twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    'നവരസയിലെ' എട്ട് സ്ത്രീകഥാപാത്രങ്ങൾ ഇവരാണ്? ആ കഥാപാത്രങ്ങളെ കുറിച്ചറിയാം

    |

    ഞെട്ടിപ്പിക്കുന്ന കഥാപാത്രസൃഷ്ടിയുമായി എട്ട് സ്ത്രീകള്‍; നവരസയിലെ സ്ത്രീ കഥാപാത്രങ്ങളുടെ പ്രത്യേകതകള്‍ വിവരിച്ച് അണിയറ പ്രവര്‍ത്തകര്‍
    സംവിധായകന്‍ മണിരത്‌നത്തിന്റെയും ജയേന്ദ്ര പഞ്ചപകേശന്റെയും നിര്‍മാണത്തില്‍ ഒരുങ്ങുന്ന തമിഴ് ആന്തോളജി ചിത്രമായ നവരസയിലെ സ്ത്രീകഥാപാത്രങ്ങളെ കുറിച്ച് കൂടുതല്‍ വിശേഷങ്ങള്‍ പങ്കുവെക്കുകയാണ് അണിയറ പ്രവര്‍ത്തകര്‍.

    navaras

    ഒമ്പത് രസങ്ങളെ അടിസ്ഥാനമാക്കി ഒമ്പത് കഥകള്‍ ഒമ്പത് സംവിധായകര്‍ സംവിധാനം ചെയ്യുന്നു എന്നതാണ് നവരസയുടെ പ്രത്യേകത. പ്രിയദര്‍ശന്‍, ഗൗതം മേനോന്‍, അരവിന്ദ് സ്വാമി, ബിജോയ് നമ്പ്യാര്‍, സര്‍ജുന്‍, രതിന്ദ്രന്‍ പ്രസാദ്, കാര്‍ത്തിക് സുബ്ബരാജ്, വസന്ത്, കാര്‍ത്തിക് നരേന്‍ എന്നിവരാണ് ഒമ്പത് ചിത്രങ്ങള്‍ ഒരുക്കുന്നത്.ചിത്രത്തില്‍ പ്രധാനമായും എട്ട് സ്ത്രീ കഥാപാത്രങ്ങളാണുള്ളത്. തെന്നിന്ത്യയിലെ പ്രഗത്ഭരായ നടിമാരാണ് ഈ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. രേവതി, പാര്‍വതി, രമ്യ നമ്പീശന്‍, അദിതി ബാലന്‍, പ്രയാഗ റോസ് മാര്‍ട്ടിന്‍, രോഹിണി, റിത്വിക എന്നിവരാണ് ഈ സ്ത്രീ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

    സാവിത്രി എന്ന വേദനയിലും നഷ്ടബോധനത്തിലും കഴിയുന്ന സ്ത്രീയായണ് രേവതിയെത്തുന്നത്. എതിരി എന്ന ചിത്രത്തിലൂടെയാണ് രേവതി നവരസയുടെ ഭാഗമാകുന്നത്. സ്വത്തിനു വേണ്ടി രോഗിയും വയസനുമായ ഒരാള വിവാഹം കഴിക്കേണ്ടി വന്ന മധ്യവയസ്‌കയായാണ് പാര്‍വതിയെത്തുന്നത്. വാഹിദ എന്നാണ് കഥാപാത്രത്തിന്റെ പേര്. ചെറുപ്രായത്തില്‍ വിധവയാകേണ്ടി വന്ന ഭാഗ്യലക്ഷ്മിയായി പായസം എന്ന ചിത്രത്തലൂടെ അദിതിയെത്തുമ്പോള്‍ ഇതേ ചിത്രത്തില്‍ മറ്റൊരു പ്രധാന കഥാപാത്രത്തെ രോഹിണി അവതരിപ്പിക്കുന്നു.

