടും വീണ്ടും അങ്ങനെയുള്ള റോളുകള്‍ ചെയ്യില്ലെന്നും താരം വ്യക്തമാക്കി.
തന്റെ സഹതാരവുമായി ഇഴുകി ചേര്‍ന്നുള്ള രംഗങ്ങളില്ലാത്ത മികച്ച വേഷങ്ങള്‍ ചെയ്യാനാണ് താന്‍ ഇപ്പോള്‍ കാത്തിരിക്കുന്നതെന്നും നടി പറയുന്നു. മികച്ച കഥാപാത്രം ലഭിക്കുകയാണെങ്കില്‍ പ്രതിഫലം കുറക്കാന്‍ തയ്യാറാണെന്നും' നടി സൂചിപ്പിച്ചു.


Click it and Unblock the Notifications











