»   » മലയാളത്തിലെ താരപുത്രി കാര്‍ത്തിയുടെ നായികയാകുന്നു, മലയാളത്തിലേക്ക് മടങ്ങി വരില്ലേ?

മലയാളത്തിലെ താരപുത്രി കാര്‍ത്തിയുടെ നായികയാകുന്നു, മലയാളത്തിലേക്ക് മടങ്ങി വരില്ലേ?

Posted By:
Subscribe to Filmibeat Malayalam

നടന്‍ വിജയകുമാറിന്റെ മകള്‍ അര്‍ത്ഥന മുദ്ദുഗൗ എന്ന മലയാള സിനിമയിലൂടെയാണ് അഭിനയ രംഗത്ത് എത്തിയത്. എന്നാല്‍ സുരേഷ് ഗോപിയുടെ മകന്‍ ഗോകുല്‍ സുരേഷ് നായകനായ മുദ്ദുഗൗവിന് ശേഷം അര്‍ത്ഥനയെ മലയാളത്തില്‍ കണ്ടില്ല.

എന്നാല്‍ തമിഴകത്ത് തിരക്കിലായിരുന്നു അര്‍ത്ഥന. തമിഴകത്ത് ഇതാ നാലാമത്തെ ചിത്രവും കരാറൊപ്പുവച്ചിരിയ്ക്കുന്നു. പുതിയചിത്രത്തില്‍ കാര്‍ത്തിയുടെ നായികയായിട്ടാണ് അര്‍ത്ഥന വരുന്നത്.

വിവാഹ ഫോട്ടോയില്‍ സ്വപ്‌ന സുന്ദരിയെ പോലെ ശ്രുതി മേനോന്‍... അതി മനോഹരം ഈ ചിത്രങ്ങള്‍

ആദ്യ ചിത്രം

വിപിന്‍ ദാസ് സംവിധാനം ചെയ്ത മുദ്ദുഗൗ എന്ന ചിത്രത്തിലൂടെയാണ് അര്‍ത്ഥന സിനിമാ ലോകത്തെത്തിയത്. സുരേഷ് ഗോപിയുടെ മകന്‍ ഗോകുല്‍ സുരേഷായിരുന്നു ഈ ചിത്രത്തില്‍ അര്‍ത്ഥനയുടെ നായകന്‍.

തമിഴിലേക്ക്

തൊണ്ടന്‍ എന്ന ചിത്രത്തിലൂടെയാണ് അര്‍ത്ഥന തമിഴകത്തേക്ക് ചുവട് മാറ്റിയത്. ചിത്രത്തില്‍ സമുദ്രക്കനിയുടെ സഹോദരി വേഷത്തിലാണ് അര്‍ത്ഥന എത്തിയത്. നല്ല കഥാപാത്രമാണെങ്കില്‍, നായികാ പ്രാധാന്യമുള്ള വേഷം തന്നെ വേണം എന്ന് നിര്‍ബന്ധമില്ല എന്ന് അര്‍ത്ഥന പറഞ്ഞിരുന്നു.

സെമ്മ എന്ന ചിത്രം

ഇപ്പോള്‍ റിലീസിനൊരുങ്ങുന്ന് അര്‍ത്ഥന ചിത്രമാണ് സെമ്മ. സംഗീത സംവിധായകന്‍ കൂടെയായ ജിവി പ്രകാശാണ് ചിത്രത്തിലെ നായകന്‍. ഷൂട്ടിങ് പൂര്‍ത്തിയായ ചിത്രത്തിന്റെ റിലീസ് പല കാരണങ്ങള്‍ കൊണ്ടും നീണ്ടു പോവുകയായിരുന്നു.

വെണ്ണില കബടിക്കുഴ 2

നിലവില്‍ വെണ്ണില കബടിക്കുഴ എന്ന ചിത്രത്തിന്റെ രണ്ടാം ഭാഗത്തിലാണ് അര്‍ത്ഥന അഭിനയിച്ചുകൊണ്ടിരിയ്ക്കുന്നത്. വിഷ്ണു വിശാലും ശരണ്യ മോഹനും താരജോഡികളായി 2009 ല്‍ റിലീസ് ചെയ്ത ചിത്രമാണ് വെണ്ണില കബടിക്കുഴ.

നാലാമത്തെ ചിത്രം കാര്‍ത്തിയ്‌ക്കൊപ്പം

ഇപ്പോള്‍ തമിഴില്‍ തന്റെ നലാമത്തെ ചിത്രം കരാറൊപ്പുവച്ചിരിയ്ക്കുകയാണ് അര്‍ത്ഥന. ദേശീയ പുരസ്‌കാര ജേതാവായ പാണ്ഡിരാജ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ കാര്‍ത്തിയുടെ നായികയായിട്ടാണ് അര്‍ത്ഥന അഭിനയിക്കുന്നത്.

മൂന്ന് നായികമാരില്‍ ഒരാള്‍

ചിത്രത്തില്‍ അര്‍ത്ഥനയെ കൂടാതെ മറ്റ് രണ്ട് നായികമാര്‍ കൂടെ ഉണ്ടാവും. അര്‍ത്ഥന നായികയായ സെമ്മ എന്ന ചിത്രത്തിന്റെ നിര്‍മാതാവായിരുന്നു പാണ്ഡിരാജ്. അത് വഴിയാണ് ഇനിയും പേരിട്ടിട്ടില്ലാത്ത കാര്‍ത്തി ചിത്രം അര്‍ത്ഥനയ്ക്ക് ലഭിച്ചത്.

നിര്‍മാണം സൂര്യ

സൂര്യയുടെ 2ഡി എന്റര്‍ടൈന്‍മെന്റാണ് ചിത്രം നിര്‍മിയ്ക്കുന്നത്. അര്‍ത്ഥനയെയും കാര്‍ത്തിയെയും കൂടാതെ സത്യരാജും ഭാനുപ്രിയയും പ്രധാന കഥാപാത്രങ്ങളായി എത്തുന്നു.

തെലുങ്കിലും

തമിഴ് കൂടാതെ തെലുങ്കിലും അര്‍ത്ഥന ശ്രദ്ധ കേന്ദ്രീകരിയ്ക്കുന്നുണ്ട്. കഴിഞ്ഞ വര്‍ഷം പുറത്തിറങ്ങിയ സീതമ്മ അന്തലു രാമയ്യ എന്ന ചിത്രത്തിലൂടെയായിരുന്നു അര്‍ത്ഥനയുടെ തെലുങ്ക് അരങ്ങേറ്റം.

മലയാളത്തിലേക്കില്ലേ

തമിഴിലും തെലുങ്കിലും ഒന്നിന് പിറകെ ഒന്നായി തിരക്കിലാണ് അര്‍ത്ഥന. മലയാളത്തില്‍ ഒരു കഥ കേള്‍ക്കാന്‍ പോലും നേരമില്ല.. ഇനി മലയാളത്തിലേക്കൊരു മടക്കയാത്രയില്ലേ എന്നാണ് മലയാളി പ്രേക്ഷകര്‍ ചോദിയ്ക്കുന്നത്.

English summary
The pretty actress Arthana has signed up for her fourth movie in which she will be romancing none other than Karthi.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

X