»   » ദൈവത്തെ കാണാന്‍ സമയമെടുക്കുമല്ലോ, രജനീകാന്ത് ചിത്രത്തെക്കുറിച്ച് നന്ദനത്തിലെ ഉണ്ണ്യേട്ടന്‍ പറയുന്നു

ദൈവത്തെ കാണാന്‍ സമയമെടുക്കുമല്ലോ, രജനീകാന്ത് ചിത്രത്തെക്കുറിച്ച് നന്ദനത്തിലെ ഉണ്ണ്യേട്ടന്‍ പറയുന്നു

Posted By: Nihara
Subscribe to Filmibeat Malayalam

രജനീകാന്തിന്റെ പുതിയ ചിത്രമായ കാലാ കരികാലനില്‍ അഭിനയിക്കുന്നതിന്റെ ത്രില്ലിലാണ് അരവിന്ദ് ആകാശ് . പേരു പറഞ്ഞാല്‍ തിരിച്ചറിയില്ലെങ്കിലും മലയാളികള്‍ക്ക് ഏറെ സുപരിചിതനാണ് ഈ നടന്‍. രഞ്ജിത്ത് ചിത്രമായ നന്ദനത്തില്‍ കൃഷ്ണനായി വേഷമിട്ട താരത്തെ അത്ര പെട്ടെന്നൊന്നും മറക്കാന്‍ മലയാളികള്‍ക്ക് കഴിയില്ലല്ലോ. പുതിയ ചിത്രത്തില്‍ രജനീകാന്തിനൊപ്പം അഭിനയിക്കുന്നതിന്റെ ത്രില്ലിലാണ് താരമിപ്പോള്‍.ശിവാജി റാവുവിന്റെ ബാല്യകാല വേഷമാണ് അരവിന്ദ് അവതരിപ്പിക്കുന്നത്.

അരവിന്ദ് അഭിനയിക്കുന്ന രംഗങ്ങളുടെ ചിത്രീകരണം നേരത്തെ തന്നെ ആരംഭിച്ചു. എന്നാല്‍ ഇതുവരെയും തനിക്ക് രജനീകാന്തിനെ കാണാന്‍ അവസരം ലഭിച്ചിട്ടില്ലെന്ന് താരം പറയുന്നു. ദൈവത്തെ കാണാന്‍ സമയമെടുക്കുമല്ലോയെന്നാണ് താരം പറയുന്നത്. വജ്രം, വാണ്ടഡ്, പൊന്‍മുടിപ്പുഴയോരത്ത് തുടങ്ങിയ ചിത്രങ്ങളിലും അരവിന്ദ് വേഷമിട്ടിരുന്നു.

Akash Aravind

നൃത്തവേഷങ്ങളിലൂടെ സിനിമയിലേക്കെത്തിയതാണ് അരവിന്ദിന്റെ അമ്മ. രജനീകാന്ത് ചിത്രമായ വേലൈക്കാരനില്‍ അവര്‍ അഭിനയിച്ചിരുന്നു. അതുകൊണ്ടു തന്നെ രജനീകാന്തിനൊപ്പം അഭിനയിക്കാന്‍ അവസരം ലഭിച്ചപ്പോള്‍ രണ്ടാമതൊന്നും ആലോചിക്കേണ്ടി വന്നില്ലെന്നും താരം പറയുന്നു.

English summary
Aravind Aakash is well-known for his roles in Chennai-28 and its sequel, but the actor cannot contain his happiness when it comes to his his next. The actor will next be seen in director Pa Ranjith's Kaala

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam