»   » ദൃശ്യത്തിന് പിന്നാലെ മെമ്മറീസും തമിഴിലേക്ക്

ദൃശ്യത്തിന് പിന്നാലെ മെമ്മറീസും തമിഴിലേക്ക്

Posted By: AkhilaKS
Subscribe to Filmibeat Malayalam

2013 ലെ മലയാളത്തിലെ ഹിറ്റ് ചിത്രമായ മെമ്മറീസ് തമിഴിലേക്ക് റീമേക്ക് ചെയ്യുന്നു. ജിത്തു ജോസഫ് സംവിധാനം ചെയ്ത മെമ്മറീസ് അറിവഴകനാണ് തമിഴിലേക്ക് ചിത്രം റീമേക്ക് ചെയ്യുന്നത്.

മെമ്മറീസിന്റെ തനത് റീമേക്കിങ് തന്നെയാണ് തമിഴിലേക്കെന്ന് സംവിധായകന്‍ അറിവഴകന്‍ പറയുന്നു. ജിത്തു ജോസഫ് സംവിധാനം ദൃശ്യം സിനിമ റീമേക്ക് ചെയ്തതിന് പിന്നാലെയാണ് മെമ്മറീസ് തമിഴിലേക്ക് റീമേക്ക് ചെയ്യുന്നത്.

memories

മലയാളത്തില്‍ പൃഥ്വിരാജ് നായകനായി എത്തിയ ചിത്രത്തില്‍ വിജയ രാഘവന്‍,മിയ ജോര്‍ജ്ജ്, മേഘ്‌ന രാജ് എന്നിവരായിരുന്നു കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. അരുള്‍ നിധിയാണ് തമിഴ് റീമേക്കില്‍ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.

ചിത്രത്തിന്റെ പ്രീപ്രൊഡക്ഷന്‍ വര്‍ക്കുള്‍ ഇപ്പോള്‍ നടന്ന് വരികെയാണ്. ഒക്ടോബറിലാണ് പുതിയ ചിത്രത്തിന്റെ ചിത്രീകരണം ആരംഭിക്കുക. കാഞ്ചന 2 ബാഹുബലി എന്നീ ചിത്രങ്ങളുടെ നിര്‍മ്മിച്ച തെന്ദല്‍ ഫിലിം ഹൗസാണ് മെമ്മറീസും നിര്‍മ്മിക്കുന്നത്.

English summary
2013’s hit Malayalam film Memories starring Prithviraj, is to be remade in Tamil. The yet-untitled remake will be helmed by director Arivazhagan.
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam