»   » അഭിഷേക് ബച്ചന്‍ മാത്രമല്ല, രജനികാന്തിന്റെ എന്തിരന്‍ 2ല്‍ അമിതാ ബച്ചനും

അഭിഷേക് ബച്ചന്‍ മാത്രമല്ല, രജനികാന്തിന്റെ എന്തിരന്‍ 2ല്‍ അമിതാ ബച്ചനും

Posted By: Sanviya
Subscribe to Filmibeat Malayalam

രജനികാന്തിന്റെ 2.0 (എന്തിരന്‍ രണ്ടാം ഭാഗം)ല്‍ വില്ലന്‍ വേഷം അവതരിപ്പിക്കാനായി ശങ്കര്‍ അമിതാ ബച്ചനെ സമീപിച്ചതായി വാര്‍ത്തകളുണ്ടായിരുന്നു. എന്നാല്‍ താന്‍ വില്ലനായി അഭിനയിക്കുന്നത് രജനികാന്തിന് ഇഷ്ടമല്ലാത്തതിനാലാണ് ചിത്രത്തില്‍ നിന്ന് പിന്മാറിയതെന്ന് അമിതാ ബച്ചന്‍ പറഞ്ഞിരുന്നു. ഇപ്പോള്‍ ബോളിവുഡില്‍ നിന്ന് അഭിഷേക് ബച്ചനാണ് ചിത്രത്തില്‍ രജനികാന്തിന്റെ വില്ലന്‍ വേഷം അവതരിപ്പിക്കാനെത്തുന്നത്.

ഡല്‍ഹിയിലാണ് ഇപ്പോള്‍ ചിത്രത്തിന്റെ ഷൂട്ടിങ്. എന്നാല്‍ ചിത്രത്തില്‍ അഭിഷേക് ബച്ചനൊപ്പം അമിതാ ബച്ചനും അഭിനയിക്കുന്നുണ്ടെന്ന് പുതിയ റിപ്പോര്‍ട്ടുകള്‍. ചെന്നൈയിയും മുബൈയിയും തമ്മിലുള്ള ഫുഡ്‌ബോള്‍ മത്സരത്തിലാണ് അമിതാ ബച്ചന്‍ പ്രത്യക്ഷപ്പെടുന്നത്. ഡല്‍ഹി ജവഹര്‍ലാല്‍ നെഹ്രു സ്റ്റേഡിയത്തില്‍ വച്ചാണ് ചിത്രത്തിലെ ഈ രംഗം ചിത്രീകരിക്കുന്നത്.

amitabh-bachchan

ആരാധകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രം 450 കോടിയിലാണ് ഒരുക്കുന്നത്. ചിത്രത്തിന്റെ ഒരു ആക്ഷന്‍ രംഗം മാത്രം ചിത്രീകരിക്കാനായി 20 കോടി മുതല്‍ മുടക്കുന്നതും അടുത്തിടെ വാര്‍ത്തയായിരുന്നു. മുത്തു രാജാണ് ചിത്രത്തിന്റെ ആര്‍ട്ട് ഡയറക്ടര്‍. ഐ യിലെ നടി എമി ജാക്‌സണാണ് ചിത്രത്തില്‍ നായിക വേഷം അവതരിപ്പിക്കുന്നത്.

പൂര്‍ണ്ണമായും ത്രിഡിയിലാണ് ചിത്രം ഒരുക്കുന്നത്. എ ആര്‍ റഹ്മാന്‍ ചിത്രത്തിന്റെ സംഗീത സംവിധാനം നിര്‍വ്വഹിക്കും. 2010ല്‍ ഒരുക്കിയ എന്തിരന്‍ ആദ്യ ഭാഗത്തില്‍ ഐശ്വര്യ റായ് യായിരുന്നു രജനിയുടെ നായിക വേഷം അവതരിപ്പിച്ചത്.

English summary
Are Amitabh Bachchan and Rajinikanth coming together for 'Enthiran 2.0'?

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam