For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  സെറ്റിലെ ചോരപ്രളയം കണ്ട് കൊച്ചുകുട്ടിയെപ്പോലെ സംവിധായകന്‍ പൊട്ടിക്കരഞ്ഞു, പിന്നീട് സംഭവിച്ചതോ? കാണൂ

  |

  സിനിമയ്ക്ക് പിന്നില്‍ പ്രവര്‍ത്തിക്കുന്നവരുടെ കഷ്ടപ്പാടുകളെക്കുറിച്ചും അവര്‍ കടന്നുപോവേണ്ടി വരുന്ന പ്രശ്‌നങ്ങളെക്കുറിച്ചുമൊന്നും പ്രേക്ഷകര്‍ക്ക് അറിയില്ല. വര്‍ഷങ്ങളും മാസങ്ങളുമായി അവര്‍ നടത്തുന്ന പ്രയത്‌നത്തിന്റെ ഫലമായാണ് സിനിമ പുറത്തിറങ്ങുന്നത്. ലൊക്കേഷനിടയിലെ രസകരമായ കാര്യത്തെക്കുറിച്ച് മാത്രമാണ് എല്ലാവരും വാചാലാരാവാറുള്ളത്. അല്ലെങ്കിലും നെഗറ്റീവ് പറഞ്ഞ് സിനിമാപ്രേമികളുടെ ആവേശം തണുപ്പിക്കുന്നത് അത്ര നല്ല കാര്യമല്ലല്ലോ, ഗാനചിത്രീകരണത്തിനിടയിലെ അബദ്ധവും എഡിങ്ങിങ്ങിനിടയിലും ഡബ്ബിംഗിനിടയിലും അരങ്ങേറിയ രസകരമായ സംഭവത്തെക്കുറിച്ചുമൊക്കെ സംവിധായകര്‍ വാചാലരാവാറുണ്ട്.

  ബിജു മേനോന്‍ മദ്യപിക്കാറുണ്ടോ? സംയുക്ത നല്‍കിയ മറുപടി ഇങ്ങനെ, ശരിക്കും മാതൃകാ ദമ്പതികള്‍ തന്നെ, കാണൂ

  ആക്ഷന്‍ ചിത്രീകരണത്തിനിടയില്‍ അപ്രതീക്ഷിതമായി അപകടങ്ങള്‍ സംഭവിക്കാറുണ്ട്. മുന്‍കരുതലുകളെല്ലാമുണ്ടായിട്ടും അത്തരത്തില്‍ അരങ്ങേറിയ ഒരപകടത്തെക്കുറിച്ച് സ്റ്റണ്ട് മാസ്റ്റര്‍ നടത്തിയ വെളിപ്പെടുത്തലില്‍ സിനിമാപ്രേമികള്‍ ആകെ ഞെട്ടലിലാണ്. വിക്രമിന്റെ കരിയറിലെ മികച്ച സിനിമകളിലൊന്നായ അന്യന്റെ ചിത്രീകരണത്തിനിടയിലെ അനുഭവത്തെക്കുറിച്ചാണ് മാസ്റ്റര്‍ സില്‍വ തുറന്നുപറഞ്ഞത്. ഇതേക്കുറിച്ച് കൂടുതലറിയാന്‍ തുടര്‍ന്നുവായിക്കൂ.

  പുറംലോകമറിയാത്ത സംഭവം

  പുറംലോകമറിയാത്ത സംഭവം

  ഇന്ത്യന്‍ സിനിമയില്‍ത്തന്നെ ബ്രഹമാണ്ഡ ചിത്രങ്ങള്‍ക്കൊപ്പം പറയുന്ന പേരാണ് ഷങ്കറിന്റേത്. ടെക്‌നോളജിയുടെ കാര്യത്തിലായാലും പ്രമേയത്തിന്റെ കാര്യത്തിലായാലും അദ്ദേഹത്തിന്റെ സിനിമ പ്രേക്ഷകരെ അമ്പരപ്പിച്ചിട്ടേയുള്ളൂ. വിക്രം ഷങ്കര്‍ കൂട്ടുകെട്ടില്‍ പുറത്തിറങ്ങിയ അന്യനിടയിലെ സംഭവത്തെക്കുറിച്ചാണ് അദ്ദേഹം തുറന്നുപറഞ്ഞിട്ടുള്ളത്. ഓണ്‍ലൈന്‍ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിനിടയിലാണ് അദ്ദേഹം കാര്യങ്ങള്‍ വ്യക്തമാക്കിയത്.

  ഷങ്കര്‍ പൊട്ടിക്കരഞ്ഞു

  ഷങ്കര്‍ പൊട്ടിക്കരഞ്ഞു

  സെറ്റില്‍ നടന്ന അപ്രതീക്ഷിത സംഭവത്തിന്റെ നടുക്കത്തില്‍ കൊച്ചുകുട്ടിയെപ്പോലെ പൊട്ടിക്കരയുകയായിരുന്നു സംവിധായകനെന്ന് മാസ്റ്റര്‍ ഓര്‍ത്തെടുക്കുന്നു. നാളുകള്‍ കഴിഞ്ഞാണ് അദ്ദേഹം ആ ഷോക്കില്‍ നിന്നും മുക്തി നേടിയത്. പീറ്റര്‍ ഹെയ്‌നായിരുന്നു ആക്ഷന്‍ കോറിയോഗ്രാഫര്‍. അത്രയ്ക്ക് ഭീകരമായ , ആരെയും നടുക്കുന്ന തരത്തിലുള്ള സംഭവമായിരുന്നു അന്ന് അരങ്ങേറിയത്.

   സംഘട്ടനരംഗം ചിത്രീകരിക്കുന്നതിനിടയില്‍

  സംഘട്ടനരംഗം ചിത്രീകരിക്കുന്നതിനിടയില്‍

  150 ലധികം കരാട്ടെ വിദഗ്ദ്ധരെ ഉള്‍പ്പെടുത്തി ചിത്രീകരിക്കുന്ന പ്രധാന സംഘട്ടനരംഗം ശരിക്കും കൈവിട്ടുപോവുകയായിരുന്നു. അന്യന്റെ എഴുന്നേല്‍ക്കലിനെത്തുടര്‍ന്ന് 75 ഓളം പേര്‍ തെറിച്ചുവീഴുന്ന രംഗമായിരുന്നു ചിത്രീകരിക്കുന്നത്. കയര്‍ കെട്ടിവെച്ച് ആള്‍ക്കാരെ നിര്‍ത്താനായിരുന്നു തീരുമാനിച്ചത്. ഒരാളെ വലിക്കാന്‍ നാല് പേരെങ്കിലും വേണ്ടി വരുന്ന സന്ദര്‍ഭമായിരുന്നു. അതിനിടയിലാണ് പീറ്റര്‍ ഹെയ്ന്‍ മറ്റൊരു നിര്‍ദേശം മുന്നോട്ട് വെച്ചത്.

  ലോറിയില്‍ ഘടിപ്പിക്കാം

  ലോറിയില്‍ ഘടിപ്പിക്കാം

  ഷൂട്ടിങ്ങ് സ്ഥലത്ത് ഒരു ലോറി വെച്ച് കയറുകളെല്ലാം അതില്‍ ഘടിപ്പിക്കാമെന്നായിരുന്നു അദ്ദേഹം പറഞ്ഞത്. ഇത് പ്രകാരം കാര്യങ്ങള്‍ സെറ്റ് ചെയ്തു. എന്നാല്‍ പിന്നീടാണ് അത് കൈവിട്ടുപോയത്. ഇതേക്കുറിച്ച് കൃത്യമായി ധാരണയില്ലാത്ത ലോറി ഡ്രൈവര്‍ വണ്ടി എടുത്തതേ ഓര്‍മ്മയുണ്ടായിരുന്നുള്ളൂ. ആര്‍ടിസ്റ്റുകളാരും രംഗത്തിന് തയ്യാറായിരുന്നില്ല.

  ചോരപ്പുഴയായിരുന്നു

  ചോരപ്പുഴയായിരുന്നു

  മേല്‍ക്കൂരയിലേക്ക് ഉയര്‍ന്നുപൊങ്ങി ഇടിച്ചു വീണ് നിരവധി പേര്‍ക്കാണ് പരിക്കേറ്റത്. പലരുടെയും പരിക്ക് ഗുരുതരമായിരുന്നു. ശരിക്കു ചോരപ്രളയമായിരുന്നു അവിടെ. കണ്ടുനിന്നവരില്‍ പലരുടെയും ബോധം നശിച്ചുപോവുന്ന കാഴ്ച. കൃത്യസമയത്ത് ആശുപത്രിയിലാക്കാന്‍ കഴിഞ്ഞതിനാല്‍ എല്ലാവരും രക്ഷപ്പെട്ടു. ഈ രംഗങ്ങളെല്ലാം കണ്ടുനിന്നിരുന്ന ഷങ്കര്‍ സാര്‍ അന്ന് കൊച്ചുകുട്ടികളെപ്പോലെ പൊട്ടിക്കരയുകയായിരുന്നുവെന്നും മാസ്റ്റര്‍ സില്‍വ പറയുന്നു.

  English summary
  Behind scene story of Anniyan
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X