»   » വിജയ്-മുരുഗദോസ് മാജിക് വീണ്ടും

വിജയ്-മുരുഗദോസ് മാജിക് വീണ്ടും

Posted By:
Subscribe to Filmibeat Malayalam

വിജയ്-മുരുഗദോസ് കൂട്ടുകെട്ടില്‍ എത്തിയ തൂപ്പാക്കിയെന്ന ചിത്രം തെന്നിന്ത്യയിലാകെ വിജയക്കൊടി നാട്ടിയ ചിത്രമായിരുന്നു. വിജയുടെ എക്കാലത്തെയും ഹിറ്റുകളെടുത്താല്‍ അതില്‍ തുപ്പാക്കിയുമുണ്ടാകുമെന്നകാര്യത്തില്‍ സംശയമില്ല. അടുത്തകാലത്തൊന്നും ഒരു വിജയ് ചിത്രവും ഇത്രവലിയ വിജയമായിരുന്നില്ല. തമിഴ്‌നാട്ടില്‍ വിവിധ പുരസ്‌കാരങ്ങള്‍ നേടാനും തുപ്പാക്കിയ്ക്ക് കഴിഞ്ഞിരുന്നു.

ഇതാ തുപ്പാക്കിയുടെ വിജയത്തിന് ശേഷം എആര്‍ മുരുഗദോസും വിജയും വീണ്ടും ഒന്നിയ്ക്കുകയാണ്. ചിത്രത്തിന് അതിരടിയെന്ന് പേരിട്ടുവെന്ന് റിപ്പോര്‍ട്ടുകളുണ്ടെങ്കിലും മുരുഗദോസ് ഇത് നിഷേധിച്ചിട്ടുണ്ട്. പുതിയ വിജയ് ചിത്രത്തിന്റെ പേര് തീരുമാനിച്ചിട്ടില്ലെന്നാണ് അദ്ദേഹം പറയുന്നത്.

Vijay and Murugadoss

അയ്യങ്കരന്‍ ഇന്റര്‍നാഷ്ണല്‍ ബാനറില്‍ നിര്‍മിക്കുന്ന ചിത്രത്തിന് സംഗീതം നല്‍കുന്നത് അനിരുദ്ധാണ്. ചിത്രത്തില്‍ സാമന്തയായിരിക്കും നായികയായി എത്തുന്നതെന്നും സൂചനയുണ്ട്.

ഏറ്റവും പുതിയ ചിത്രമായ തലൈവയുടെ റിലീസുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ പരിഹരിച്ചതോടെ വിജയ് ഇപ്പോള്‍ നേശന്‍ ഒരുക്കുന്ന ജില്ലയെന്ന ചിത്രത്തിന്റെ സെറ്റില്‍ തിരിച്ചെത്തിയിട്ടുണ്ട്. മുരുഗദോസാണെങ്കില്‍ തുപ്പാക്കി ഹിന്ദിയിലേയ്ക്ക് റീമേക്ക് ചെയ്യുന്നതിന്റെ തിരക്കുകളിലും.

തുപ്പാക്കിയുടെ ഹിന്ദിയില്‍ അക്ഷയ് കുമാറും സോനാക്ഷി സിന്‍ഹയുമാണ് നായകനും നായികയുമാകുന്നത്. ചിത്രത്തില്‍ വിജയ് അതിഥി വേഷത്തില്‍ എത്തുന്നുണ്ട്. ജയിംസ് ബോണ്ട് ചിത്രമായ സ്‌കൈഫാളിന്റെ സ്റ്റണ്ട് ഡയറക്ടര്‍ ഗ്രെം പവലാണ് പിസ്റ്റളിന്റെ ആക്ഷന്‍ രംഗങ്ങള്‍ കൈകാര്യം ചെയ്യുന്നത്.

English summary
Ever since Vijay confirmed his project to be with AR Murugadoss.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

X