»   » രജനികാന്തിന്റെ കബാലി കണ്ട ബാഹുബലി സംവിധായകന്റെ പ്രതികരണം

രജനികാന്തിന്റെ കബാലി കണ്ട ബാഹുബലി സംവിധായകന്റെ പ്രതികരണം

Written By:
Subscribe to Filmibeat Malayalam

രജനികാന്തിന്റെ പുതിയ ചിത്രമായ കബാലിയുടെ ടീസര്‍ കഴിഞ്ഞ ദിവസം റിലീസ് ചെയ്തു. നരച്ച താടി ലുക്കില്‍ രജനികാന്ത് എത്തുന്ന ചിത്രത്തിന്റെ ടീസറിന് ഗംഭീര വരവേല്‍പാണ് ലഭിയ്ക്കുന്നത്. യൂട്യൂബില്‍ ഇതിനോടകം കബലി തരംഗമായി കഴിഞ്ഞു.

ബാഹുബലിയുടെ സംവിധായകന്‍ എസ് എസ് രാജമലിയും കബാലിയുടെ ടീസര്‍ കണ്ട ത്രില്ലിലാണ്. ടീസര്‍ തന്റെ ഫേസ്ബുക്കിലൂടെ ഷെയര്‍ ചെയ്തുകൊണ്ട് അദ്ദേഹം പറഞ്ഞു, 'ഇതാണ് സ്റ്റൈല്‍, ഇതാണ് രജനികാന്ത്, ഇതാണ് തലൈവ' എന്ന്

പ രഞ്ജിത്താണ് രജനികാന്തിന്റെ കബാലി എന്ന ചിത്രം സംവിധാനം ചെയ്യുന്നത്. നരച്ച താടിയും മുടിയും ലുക്കിനുമൊപ്പം പഴയ സ്റ്റൈലിലും രജനി ടീസറില്‍ എത്തുന്നു. 49 ലക്ഷത്തിലധികം ആളുകള്‍ ഇതിനോടം ടീസര്‍ കണ്ടു കഴിഞ്ഞു.

കലൈപുലി താണു നിര്‍മിയ്ക്കുന്ന ചിത്രത്തില്‍ രാധിക ആപ്‌തെയാണ് നായിക. മുരളി ജി ഛായാഗ്രാഹണം നിര്‍വ്വഹിയ്ക്കുന്ന ചിത്രത്തിന്റെ സംഗീത സംവിധായകന്‍ സന്തോഷ് നാരായണനാണ്.

രജനികാന്തിന്റെ കബലി കണ്ട ബാഹുബലി സംവിധായകന്റെ പ്രതികരണം

കബലി ടീസര്‍ കണ്ടതിന് ശേഷം എസ് എസ് രാജമൗലിയുടെ പ്രതികരണം

രജനികാന്തിന്റെ കബലി കണ്ട ബാഹുബലി സംവിധായകന്റെ പ്രതികരണം

സിനിമയുടെ റിലീസ് ദിവസം എനിക്ക് നാല് പ്രാവശ്യം ഈ ചിത്രം കാണണം എന്നാണ് രാം ഗോപാല്‍ വര്‍മ പറയുന്നത്

രജനികാന്തിന്റെ കബലി കണ്ട ബാഹുബലി സംവിധായകന്റെ പ്രതികരണം

സംവിധായകന്‍ പ രഞ്ജിത്തിന് നന്ദി പറഞ്ഞുകൊണ്ടാണ് മരുമകന്‍ ധനുഷിന്റെ ട്വീറ്റ്

രജനികാന്തിന്റെ കബലി കണ്ട ബാഹുബലി സംവിധായകന്റെ പ്രതികരണം

ഒരിക്കല്‍ കൂടെ കബലിയുടെ ടീസര്‍ കാണാം

English summary
Appreciations for Kabali teaser from SS Rajamouli

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam