»   » അനുഷ്‌ക്ക പട്ടിയുടെ കടി ചോദിച്ചു മേടിച്ചു

അനുഷ്‌ക്ക പട്ടിയുടെ കടി ചോദിച്ചു മേടിച്ചു

Posted By:
Subscribe to Filmibeat Malayalam
ആരെയെങ്കിലും പട്ടി കടിച്ചാല്‍ വാര്‍ത്തയാണോ? ജേണലിസം ക്ലാസിലെ ആദ്യ ചോദ്യങ്ങളിലൊന്നാണിത്. നമ്മളെയാരെങ്കിലും പട്ടി കടിച്ചാല്‍ അതൊരു വാര്‍ത്തയല്ലെന്നും തെന്നിന്ത്യന്‍ ഗ്ലാമര്‍ താരം അനുഷ്‌ക്ക ഷെട്ടിയെ പോലെയൊരു സുന്ദരിയെയാണ് പട്ടി കടിച്ചതെങ്കില്‍ അതൊരു ചൂടന്‍ വാര്‍ത്തയാവുമെന്നും ഇപ്പോഴത്തെ ജേര്‍ണലിസം വിദ്യാര്‍ഥികള്‍ക്കറിയാം.

വാര്‍ത്തയുടെ കാര്യം അവിടെ നില്‍ക്കെട്ട..സംഭവം സത്യമാണ്. അനുഷ്‌ക്ക ഷെട്ടി ആരെന്ന് അറിയാത്ത ഒരു പട്ടിയ്ക്ക് അങ്ങനെയൊരബദ്ധം സംഭവിച്ചിരിയക്കുന്നു. മനുഷ്യരോട് മാത്രമല്ല മറ്റു ജീവികളോടും മമത പുലര്‍ത്തുന്നവളാണ് നടി അനുഷ്‌ക്ക. ഇക്കാര്യമറിയാത്ത ഒരു ജീവിയാണ് നടിയെ ദേഹോപദ്രവം ഏല്‍പ്പിച്ചത്.

അനുഷ്‌ക്ക നായികയാവുന്ന ശെല്‍വരാഘവന്‍ ചിത്രം ഇരണ്ടാംഉലകത്തിന്റെ ഷൂട്ടിങിനിടെ നടന്ന ഒരു പാര്‍ട്ടിയ്ക്കിടെയാണ് അനുഷ്‌ക്കയ്ക്ക് പട്ടി കടിയേറ്റത്. പാര്‍ട്ടിയ്ക്കിടെ ആരോ ഉപയോഗിച്ചതിന് ശേഷം ഉപേക്ഷിച്ച ടിഷ്യു പേപ്പര്‍ അവിടെയുണ്ടായിരുന്ന ഒരു പട്ടിയെടുത്ത് രുചിച്ചു നോക്കിയിരുന്നു. മൃഗസ്‌നേഹിയായ താരം ഉടന്‍ പട്ടിയുടെ വായ്ക്കുള്ളില്‍ കയ്യിട്ട് ടിഷ്യു പേപ്പര്‍ എടുക്കാന്‍ ശ്രമിച്ചു.

അനുഷ്‌ക്കയുടെ ഉദ്ദേശശുദ്ധിയറിയാത്ത പട്ടി ഉടന്‍ കയ്യിലൊരു കടി വച്ചു കൊടുക്കുകയും ചെയ്തു. ഒരു പക്ഷേ തനിയ്ക്ക് കിട്ടിയ വിഭവം അനുഷ്‌ക്ക തട്ടിയെടുക്കാന്‍ ശ്രമിയ്ക്കുകയാണെന്നെങ്ങാനും ആ പാവം ജീവി കരുതിക്കാണും. എന്തായാലും ഒരു റിസ്‌ക്കെടുക്കാന്‍ അനുഷ്‌ക്ക തയാറായില്ല...അടുത്ത മൂന്ന് ദിവസത്തേക്ക് കുത്തിവെയ്പ്പിന്റെ വേദന അനുഭവിയ്ക്കാന്‍ സുന്ദരി തയാറായി.

English summary
Anushka put her hand inside the dog’s mouth and pulled out the tissue. But unaware of her intentions, the dog took a bite off her hand.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam