»   » മദ്യപിച്ച് വണ്ടിയോടിച്ച് പൊലീസ് വാഹനത്തില്‍ ഇടിച്ച സംഭവം; അരുണ്‍ വിജയ് കുറ്റക്കാരനാണോ.. വിധി ?

മദ്യപിച്ച് വണ്ടിയോടിച്ച് പൊലീസ് വാഹനത്തില്‍ ഇടിച്ച സംഭവം; അരുണ്‍ വിജയ് കുറ്റക്കാരനാണോ.. വിധി ?

Posted By: Rohini
Subscribe to Filmibeat Malayalam

വില്ലനായും നായകനായും ഇപ്പോള്‍ തമിഴകത്ത് തിളങ്ങുകയാണ് നടന്‍ വിജയ് കുമാറിന്റെ മകനും യുവതാരവുമായ അരുണ്‍ വിജയ്. അതിനിടയില്‍ ഒരു വര്‍ഷം മുന്‍പ് നടന്റെ പേരില്‍ രജിസ്റ്റര്‍ ചെയ്ത് കേസില്‍ അന്തിമ വിധി വന്നു.

എന്നൈ അറിന്താല്‍ വില്ലന്‍ പൊട്ടിക്കരഞ്ഞ് തീയേറ്റര്‍ വിട്ടു, വീഡിയോ കാണൂ

ഏകദേശം ഒരു വര്‍ഷം മുന്‍പാണ് സംഭവം. നടന്റെ കാര്‍ ഒരു പൊലീസ് വാഹനത്തില്‍ ഇടിയ്ക്കുകയായിരുന്നു. മദ്യപിച്ച് വണ്ടിയോടിച്ച് അപകടമുണ്ടാക്കി എന്ന ആരോപണത്തില്‍ നടനെതിരെ കേസ് രജിസ്റ്റര്‍ ചെയ്തു. ഇപ്പോള്‍ കേസിന്റെ അന്തിമ വിധി വന്നിരിയ്ക്കുകയാണ്.

കേസിന്റെ വിധി

സംഭവത്തില്‍ അരുണ്‍ വിജയ് നിരപരാധിയാണെന്നാണ് വിധി. ഇതോടെ നടന് എതിരെ ചുമത്തിയ എല്ലാ കേസുകളും ഒഴിവായി. കേസ് തീര്‍ന്നതോടെയാണ് സമാധാനമായത് എന്ന് വിജയ്കുമാറിന്റെ കുടുംബം പ്രതികരിച്ചു.

ആ സംഭവം നടന്നത്

എന്നൈ അറിന്താല്‍ എന്ന ചിത്രത്തിന്റെ വിജയത്തില്‍ സന്തോഷിച്ചു നില്‍ക്കുമ്പോഴായിരുന്നു ഈ സംഭവം. ശ്രദ്ധിക്കപ്പെട്ടു തുടങ്ങുന്ന സമയമായതിനാല്‍ നടനെതിരെയുള്ള കേസ് മാധ്യമങ്ങളും ആഘോഷിച്ചു.

കരിയര്‍ ബ്രേക്ക് വന്നത്

1995 മുതല്‍ ഇന്റസ്ട്രിയില്‍ ഉണ്ടായിട്ടും അരുണിന് കരിയര്‍ ബ്രേക്ക് ലഭിച്ചത് അജിത്തിനൊപ്പം അഭിനയിച്ച എന്നൈ അറിന്താല്‍ എന്ന ചിത്രത്തിന് ശേഷമാണ്. അതിന് ശേഷം നടനെ നേടി നായക വേഷങ്ങളും വന്നു.

ഇപ്പോള്‍ തിരക്കിലാണ്

കുട്രം 23 ആണ് ഏറ്റവുമൊടുവില്‍ റിലീസ് ചെയ്ത അരുണ്‍ വിജയ് ചിത്രം. ചിത്രത്തിന് മികച്ച പ്രേക്ഷകാഭിപ്രായം ലഭിച്ചു. തടം എന്ന ചിത്രത്തില്‍ അഭിനയിച്ചുവരികയാണ് ഇപ്പോള്‍ താരപുത്രന്‍. വാ ഡീല്‍ ആണ് മറ്റൊരു ചിത്രം.

English summary
Arun Vijay declared innocent from drunk and drive case

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam