»   » ആന്‍ഡ്രിയയ്ക്ക് പറ്റിയ ഏറ്റവും വലിയ അബന്ധം, നയന്‍താരയ്ക്ക് ഉപകരിച്ചു!

ആന്‍ഡ്രിയയ്ക്ക് പറ്റിയ ഏറ്റവും വലിയ അബന്ധം, നയന്‍താരയ്ക്ക് ഉപകരിച്ചു!

Posted By: Rohini
Subscribe to Filmibeat Malayalam

നടിയും മികച്ച ഗായികയുമൊക്കെയാണ് ആന്‍ഡ്രിയ ജെര്‍മിയ. പറഞ്ഞിട്ടെന്താ, ലക്ക് എന്നൊക്കെ പറയുന്ന സാധനം അരികത്തൂടെ വന്നങ്ങ് പോകുകയാണ്. ലാല്‍ ജോസിന്റെ നീന എന്ന ചിത്രത്തില്‍ ആദ്യം വിളിച്ചത് ആന്‍ഡ്രിയെ ആയിരുന്നു. ചിത്രം മികച്ച വിജയമായപ്പോള്‍ ആന്‍ഡ്രിയ തന്നെ കരുതിക്കാണും ആ ചിത്രം ചെയ്യാമായരുന്നു എന്ന്.

ഇപ്പോള്‍ നയന്‍താര അഭിനയിച്ച മായ എന്ന ചിത്രം മികച്ച വിജയമായി തീരുമ്പോഴും, തമിഴ്‌നാട് കടന്നും ചിത്രത്തിന് ആരാധകരുണ്ടാവുമ്പോള്‍ ആന്‍ഡ്രിയ വീണ്ടും തന്റെ ഭാഗ്യദോഷത്തെ കുറിച്ചാലോചിക്കുകയാവും. തുടര്‍ന്ന് വായിക്കൂ...

ആന്‍ഡ്രിയയ്ക്ക് പറ്റിയ ഏറ്റവും വലിയ അബന്ധം, നയന്‍താരയ്ക്ക് ഉപകരിച്ചു!

നവാഗതനായ അശ്വിന്‍ സരവണ സംവിധാനം ചെയ്ത മായ എന്ന ചിത്രത്തിന് വേണ്ടി അണിയറപ്രവര്‍ത്തകര്‍ ആദ്യം സമീപിച്ചത് ആന്‍ഡ്രിയയെ ആയിരുന്നത്രെ.

ആന്‍ഡ്രിയയ്ക്ക് പറ്റിയ ഏറ്റവും വലിയ അബന്ധം, നയന്‍താരയ്ക്ക് ഉപകരിച്ചു!

എന്നാല്‍ ചിത്രത്തിന്റെ സംവിധായകന്‍ നവാഗതനായതുകൊണ്ടോ വിശ്വാസമില്ലാത്തതുകൊണ്ടോ എന്തോ ആ ചിത്രം വേണ്ടെന്ന് ആന്‍ഡ്രിയ പറഞ്ഞു.

ആന്‍ഡ്രിയയ്ക്ക് പറ്റിയ ഏറ്റവും വലിയ അബന്ധം, നയന്‍താരയ്ക്ക് ഉപകരിച്ചു!

ആന്‍ഡ്രിയ പിന്മാറിയതോടെ അണിയറപ്രവര്‍ത്തകരുടെ രണ്ടാമത്തെ ചോയിസ് നയന്‍താരയായിരുന്നു. അങ്ങനെ നയന്‍താരയെ പോയിക്കണ്ടു.

ആന്‍ഡ്രിയയ്ക്ക് പറ്റിയ ഏറ്റവും വലിയ അബന്ധം, നയന്‍താരയ്ക്ക് ഉപകരിച്ചു!

ചിത്രം ചെയ്യാമെന്ന് നയന്‍താര ഏറ്റും. അതോടെ നയന്‍സിന് ഭാഗ്യവും തെളിഞ്ഞു. ഇപ്പോള്‍ 20 കോടിക്കടുത്ത് ബോക്‌സോഫീസ് കളക്ഷന്‍ നേടുന്ന ചിത്രത്തിന്റെ വിജയത്തിന്റെ മുഴുവന്‍ ക്രഡിറ്റ് നയന്‍സിന് മാത്രം പോകുകയാണ്. നയന്‍ ഒറ്റയ്ക്ക് നേടിയ വിജയമെന്നാണ് പറയുന്നത്.

ആന്‍ഡ്രിയയ്ക്ക് പറ്റിയ ഏറ്റവും വലിയ അബന്ധം, നയന്‍താരയ്ക്ക് ഉപകരിച്ചു!

തമിഴ് നാട്ടില്‍ മാത്രമല്ല, മയൂരി എന്ന പേരില്‍ തെലുങ്കിലും റിലീസ് ചെയ്ത ചിത്രം അവിടെയും മികച്ച വിജയം നേടുകയാണ്.

ആന്‍ഡ്രിയയ്ക്ക് പറ്റിയ ഏറ്റവും വലിയ അബന്ധം, നയന്‍താരയ്ക്ക് ഉപകരിച്ചു!

അല്ലെങ്കിലും നയന്‍താരയ്ക്കിപ്പോള്‍ നല്ലകാലമാണ്. തനി ഒരുവന്റെ മികച്ച വിജയത്തിന് ശേഷം മായയും. ഇപ്പോള്‍ നയന്‍സിന്റെ രണ്ട് ചിത്രങ്ങളാണ് നിറഞ്ഞ തിയേറ്ററുകളില്‍ പ്രദര്‍ശനം തുടരുന്നത്.

English summary
It has just been revealed that ‘Maya’s director Ashwin Saravanan and the production house first wanted to make the film on a low budget and had approached Andrea to play the lead role which she could not do for various reasons. Now the gigantic hit would have done wonders for the singer actress but her loss seems to be Nayan’s huge gain as this is a great follow up to her 'Thani Oruvan'.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam