»   » രജനിയെ തോല്‍പ്പിക്കാന്‍ അര്‍നോള്‍ഡ് വാങ്ങുന്ന പ്രതിഫലം അറിയണ്ടേ?

രജനിയെ തോല്‍പ്പിക്കാന്‍ അര്‍നോള്‍ഡ് വാങ്ങുന്ന പ്രതിഫലം അറിയണ്ടേ?

Posted By:
Subscribe to Filmibeat Malayalam

ദളപതിയെ തോല്‍പ്പിക്കാന്‍ ഹോളിവുഡില്‍ നിന്നും ഒരു വില്ലന്‍ എത്തുന്നു. ആരാണെന്നറിയണ്ടേ? സാക്ഷാല്‍ അര്‍നോള്‍ഡ്.ഹോളിവുഡിനെ വിറപ്പിച്ച ടെര്‍മിനേറ്ററുടെ മുന്നില്‍ തോറ്റു കൊടുക്കാന്‍ കഴിയുമോ നമ്മുടെ ദളപതിക്ക്. കളി കണ്ടറിയേണ്ടി വരും.

വിജയത്തിന്റെ പൊന്നിന്‍ കൊടി പാറിച്ച ശങ്കറിന്റെ ചിത്രമായ യന്തിരന്റെ രണ്ടാം ഭാഗത്തിലാണ് അര്‍നോള്‍ഡിന്റെ എന്‍ട്രി. അതും രജനിയുടെ വില്ലന്‍ കഥാപാത്രമായി. റോബോട്ട് 2 എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ ഷൂട്ടിങ് ആരംഭിക്കാന്‍ ഇരിക്കവേയാണ് ശങ്കറിന്റെ വെളിപ്പെടുത്തല്‍.

arnoldinenthiran2

നടക്കാന്‍ പോകുന്നത് ചിലറക്കാര്‍ തമ്മിലുള്ള യുദ്ധമല്ലാത്തതു കൊണ്ട് പ്രതിഫലത്തിലും കുറക്കാന്‍ അര്‍നോള്‍ഡ് തയ്യാറല്ല. പ്രതിഫലത്തിന്റെ കാര്യത്തിലും യുദ്ധം ഉണ്ടാകുമോ എന്നാണ് അടുത്ത ചര്‍ച്ച. 25 ദിവസമാണ് ഷൂട്ടിങിനു വേണ്ടി അര്‍നോല്‍ഡ് മാറ്റി വെച്ചിരിക്കുന്നത്. ഇതിന് 100 കോടി രൂപയാണ് പ്രതിഫലം.

ഇനി രജനികാന്തിന്റെ പ്രതിഫലം കൂടി വെളിപ്പെടുത്തിയാല്‍ മത്സരം മൂര്‍ച്ചയേറും. ബോളിവുഡിലെ താരങ്ങളെ കൂടി കൊണ്ടു വരുന്നതിനുള്ള ശ്രമങ്ങള്‍ നടക്കുന്നുണ്ട്. നായകനും വില്ലനും തോല്‍ക്കുന്നത് ആരാധകര്‍ക്കു സഹിക്കാന്‍ കഴിയുന്നതല്ല. ആരു ജയിക്കും ആരും തോല്‍ക്കും എന്ന കാര്യം അറിയിലെങ്കിലും ചിത്രം തകര്‍ത്താടുമെന്നതില്‍ സംശയമില്ല.

English summary
arnold gets 100 crore salary for robort 2

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam