»   » മുദ്ദുഗൗ നായികയും നാടുവിട്ടു!!! തെലുങ്കിലും തമിഴിലും കളം നിറയുന്നു???

മുദ്ദുഗൗ നായികയും നാടുവിട്ടു!!! തെലുങ്കിലും തമിഴിലും കളം നിറയുന്നു???

Posted By: Karthi
Subscribe to Filmibeat Malayalam

മലയാള സിനിമയിലൂടെ അരങ്ങേറ്റം കുറിക്കുന്ന നായികമാര്‍ പിന്നീട് മലയാളം വിട്ട് അന്യ ഭാഷകളില്‍ തിരക്കിലാകുന്നത് സ്വാഭാവികം. നയന്‍താര, അസിന്‍ തുടങ്ങി കീര്‍ത്തി സുരേഷ്, മഡോണ സെബാസ്റ്റിയന്‍, അനുപമ പരമേശ്വരന്‍ എന്നിവര്‍ ഉദാഹരണം. ഈ ഗണത്തിലേക്ക് പുതിയൊരു നായിക കൂടെ എത്തുകയാണ്. സുരേഷ് ഗോപിയുടെ മകന്‍ ഗോകുല്‍ സുരേഷ് നായകനായി അരങ്ങേറിയ മുദ്ദുഗൗ എന്ന ചിത്രത്തില്‍ നായികയായി എത്തിയ അര്‍ത്ഥന.

ആരാധകര്‍ക്ക് ആശ്വാസിക്കാം... ചിത്രീകരണം ഉടന്‍, ഒടിയന്‍ ഈ വര്‍ഷം തിയറ്ററുകളിലെത്തും!!!

Arthana

നടന്‍ വിജയകുമാറിന്റെ മകളായ അര്‍ത്ഥന മദ്ദുഗൗവിന് ശേഷം തമിഴിലേക്ക് കടന്നു. ഇപ്പോള്‍ തെലുങ്കിലും അരങ്ങേറ്റത്തിന് ഒരുങ്ങുകയാണ് താരം. സംഗീത സംവിധായകന്‍ ജിവി പ്രകാശ് നായകനായ സെമ്മ എന്ന ചിത്രത്തിലൂടെയായിരുന്നു അര്‍ത്ഥനയുടെ തമിഴ് അരങ്ങേറ്റം. പിന്നാലെ സമുദ്രക്കനി സംവിധാനം ചെയ്ത തൊണ്ടന്‍ എന്ന ചിത്രത്തിലും അര്‍ത്തന നായികയായി. ഇപ്പോഴിതാ വെണ്ണിലാക്കബഡി കൂട്ടത്തിന്റെ രണ്ടാം ഭാഗത്തില്‍ നായികയായി എത്തുകയാണ്. 

Arthana

തമിഴില്‍ മാത്രമല്ല തെലുങ്കിലും ഒരു കൈ നോക്കി താരം. കഴിഞ്ഞ വര്‍ഷം പുറത്തിറങ്ങിയ സീതമ്മ അന്തലു രാമയ്യ എന്ന ചിത്രത്തിലൂടെയായിരുന്നു അര്‍ത്ഥനയുടെ തെലുങ്ക് അരങ്ങേറ്റം. തമിഴിലും തെലുങ്കിലും തിരക്കിലായ താരം പുതിയ മലയാള ചിത്രങ്ങളിലൊന്നും കരാറായിട്ടില്ല.

English summary
Malaylam Actor Vijayakumar's daughter Arthana starts her acting debut in Malayalam movie Mudhugou. Later she done her Tamil and Telugu debut. Now she has done a number of movies in Tamil and she signed for the sequel of Vennila kabadikkoottam.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam