»   » തമിഴകത്ത് ഒരു ഹോട്ട് ന്യൂസുണ്ട്; നയന്‍താരയുടെ പുതിയ നായകന്‍ ഇതാ!!

തമിഴകത്ത് ഒരു ഹോട്ട് ന്യൂസുണ്ട്; നയന്‍താരയുടെ പുതിയ നായകന്‍ ഇതാ!!

Posted By: Aswini P
Subscribe to Filmibeat Malayalam

നായകന്മാര്‍ക്ക് പ്രാധാന്യമുള്ള സിനിമകളിലല്ല ഇപ്പോള്‍ നയന്‍താര അഭിനയിക്കുന്നത്. സ്ത്രീപക്ഷ ചിത്രങ്ങള്‍ക്കാണ് മുന്‍തൂക്കം. നായക പ്രാധാന്യമുള്ള സിനിമയാണെങ്കില്‍ നായികയ്ക്കും തുല്യതയുള്ള കഥകള്‍ മാത്രമേ തിരഞ്ഞെടുക്കൂ. അതുകൊണ്ട് തന്നെ പുതിയ ചിത്രത്തില്‍ നയന്‍താരയുടെ നായകനാരാണ് എന്ന ചോദ്യം സ്വാഭാവികമായി ഉയരാറില്ല!!

താരമൂല്യമുള്ള സൂപ്പര്‍താരങ്ങളും പുതുമുഖ നായകന്മാരും നയന്‍താരയ്ക്ക് ഒരു പോലെയാണ്. എന്നാല്‍ കൊലമാവ് കോകില എന്ന പുതിയ ചിത്രത്തിലെ നയന്‍താരയുടെ നായകന്‍ തമിഴകത്ത് ഒരു ഹോട്ട് ന്യൂസ് തന്നെയാണ്. നെല്‍സണ്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ സംഗീത സംവിധായകന്‍ അനിരുദ്ധ് രവിചന്ദ്രനാണ് നായകന്‍!!

അനിരുദ്ധ്

ഇന്ന് തമിഴകത്തിന്റെ യുവ ശബ്ദമാണ് അനിരുദ്ധ്. സംഗീത രംഗത്ത് തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ച അനിരുദ്ധ് ഇതിനോടകം യൂത്ത് ഐക്കണായി മാറിക്കഴിഞ്ഞു. അനിരുദ്ധിന്റെ ഓരോ സംഗീതവും തരംഗമാകുകയാണ്.

നായകനിലേക്ക്

മുന്‍പ് പലതവണ നായകനായി അനിരുദ്ധിന് ക്ഷണം വന്നിരുന്നു. നാനും റൗഡി താന്‍ എന്ന ചിത്രമുള്‍പ്പടെ പല സിനിമകളും അനിരുദ്ധ് താത്പര്യക്കുറവ് കൊണ്ട് ഉപേക്ഷിച്ചിട്ടുണ്ട്.

ഒരിക്കല്‍ പറഞ്ഞത്

നായകനായ അഭിനയിക്കുമോ എന്ന ചോദ്യത്തിന് മറുപടിയായി ഒരിക്കല്‍ അനിരുദ്ധ് പറഞ്ഞത്, നയന്‍താരയോ ശ്രുതി ഹസനോ നായികയാണെങ്കില്‍ താന്‍ നായകനായി അഭിനയിക്കാം എന്നാണ്.

കൊലമാവ് കോകില

കൊലമാവ് കോകില എന്ന ചിത്രത്തിന്റെ സംഗീത സംവിധാനം നിര്‍വ്വഹിയ്ക്കുന്നത് അനിരുദ്ധ് തന്നെയാണ്. ചിത്രത്തിന്റെ സംവിധായകന്‍ നെല്‍സണ്‍ അനിരുദ്ധിന്റെ ഉറ്റസുഹൃത്തും. അങ്ങനെ നെല്‍സണിന്റെ നിര്‍ബന്ധത്തെ തുടര്‍ന്നാണ് ചിത്രത്തില്‍ മിനിട്ടുകള്‍ മാത്രമുള്ള രംഗം ചെയ്യാം എന്ന് താരം സമ്മതിച്ചതത്രെ.

English summary
Anirudh with Nayanthara

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

X