    രൗദ്രം എന്ന ചിത്രത്തില്‍ അന്‍പുക്കരസി എന്ന കഥാപാത്രമായാണ് റിത്വിക എത്തുന്നത്. ജീവിതത്തില്‍ പലതും നേടിയെടുക്കണമെന്ന് ആഗ്രഹമുള്ള പെണ്‍കുട്ടിയായാണ് പാ. രഞ്ജിത്തിന്റെ മദ്രാസിലൂടെ ശ്രദ്ധേയായ റിത്വികയുടെ മികച്ച പെര്‍ഫോമന്‍സാണ് കാത്തിരിക്കുന്നതെന്ന് അണിയറ പ്രവര്‍ത്തകര്‍ പറയുന്നു. തുണിന്ത പിന്‍ എന്ന ചിത്രത്തില്‍ മുത്തുലക്ഷ്മിയായി അഞ്ജലിയും സമ്മര്‍ ഓഫ് 92വില്‍ ലക്ഷ്മി ടീച്ചറായി രമ്യ നമ്പീശനും എത്തുന്നു. ചിത്രത്തില്‍ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത് സൂര്യ, അരവിന്ദ് സ്വാമി, വിജയ് സേതുപതി, നിത്യ മേനോന്‍, ഐശ്വര്യ രാജേഷ്, പൂര്‍ണ, പ്രകാശ് രാജ്, സിദ്ധാര്‍ത്ഥ്, ഗൗതം കാര്‍ത്തിക്, അശോക് സെല്‍വന്‍ തുടങ്ങിയവരാണ്.

    ശൃംഗാരം, കരുണം, വീരം, രൗദ്രം, ഹാസ്യം, ഭയാനകം, ബീഭത്സം, അത്ഭുതം, ശാന്തം എന്നീ നവരസങ്ങളെ ഓരോന്നിനെയും അടിസ്ഥാനമാക്കിയാണ് നവരസയിലെ ഓരോ ചിത്രങ്ങളും ഒരുക്കിയിരിക്കുന്നത്. ഓഗസ്റ്റ് ആറിന് ചിത്രം നെറ്റ്ഫ്‌ളിക്‌സില്‍ റിലീസ് ചെയ്യും.

    Recommended Video

    വന്‍ താരനിരയുമായി ബിഗ്‌ബോസ് ഗ്രാന്‍ഡ് 18ന് | FilmiBeat Malayalam

    മണിരത്‌നത്തിന്റെ മദ്രാസ് ടാക്കീസിന്റെയും ജയേന്ദ്ര പഞ്ചപകേശന്റെ ക്യൂബ് സിനിമ ടെക്നോളജീസിന്റെയും ബാനറില്‍ നിര്‍മിക്കുന്ന ഈ തമിഴ് ആന്തോളജിയുടെ നിര്‍മാണത്തില്‍ ജസ്റ്റ് ടിക്കറ്റിന്റെ ബാനറില്‍ എ.പി. ഇന്റര്‍നാഷണല്‍, വൈഡ് ആംഗിള്‍ ക്രിയേഷന്‍സും പങ്കാളികള്‍ ആണ്. ചിത്രത്തിന് ലഭിക്കുന്ന വരുമാനം തമിഴ് സിനിമാപ്രവര്‍ത്തകരുടെ സംഘടന ഫെപ്‌സി മുഖേന കൊവിഡ് പ്രതിസന്ധിയില്‍പെട്ട സിനിമാതൊഴിലാളികള്‍ക്ക് നല്‍കും. ഇതിനായി നവരസയിലെ താരങ്ങളും അണിയറപ്രവര്‍ത്തകരും പ്രതിഫലം വാങ്ങാതെ സൗജന്യമായാണ് സിനിമയില്‍ പ്രവര്‍ത്തിച്ചത്. എ.ആര്‍. റഹ്മാന്‍, ജിബ്രാന്‍, ഇമന്‍, അരുല്‍ദേവ്, കാര്‍ത്തിക്, ഗോവിന്ദ് വസന്ത, രോണ്‍തന്‍ യോഹന്‍, ജസ്റ്റിന്‍ പ്രഭാകരന്‍ എന്നിവരാണ് ചിത്രത്തിന് സംഗീതം ഒരുക്കിയിരിക്കുന്നത്. പി.ആര്‍.ഒ. ആതിര ദില്‍ജിത്ത്.

    Read more about: serial
    English summary
    Anthology Movie 'Navarasa's woman's Character's Role
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X