»   » പുരാതനപള്ളിയില്‍ ആര്യ-നയന്‍താര മിന്നുകെട്ട്

പുരാതനപള്ളിയില്‍ ആര്യ-നയന്‍താര മിന്നുകെട്ട്

Posted By:
Subscribe to Filmibeat Malayalam
വെള്ള ഗൗണില്‍ അതിസുന്ദരിയായി വധു, പാശ്ചാത്യ രീതിയില്‍ സ്യൂട്ട് ധരിച്ച് വരന്‍, അതിപുരാതനമായ പള്ളിയില്‍ വച്ചുള്ള മിന്നുകെട്ട് രംഗം കൊളോണിയല്‍ കാലത്തെ ഓര്‍മ്മിപ്പിക്കുന്നതായിരുന്നു. വധുവിന്‍റെ വേഷത്തിലെത്തിയത് നയന്‍താരയും വരന്‍റെ വേഷത്തിലെത്തിയത് ആര്യയുമായിരുന്നു.

ആറ്റ്ലി സംവിധാനം ചെയ്യുന്ന തമിഴ്ചിത്രമായ രാജാ റാണിയ്ക്ക് വേണ്ടിയായിരുന്നു പുനെയിലെ അതിപുരാതനമായ ആംഗ്ലിക്കന്‍ പള്ളിയില്‍ വച്ച് ഇവരുടെ വിവാഹരംഗം ഷൂട്ട് ചെയ്തത്. യഥാര്‍ത്ഥ ക്രിസ്‌ത്യന്‍ വിവാഹത്തിന്റെ പ്രതീതിയുണ്ടാക്കായി മൂന്നു ദിവസമെടുത്താണ് സംവിധായകന്‍ ഈ രംഗം ചിത്രീകരിച്ചത്.

ആറ്റ്‌ലി കുമാറിന്റെ പ്രഥമസംവിധാനസംരംഭമാണ്‌ ഈ ചിത്രം. യന്തിരനില്‍ ശങ്കറിനൊപ്പം അസിസ്‌റ്റന്റ്‌ ഡയറക്‌ടറായി പ്രവര്‍ത്തിച്ചിട്ടുണ്ട്‌ ആറ്റ്‌ലി. എ. ആര്‍. മുരുകദോസും ഫോക്‌സ് സ്‌റ്റാര്‍ സ്‌റ്റുഡിയോസും ചേര്‍ന്നാണ്‌ രാജാ റാണി നിര്‍മ്മിക്കുന്നത്‌. ആറ്റ്‌ലി തന്നെയാണ്‌ ഈ ചിത്രത്തിന്റെ തിരക്കഥയും തയ്യാറാക്കിയിരിക്കുന്നത്.

ഒരു ത്രികോണ പ്രണയകഥയാണ്‌ ഈ ചിത്രം പറയുന്നത്‌. നവാഗതനായ ജോര്‍ജ്‌ജ് സി. വില്ല്യംസാണ്‌ ക്യാമറാമാന്‍. ജി. വി. പ്രകാശ്‌ കുമാര്‍ സംഗീതസംവിധാനം നിര്‍വ്വഹിക്കുന്ന ഈ ചിത്രം ജൂണില്‍ പ്രദര്‍ശനത്തിനെത്തും. സത്യരാജ്‌, ജയ്‌, സന്താനം എന്നിവരാണ്‌ രാജാ റാണിയിലെ മറ്റ്‌ പ്രധാന താരങ്ങള്‍.

English summary
Recently, the director Aitlee canned the wedding scene of Arya and Nayantara in the most renowned Anglican Church in Pune.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam