»   » ലിപ് ലോക്ക് ഒക്കെ എന്ത്.. പതിനഞ്ച് തവണ നായകനെ ലിപ് ലോക്ക് ചെയ്ത് ഫഹദിന്റെ നായിക പറയുന്നു!!

ലിപ് ലോക്ക് ഒക്കെ എന്ത്.. പതിനഞ്ച് തവണ നായകനെ ലിപ് ലോക്ക് ചെയ്ത് ഫഹദിന്റെ നായിക പറയുന്നു!!

Posted By: Rohini
Subscribe to Filmibeat Malayalam

ലിപ് ലോക്ക് രംഗങ്ങള്‍ മലയാളത്തിന് അത്ര സുപരിചിതമല്ലാത്ത സമയത്താണ് ഫഹദ് ഫാസില്‍ മലയാള സിനിമയിലെ ലിപ് ലോക്ക് കിസ്സിന്റെ ആശാനായി എത്തുന്നത്. ചാപ്പാ കുരിശ് എന്ന ചിത്രത്തില്‍ രമ്യ നമ്പീശനൊപ്പമുള്ള ലിപ് ലോക്ക് കഴിഞ്ഞ്, അന്നയും റസൂലും എന്ന ചിത്രത്തില്‍ ആന്‍ഡ്രിയയ്‌ക്കൊപ്പവും ഫഹദ് ലിപ് ലോക്ക് ചെയ്തു.

ദിലീപിനെ പുറത്താക്കിയത് പൃഥ്വിയുടെ മാത്രം തീരുമാനമല്ല, എന്റെയും കൂടെയാണ്, ഞങ്ങളുടെ തീരുമാനമാണ്; രമ്യ

എന്നാല്‍ ആന്‍ഡ്രിയയ്ക്ക് ഈ ലിപ് ലോക്ക് ഒന്നും വലിയ സംഭവമല്ല. പുതിയ ചിത്രത്തില്‍ നായകനുമായി പതിനഞ്ച് തവണയിലേറെ ലിപ് ലോക്ക് ചെയ്തു കഴിഞ്ഞിട്ട് ആന്‍ഡ്രിയ പറയുന്നു, ഇതൊക്കെ സര്‍വ്വ സാധാരണമല്ലേ എന്ന്.

ഹല്ല പിന്നെ, സിനിമ ഉണ്ടെങ്കില്‍ അഭിനയിക്കും, ഇല്ലെങ്കിലും സന്തോഷമായിരിയ്ക്കുമെന്ന് ഭാവന

അവള്‍ എന്ന ചിത്രത്തില്‍

അവള്‍ എന്ന തമിഴ് ചിത്രത്തിലാണ് നായകന്‍ സിദ്ധാര്‍ത്ഥിനൊപ്പം ആന്‍ഡ്രിയ ലിപ് ലോക്ക് രംഗങ്ങള്‍ ചെയ്തത്. അതും ഒന്നും രണ്ടുമല്ല, ചിത്രത്തില്‍ ആകെ മൊത്തെ പതിനഞ്ച് ലിപ് ലോക്ക് രംഗങ്ങളാണ് ഉള്ളത്.

സര്‍വ്വ സാധാരണം

ഈ ലിപ് ലോക്കിനെ കുറിച്ച് ചോദിച്ചപ്പോള്‍, ഇതിലെന്തിരിയ്ക്കുന്നു എന്നാണ് ആന്‍ഡ്രിയയുടെ ചോദ്യം. സിനിമയിലായാലും യഥാര്‍ത്ഥ ജീവിതത്തിലായാലും ലിപ് ലോക്ക് ഒക്കെ സര്‍വ്വ സാധാരണമാണെന്നാണ് ആന്‍ഡ്രിയ പറയുന്നത്.

അത് നേരത്തെ അറിയാമായിരുന്നു

അല്ലെങ്കിലും ആന്‍ഡ്രിയയ്ക്ക് ലിപ് ലോക്ക് എല്ലാം സര്‍വ്വ സാധാരണമായിരുന്നു എന്ന് ആന്‍ഡ്രിയ നേരത്തെ തെളിയിച്ചതാണ്. സംഗീത സംവിധായകന്‍ അനിരുദ്ധുമായുള്ള ആന്‍ഡ്രിയയുടെ റിയല്‍ - ലൈഫ് ലിപ് ലോക്ക് ഏറെ വിവാദമായിരുന്നു.

സിനിമയിലും സാധാരണം

സിനിമയിലും നായക നടനുമായി ചുംബന രംഗങ്ങള്‍ ചെയ്യുന്നതില്‍ ആന്‍ഡ്രിയ ഒരിക്കലും മടി കാണിച്ചിട്ടില്ല. ഗ്ലാമര്‍ വേഷങ്ങളോടും ആന്‍ഡ്രിയയ്ക്ക് വിരോധമില്ല.

ഫഹദിനൊപ്പം ലിപ് ലോക്ക്

രാജീവ് രവി സംവിധാനം ചെയ്ത അന്നയും റസൂലും എന്ന ചിത്രത്തില്‍ ഫഹദ് ഫാസിലുമായുള്ള ആന്‍ഡ്രിയുടെ ലിപ് ലോക്ക് ഏറെ ചര്‍ച്ചയായിരുന്നു. ഈ ചിത്രത്തിന് ശേഷം ഫഹദും ആന്‍ഡ്രിയയും പ്രണയത്തിലാണെന്ന വാര്‍ത്തകള്‍ വരെ പ്രചരിച്ചു.

English summary
Andrea's next film is 'She'. This film is to be full of 15 lip-lock kiss scenes of Siddharth and Andrea. Andrea said, 'Lip-Lock kiss is a normal thing in real life and cinema.'

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam