For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ചിരഞ്ജീവി സര്‍ജയ്ക്ക് പകരമായി മേഘ്‌നയുടെ ആശംസ! പിറന്നാള്‍ ദിനത്തില്‍ സങ്കടം പറഞ്ഞ് അര്‍ജുന്‍ സര്‍ജ!

  |

  പ്രേക്ഷകര്‍ക്ക് ഏറെ പ്രിയപ്പെട്ട താരമായ അര്‍ജുന്‍ സര്‍ജയുടെ പിറന്നാളായിരുന്നു കഴിഞ്ഞ ദിവസം. താരങ്ങളും ആരാധകരുമൊക്കെയായി നിരവധി പേരാണ് അദ്ദേഹത്തിന് ആശംസ അറിയിച്ച് എത്തിയത്. സോഷ്യല്‍ മീഡിയയിലൂടെ നിമിഷനേരം കൊണ്ടായിരുന്നു പോസ്റ്റുകള്‍ തരംഗമായി മാറിയത്. ആശംസകളുമായെത്തിയ പ്രിയപ്പെട്ടവര്‍ക്ക് നന്ദി അറിയിച്ച് അര്‍ജുന്‍ എത്തിയിരുന്നു. തന്റെ ജീവിതത്തിലെ വലിയ ദു:ഖത്തെക്കുറിച്ചും അര്‍ജുന്‍ കുറിച്ചിരുന്നു.

  നിരവധി പേരായിരുന്നു അര്‍ജുന് ആശംസ അറിയിച്ചെത്തിയത്. താരത്തിന് ആശംസ പറഞ്ഞതിന് ശേഷമായി ജയ്ഹിന്ദ് പറഞ്ഞിരുന്നു എല്ലാവരു. മക്കള്‍ തനിക്കായൊരുക്കിയ സര്‍പ്രൈസിന്റെ വീഡിയോയും അര്‍ജുന്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്. മേഘ്‌ന രാജ്, ഐശ്വര്യ അര്‍ജുന്‍ തുടങ്ങിയവരും അദ്ദേഹത്തിനെക്കുറിച്ച് പറഞ്ഞെത്തിയിരുന്നു. ഏറെ പ്രിയപ്പെട്ടവനായ ചിരഞ്ജീവി സര്‍ജയുടെ അസാന്നിധ്യമാണ് ഇത്തവണത്തെ പിറന്നാളില്‍ വിഷമിപ്പിക്കുന്നതെന്നും അര്‍ജുന്‍ കുറിച്ചിട്ടുണ്ട്.

  അര്‍ജുന്‍റെ പിറന്നാള്‍

  അര്‍ജുന്‍റെ പിറന്നാള്‍

  പിറന്നാള്‍ ദിനത്തില്‍ ചിരുവിന്റെ ആശംസ മിസ്സ് ചെയ്യുന്നു. ചിരു മകനെയാണ് ഈ ദിനത്തില്‍ ഒരുപാട് മിസ്സ് ചെയ്യുന്നത്. അര്‍ജുന്റെ മരുമകനായ ചിരു അമ്മാവന് പിന്നാലെയായാണ് സിനിമയിലെത്തിയത്. അമ്മാവന്റെ സിനിമകളില്‍ സഹായിയായി പ്രവര്‍ത്തിച്ചിരുന്നു. അപ്രതീക്ഷിതമായി ചിരു പറന്നകന്നപ്പോള്‍ ആ വിയോഗത്തില്‍ നിന്നും കരകയറാനാവുന്നില്ലെന്നായിരുന്നു കുടുംബാംഗങ്ങളെല്ലാം പറഞ്ഞത്. ചിരുവിനൊപ്പം ചിരിച്ച് നില്‍ക്കുന്ന ചിത്രങ്ങളും അര്‍ജുന്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്.

  മേഘ്നയുടെ ആശംസ

  മേഘ്നയുടെ ആശംസ

  ചിരുവില്ലെങ്കിലും അമ്മാവന് അദ്ദേഹത്തിന്റെ പേരില്‍ പിറന്നാളാശംസ അറിയിച്ച് മേഘ്‌ന രാജ് എത്തിയിരുന്നു. ഇന്‍സ്റ്റഗ്രാമിലൂടെയായിരുന്നു താരം ആശംസ പോസ്റ്റ് ചെയ്തത്. അര്‍ജുനെ ടാഗ് ചെയ്തുള്ള ആശംസ ഇതിനകം തന്നെ വൈറലായി മാറിക്കഴിഞ്ഞിട്ടുമുണ്ട്. ഹാപ്പി ബര്‍ത്ത് ഡേ അങ്കിള്‍, ഫ്രം ചിരു ആന്‍ഡ് ടീമെന്നായിരുന്നു മേഘ്‌ന കുറിച്ചത്. അമ്മാവന്‍ എന്നതിനും അപ്പുറത്ത് മേഘ്‌നയും ചിരുവുമായി മികച്ച സൗഹൃദമാണ് അര്‍ജുനുള്ളത്. ഇവരുടെ വിവാഹ ചടങ്ങുകളില്‍ തിളങ്ങി നിന്നത് അര്‍ജുനായിരുന്നു.

  ചിരുവിനെക്കുറിച്ച്

  ചിരുവിനെക്കുറിച്ച്

  നിന്റെ പ്രിയപ്പെട്ട അമ്മാവന്‍ എത്തി, കണ്ണ് തുറന്ന് നോക്കൂയെന്ന് പറഞ്ഞായിരുന്നു അര്‍ജുന്‍ ചിരുവിനെ അവസാനമായി കാണാനെത്തിയത്. കുഞ്ഞതിഥിക്കായി കാത്തിരിക്കുന്നതിനിടയിലായിരുന്നു ചിരി യാത്രയായത്. രണ്ടാം വിവാഹ വാര്‍ഷികം കഴിഞ്ഞ് നാളുകള്‍ പിന്നിടവെയായിരുന്നു ആ വിയോഗം. പ്രിയതമന്റെ വിയോഗത്തില്‍ പൊട്ടിക്കരയുന്ന മേഘ്‌നയെ ആശ്വസിപ്പിക്കാനാവാതെ കുഴങ്ങുകയായിരുന്നു അര്‍ജുന്‍. ചിരുവിന്റെ സഹോദരനായ ധ്രുവ സര്‍ജയും ചേട്ടന്റെ അസാന്നിധ്യത്തെക്കുറിച്ച് പറഞ്ഞ് എത്തിയിരുന്നു.

  ഐശ്വര്യയുടെ ആശംസ

  ഐശ്വര്യയുടെ ആശംസ

  അര്‍ജുന്റെ മകളായ ഐശ്വര്യയും പ്രേക്ഷകര്‍ക്ക് പരിചിതയാണ്. പിതാവിന്റെ വഴിയെ സിനിമയില്‍ അരങ്ങേറുകയായിരുന്നു താരപുത്രി. അര്‍ജുന് ആശംസ അറിയിച്ച് ഐശ്വര്യയും എത്തിയിട്ടുണ്ട്. അച്ഛനെക്കുറിച്ച് ഒരുപാട് അഭിമാനിക്കുന്ന മകളാണ് താനെന്ന് അടുപ്പമുള്ളവര്‍ക്കെല്ലാം അറിയാം. ദേശസ്‌നേഹിയായ അച്ഛന്‍ സ്വാതന്ത്ര്യ ദിനത്തിലാണ് ജനിച്ചതെന്നുള്ളത് ഇരട്ടി സന്തോഷം നല്‍കുന്ന കാര്യമാണ്. ഒരുപാട് പേര്‍ക്ക് അദ്ദേഹം മാതൃകയാണെന്നറിഞ്ഞതില്‍ ഒരുപാട് സന്തോഷമുണ്ട്. ഹാപ്പി ബര്‍ത്ത് ഡേ കിംഗെന്നുമായിരുന്നു ഐശ്വര്യ കുറിച്ചത്.

  ചിരു-മേഘ്ന വിവാഹത്തില്‍

  ചിരു-മേഘ്ന വിവാഹത്തില്‍

  10 വര്‍ഷത്തെ സൗഹൃദത്തിനൊടുവിലായാണ് ചിരഞ്ജീവി സര്‍ജയും മേഘ്‌ന രാജു വിവാഹിതരായത്. വിവാഹ ശേഷവും മേഘ്‌ന അഭിനയ രംഗത്ത് സജീവമായിരുന്നു. മാതൃകാ താരദമ്പതികളായാണ് പലരും ഇവരെ വിശേഷിപ്പിക്കാറുള്ളത്. ശ്വാസതടസ്സത്തെ തുടര്‍ന്നായിരുന്നു ചിരുവിനെ ആശുപത്രിയിലേക്ക് മാറ്റിയത്. ഇതിന് ശേഷമായാണ് അദ്ദേഹം പറന്നകന്നുവെന്ന വാര്‍ത്ത എത്തിയത്. ചിരു എങ്ങും പോയിട്ടില്ലെന്നും കുഞ്ഞിലൂടെ അദ്ദേഹം പുനര്‍ജനിക്കുമെന്നുമായിരുന്നു മേഘ്‌ന പറഞ്ഞത്. ചിരുവിന്റെ വിയോഗ ശേഷമായാണ് മേഘ്‌ന രാജ് പേരിനൊപ്പം സര്‍ജ എന്ന് കൂടി ചേര്‍ത്തത്.

  English summary
  Arjun Sarja 's emtional words about Chiranjeevi Sarja on his Birthday
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X