»   » അരവിന്ദ് സ്വാമി വീണ്ടും ചുള്ളനായി

അരവിന്ദ് സ്വാമി വീണ്ടും ചുള്ളനായി

Posted By:
Subscribe to Filmibeat Malayalam

ഒരു കാലത്ത് തമിഴകത്തെ പെണ്‍പിള്ളാരുടെയെല്ലാം കാതല്‍ മന്നനായിരുന്നു അരവിന്ദ് സ്വാമി. റോജയും ബോംബെയുമെല്ലാം കണ്ട് ഹരം കയറിയ സുന്ദരിമാര്‍ സ്വാമിയെ ഭാവിഭര്‍ത്താവായി മനസ്സില്‍ കൊണ്ടുനടന്നു. റോജയിലെ പ്രണയഗാനങ്ങള്‍ തങ്ങള്‍ക്ക് വേണ്ടിയാണ് സ്വാമി പാടുന്നതെന്നായിരുന്നു അന്നൊക്കെ പെണ്‍കുട്ടികള്‍ കരുതിയത്.

Arvind Swamy

എല്ലാത്തിനും ഒരു അവസാനമുണ്ടാകുമല്ലോ... സംഗീതയെന്നൊരു സുന്ദരിയെ കെട്ടിയതോടെ അരവിന്ദ് സ്വാമിയുടെ കഷ്ടകാലം ആരംഭിച്ചു. സിനിമയില്‍ അവസരങ്ങള്‍ കുറഞ്ഞ് പയ്യെപ്പയ്യെ സ്വാമി വിസ്മൃതിയിലായി. നാട്ടിലെ മൊഞ്ചത്തികള്‍ വേറെ ആണ്‍പിള്ളാരെ അന്വേഷിച്ചുപോയി.

അങ്ങനെയിരിക്കെ ഒരുനാള്‍ സ്വാമി വീണ്ടും മാധ്യമങ്ങളില്‍ നിറഞ്ഞു. സിനിമാക്കാര്‍ക്ക് പറഞ്ഞിട്ടുള്ള വിവാഹമോചനക്കേസുമായി ബന്ധപ്പെട്ടായിരുന്നു സ്വാമി വീണ്ടും ക്യാമറകള്‍ക്ക് മുന്നിലെത്തിയത്. അത് കണ്ട് ഞെട്ടിയത് സ്വാമിയെ പ്രാണേശ്വരനായി കൊണ്ടുനടന്നിരുന്ന പഴയ സുന്ദരിമാരാണ്. മുടിയെല്ലാം പോയി നല്ല മൊട്ടത്തലയനായി വയറുംചാടി.... അന്ന് കല്യാണം നടക്കാതെ പോയതില്‍ സുന്ദരിമാര്‍ സന്തോഷിച്ചു.

ഇങ്ങനെ ഒരു വില്ലന്‍ ലുക്കില്‍ ജീവിതം തുടര്‍ന്ന അരവിന്ദ് സ്വാമിയെ വീണ്ടും വെള്ളിത്തിരയിലേക്ക് തിരിച്ചുകൊണ്ടുവരികയാണ് നടന്‍ ഗോഡ്ഫാദര്‍ മണിരത്‌നം. കടല്‍ എന്ന ചിത്രത്തിലേക്ക് സ്വാമിയ്ക്ക് നല്ലൊരു ഓഫര്‍ സമ്മാനിച്ചാണ് മണിര്തനം തന്റെ പഴയ നായകനെ തിരിച്ചുകൊണ്ടുവരുന്നത്. സിനിമയിലേക്ക് അവസരം കിട്ടിയതോടെ അലസതയെല്ലാം കളഞ്ഞ് ജിംനേഷ്യത്തില്‍ പോകാനും ശരീരം നന്നാക്കിയെടുക്കാനുമൊക്കെ സ്വാമി സമയം കണ്ടെത്തുകയും ചെയ്തു.

കഴിഞ്ഞ ദിവസം ചെന്നൈയില്‍ നടന്നൊരു വിവാഹച്ചടങ്ങില്‍ സ്വാമിയെ കണ്ടവരെല്ലാം വീണ്ടും മൂക്കത്ത് വിരല്‍വച്ചുവെന്നാണ് റിപ്പോര്‍ട്ട്. പഴയ സൗന്ദര്യം സ്വാമി വീണ്ടെടുത്തുവെന്നാണ് ദൃക്‌സാക്ഷികള്‍ വിശദീകരിയ്ക്കുന്നത്.

വര്‍ഷങ്ങള്‍ക്ക് മുമ്പ് മമ്മൂട്ടിയും രജനിയും ഒന്നിച്ച ദളപതിയിലൂടെയായിരുന്നു മണിരത്‌നം സ്വാമിയെ വെള്ളിത്തിരയ്ക്ക് സമ്മാനിച്ചത്. ഇപ്പോള്‍ കടലിലൂടെ നടന് പുനര്‍ജന്മം നല്‍കുന്നതും മണി തന്നെ...

English summary
Once a heartthrob in Kollywood Arvind Swamy recently was out of shape and his pictures were doing the rounds in the internet.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam