»   » അറുവടൈ വീണ്ടും വന്ദേമാതരം

അറുവടൈ വീണ്ടും വന്ദേമാതരം

Posted By:
Subscribe to Filmibeat Malayalam
Vande Mataram
ഷൂട്ടിങ് അനന്തമായി നീണ്ടുപോയ മമ്മൂട്ടി-അര്‍ജ്ജുന്‍ ചിത്രത്തിന് പേരുമാറ്റം. ടി അരവിന്ദ് രണ്ട് ഭാഷകളിലായി സംവിധാനം ചെയ്യുന്നസിനിമയുടെ തമിഴിലെ പേര് അറുവടൈ എന്നത് വന്ദേമാതരം എന്നാക്കി മാറ്റിയിരിക്കുകയാണ്. ഇതോടെ മലയാളത്തിലും തമിഴിലും സിനിമയ്ക്ക വന്ദേമാതരം എന്ന പേരു തന്നെ ലഭിയ്ക്കും.

തമിഴില്‍ മറ്റൊരു നിര്‍മാതാവ് വന്ദേമാതരം എന്ന പേരില്‍ ഒരു സിനിമ രജിസ്റ്റര്‍ ചെയ്തിരുന്നു. എന്നാല്‍ രജിസ്‌ട്രേഷന്‍ കാലാവധി കഴിഞ്ഞിട്ടും സിനിമ നിര്‍മ്മിയ്ക്കപ്പെട്ടിരുന്നില്ല. ഈ സാഹചര്യത്തില്‍ അറുവടൈ എന്ന പേര് മാറ്റി തമിഴില്‍ വന്ദേമാതരം എന്ന പേര് സ്വീകരിയ്ക്കുകയാണെന്ന് നിര്‍മാതാവ് ഹെന്‍ട്രി പറഞ്ഞു.

14 കോടിയുടെ വമ്പന്‍ ബജറ്റില്‍ പങ്കജ് പ്രൊഡക്ഷന്‍സ് നിര്‍മ്മിയ്ക്കുന്ന ചിത്രത്തെ ഇന്‍വെസ്റ്റിഗേഷന്‍ ആക്ഷന്‍ ത്രില്ലര്‍ സിനിമയെന്നാണ് നിര്‍മാതാക്കള്‍ വിശേഷിപ്പിയ്ക്കുന്നത്.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam