»   » മമ്മൂട്ടി ചിത്രം ഭാസ്‌ക്കര്‍ ദ റാസ്‌ക്കലിന്റെ തമിഴ് റീമേക്കില്‍ നായകന്‍ അരവിന്ദ് സ്വാമി

മമ്മൂട്ടി ചിത്രം ഭാസ്‌ക്കര്‍ ദ റാസ്‌ക്കലിന്റെ തമിഴ് റീമേക്കില്‍ നായകന്‍ അരവിന്ദ് സ്വാമി

Posted By: Pratheeksha
Subscribe to Filmibeat Malayalam

മമ്മൂട്ടി നായകനായ ഭാസ്‌ക്കര്‍ ദ റാസ്‌ക്കല്‍ എന്ന ചിത്രം സൂപ്പര്‍ഹിറ്റായിരുന്നു.സിദ്ദിഖ് സംവിധാനം ചെയ്ത ചിത്രത്തില്‍ നയന്‍താരയായിരുന്നു നായിക. ചിത്രം തമിഴിലേക്ക് റീമേക്ക് ചെയ്യാനുള്ള തീരുമാനത്തിലാണ് സംവിധായകന്‍ സിദ്ദിഖ്. അരവിന്ദ് സ്വാമി ലീഡ് റോളിലെത്തുമെന്നാണ് സിദ്ദിഖ് അറിയിച്ചിരിക്കുന്നത്. നായിക നയന്‍താര തന്നെ ആയിരിക്കും

നീണ്ട ഇടവേളയ്ക്കു ശേഷമാണ് അരവിന്ദ് സ്വാമി ചലച്ചിത്ര രംഗത്തു സജീവമാകുന്നത്. തെലുങ്ക് ചിത്രം ധ്രുവയുടെ ചിത്രീകരണ തിരക്കിലാണിപ്പോള്‍ അരവിന്ദ് സ്വാമി. ചിത്രത്തില്‍ ലീഡ് റോളിലാണ് അരവിന്ദ് സ്വാമിയെത്തുന്നത്.

Read more: കരീന കപൂര്‍ ഒരു രാജകുമാരിയെ പോലെയെന്നു ഈ ചിത്രങ്ങള്‍ പറയും!

aravindswam

തമിഴ് ചിത്രം തനി ഒരുവന്റെ റീമേക്കാണ് ധ്രുവ. സിദ്ദിഖ് തമിഴില്‍  സംവിധാനം ചെയ്യുന്ന മൂന്നാമത്തെ ചിത്രമായിരിക്കും ഭാസ്‌ക്കര്‍ ദ റാസ്‌ക്കല്‍. ഇതിനു മുന്‍പ് ഫ്രണ്ട്സ്, കാവലന്‍ എന്നീ സിനിമകളാണ് സംവിധാനം ചെയ്തത്.

English summary
Tamil Remake Of ‘Bhaskar The Rascal’the role of Mammootty in Tamil would be played by Aravind Swamy as per the latest update.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam