»   » എആര്‍ റഹ്മാന്റെ സംഗീതത്തില്‍ വീണ്ടും പൃഥ്വി

എആര്‍ റഹ്മാന്റെ സംഗീതത്തില്‍ വീണ്ടും പൃഥ്വി

Posted By:
Subscribe to Filmibeat Malayalam

ചില പ്രത്യേക സംവിധായകരുടെ ചിത്രത്തില്‍ അഭിനയിക്കാന്‍ അവസരം കിട്ടുക. ചില സംഗീതസംവിധായകരുടെ പാട്ടില്‍ പാടിഅഭിനയിക്കുക തുടങ്ങിയവയെല്ലാം വലിയ ഭാഗ്യങ്ങളായിട്ടാണ് ചലച്ചിത്രലോകം കാണുന്നത്. എത്ര പേരെടുത്തവരായാലും ചില നടന്മാര്‍ക്കും നടിമാര്‍ക്കും കിരയറില്‍ ഇത്തരം ഭാഗ്യങ്ങള്‍ ലഭിയ്ക്കാറില്ല. ചില തുടക്കക്കാര്‍ക്കാവട്ടെ ഇതെല്ലാം ലഭിയ്ക്കുകയും ചെയ്യും.

അത്തരത്തിലൊരു നടനാണ് നമ്മുടെ പൃഥ്വിരാജ്. കരിയറിന്റെ ആദ്യകാലത്തുതന്നെ മണിരത്‌നത്തിന്റെ ചിത്രത്തിലഭിനയിക്കുക, മൂന്ന് ഇന്ത്യന്‍ ഭാഷകളില്‍ പടങ്ങള്‍ ചെയ്യുക തുടങ്ങിയ ഭാഗ്യങ്ങളെല്ലാം പൃഥ്വിയ്ക്ക് സ്വന്തമാക്കി. ഇപ്പോഴിതാ വീണ്ടുമൊരു അതുല്യാവസരംകൂടി പൃഥ്വിയെ തേടിയെത്തിയിരിക്കുന്നു. ഓസ്‌കാര്‍ ജേതാവായ എആര്‍ റഹ്മാന്റെ സംഗീതസംവിധാനത്തില്‍ രണ്ടാംതവണയും പാടിയഭിനയിക്കാനാണ് പൃഥ്വിയ്ക്ക് അവസരം ലഭിച്ചിരിക്കുന്നത്.

Prithviraj and AR Rahman

തമിഴില്‍ വസന്തബാലന്‍ ഒരുക്കുന്ന കാവ്യ തലൈവന്‍ എന്ന ചിത്രത്തില്‍ പൃഥ്വിയാണ് നായകനാകുന്നത്. ഈ ചിത്രത്തിനായി സംഗീതസംവിധാനം നിര്‍വ്വഹിയ്ക്കന്നത് റഹ്മാനാണ്.

നേരത്തേ രാവണ്‍ എന്ന മണിരത്‌നം ചിത്രത്തിന് വേണ്ടിയും റഹ്മാനായിരുന്നു സംഗീതം കൈകാര്യം ചെയ്തിരുന്നത്. ആ ചിത്രത്തിലും പൃഥ്വിയ്ക്ക് ഒരു ഗാനരംഗമുണ്ടായിരുന്നു. കള്‍വരേ........കള്‍വരേഎന്നു തുടങ്ങുന്ന ഗാനം പാടി അഭിനയിച്ചത് പൃഥ്വിരാജായിരുന്നു.

അങ്ങാടിത്തെരു പോലുള്ള മികച്ച ചിത്രങ്ങള്‍ സമ്മാനിച്ച വസന്തബാലന്‍ പൃഥ്വിയെ നായകനാക്കി ചെയ്യുന്ന പ്രൊജക്ട് ഇതിനകം തന്നെ വലിയ വാര്‍ത്തയായിട്ടുണ്ട്. ചിത്രത്തില്‍ പൃഥ്വിയ്‌ക്കൊപ്പം സദ്ധാര്‍ത്ഥും അഭിനയിക്കുന്നുണ്ട്. വേദികയായിരിക്കും നായികമെന്നാണ് സൂചന. എന്നാല്‍ ഇക്കാര്യത്തില്‍ സ്ഥിരീകരണമില്ല.

നവംബറിലായിരിക്കും കാവ്യ തലൈവന്റെ ഷൂട്ടിങ് തുടങ്ങുക. തമിഴിലും തെലുങ്കിലുമായിട്ടാണ് ചിത്രം പുറത്തിറങ്ങുകയെന്നാണ് കേള്‍ക്കുന്നത്.

English summary
AR Rahman composes music for Prithviraj starrer film Kaavya Thalaivan

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam