»   » ഷാഹിദിന് നയന്‍താരയുടെ നായകനാവണം

ഷാഹിദിന് നയന്‍താരയുടെ നായകനാവണം

Posted By:
Subscribe to Filmibeat Malayalam
Sathya
രാമരാജ്യത്തിലെ സീതയിലൂടെ അഭിനയം നിര്‍ത്തി പ്രഭുദേവയോടൊപ്പം കുടുംബജീവിവിതം ആഗ്രഹിച്ച തിരുവല്ലക്കാരി നയന്‍താരയ്ക്ക് വീണ്ടും സിനിമയിലേക്കുമടങ്ങേണ്ടി വന്നു. ഭാര്യയും കുട്ടികളുമുള്ള പ്രഭുദേവയുടെ ഇരട്ടതോണിയിലെ യാത്ര ശരിയാവില്ലായെന്ന തിരിച്ചറിവാണ് നയന്റെ കണ്ണുതുറപ്പിച്ചത്.

പ്രഭുദേവയുടെ ഭാര്യയായി വീട്ടിലിരിക്കാനുള്ളതല്ല നയനെ പോലൊരു ഡിമാന്റഡ് ആക്ടറസിന്റെ ജീവിതം എന്ന് സിനിമ ഇനിയുംതെളിയിക്കും. ജീവിത്തിലേറ്റ മുറിപ്പാടൊന്നും അവര്‍ക്ക് സിനിമയില്‍ അവസരങ്ങള്‍ കുറയ്ക്കില്ല, നയന്‍താരയ്ക്ക് മുന്നില്‍ തമിഴ് തെലുങ്ക്, സിനിമ കവാടങ്ങള്‍ തുറന്നുകിടക്കുയാണ്.

ഇതൊക്കെ ഷാഹിദിന് വളരെ വ്യക്തമായി അറിയാം. നയന്റെകൂടെ ഒരു സിനിമയില്‍ നായകനായാല്‍ താനും മുഖ്യധാരനായകനാവും
എന്ന് ഷാഹിദിന് ആത്മവിശ്വാസമുണ്ട്. ഇനിയും സസ്‌പെന്‍സ് വേണ്ട അല്ലേ ആരാ ഈ ഷാഹിദ്, നയനെ നായികയായി ലഭിക്കാന്‍ കച്ചകെട്ടും മുമ്പേ അതൊന്നറിയണമല്ലോ.

ജംഷാദ് എന്ന അവന്റെ ജ്യേഷ്ഠന്‍ തമിഴിലെ സൂപ്പര്‍ നായകനാണിപ്പോള്‍, മദിരാശി പട്ടണം, നാന്‍ കടവുള്‍ ഒക്കെകണ്ട് ഞെട്ടുകയും കോരിത്തരിക്കയും ചെയ്ത മലയാളി പ്രേക്ഷകര്‍ ഉള്ളുകൊണ്ട് തൊട്ടറിയുന്നു. ആര്യ ഇത് നമ്മടെ കണ്ണൂരുകാരന്‍ ജംഷേദ് എന്ന്, തമിഴിലെ പുലിയായി മാറിയായി മലയാളിയുടെ നേരെ അനുജനാണ് സാക്ഷാല്‍ ഷാഹിദ് , സത്യ എന്ന പേരില്‍ തമിഴില്‍ അഭിനയം തുടങ്ങി കഴിഞ്ഞു, പുത്തകമാണ് അരങ്ങേറ്റ ചിത്രം.

നായകനാവാനുള്ള അടിസ്ഥാനയോഗ്യതയൊക്കെ ഷാഹിദിനുണ്ട്. ഒറ്റയടിക്ക് തമിഴ് സിനിമയുടെ ശ്രദ്ധപതിയാന്‍ നയന്‍സിന്റെ നായകപദവിയാണ് മിനിമം ഡിമാന്റ്. ചേട്ടന്റെ വഴിയിലൂടെ സിനിമയിലേക്കുകടന്ന അനുജന് ഒന്നറിയാം ചേട്ടനും നയന്‍സും അടുത്ത സുഹൃത്തുക്കളാണെന്ന്.

അനുജന്റെ നായികയാവാന്‍ നയന്‍സിനോട് റെക്കമന്റ് ചെയ്യണം ആര്യ ഇതാണ് ഷാഹിദ് എന്ന സത്യയുടെ ആവശ്യം. ആര്യ പറഞ്ഞാല്‍ കാര്യം
നടക്കും അതോടെ താന്‍ സമ്പൂര്‍ണ്ണമായി ജ്യേഷ്ഠനുകടപ്പെട്ടിരിക്കും എന്നും സത്യപൂരിപ്പിക്കുന്നു. മുഖ്യധാരയില്‍ തിളങ്ങി നില്‍ക്കുന്നവരോടൊപ്പം പോലും നായികയാവാന്‍ നയന്‍സ് തയ്യാറാവാത്ത വിധം ഡിമാന്റുള്ള നായികയാണെന്നിരിക്കെ മലയാളിയല്ലേ ആര്യയുടെ അനുജനല്ലേ എന്ന പരിഗണനകൊടുത്തുകൂടായ്കയില്ല, സത്യ കാത്തിരിക്കുന്നു.

English summary
Arya's brother Sathya will be seen making his debut with Vijay Adhiraj's directorial debut Puthagam.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam