»   » അജിത്തിന്റെ ഫാനായി ആര്യ തിളങ്ങുന്നു, യാച്ചന്റെ ട്രെയിലര്‍ കാണാം

അജിത്തിന്റെ ഫാനായി ആര്യ തിളങ്ങുന്നു, യാച്ചന്റെ ട്രെയിലര്‍ കാണാം

Posted By: AkhilaKS
Subscribe to Filmibeat Malayalam


അജിത്തിന്റെ ഫാന്‍ അസോസിയേഷന്റെ നേതാവായി ആര്യ എത്തുന്ന യാച്ചന്‍ എന്ന ചിത്രത്തിന്റെ ട്രെയിലര്‍ പുറത്തിറങ്ങി. അജിത്തിന്റെ സൂപ്പര്‍ഹിറ്റ് ചിത്രമായ 2013 ലെ ആരംഭം എന്ന ചിത്രത്തിന് ശേഷം വിഷ്ണു വര്‍ദ്ധനന്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് യാച്ചന്‍.

അജിത്തിന്റെ കുറ്റന്‍ കട്ടൗട്ടില്‍, ആര്യ പാലഭിഷേകം നടത്തുന്ന ചിത്രം നേരത്തെ തന്നെ ഓണ്‍ലൈനില്‍ വൈറലായിരുന്നു. അതിഥി താരമായി അജിത്തിനെ ചിത്രത്തിലേക്ക് ക്ഷണിച്ചിരുന്നിങ്കെലും, അദ്ദേഹത്തിന് ചിത്രത്തിന്റെ ഭാഗമാകാന്‍ താല്പര്യമില്ലായിരുന്നു എന്നാണ് അറിയുന്നത്.

arya-ajith

നാട്ടിന്‍ പുറത്ത് നിന്ന് വലിയ സ്വപ്‌നവുമായി ചെന്നൈയിലെത്തുന്ന രണ്ട് യുവാക്കളുടെ കഥ പറയുന്നതാണ് യാച്ചന്‍ എന്ന ചിത്രം. ചിന്ന എന്ന കഥാപാത്രത്തെയാണ് ആര്യ ചിത്രത്തില്‍ അവതരിപ്പിക്കുന്നത്.

യുവതാരം കൃഷ്ണയും നായകനായി എത്തുന്ന ചിത്രത്തില്‍ ദീപ സന്നിധിയും സ്വാതി റെഡ്ഡിയുമാണ് നായികമാരുടെ വേഷം അവതരിപ്പിക്കുന്നത്. യുടിവി മോഷന്‍ പിക്‌ച്ചേഴ്‌സ് നിമര്‍മ്മിക്കുന്ന ചിത്രത്തിന്റെ സംഗീതം നിര്‍വ്വഹിക്കുന്നത് യുവന്‍ ശങ്കര്‍രാജയാണ്. ആഗസ്റ്റ് 28നാണ് ചിത്രം തിയറ്ററുകളില്‍ പ്രദര്‍ശനത്തിന് എത്തുന്നത്.

English summary
After making superhit Arrambam with Ajith Kumar in 2013, director Vishnuvardhan is back with Yatchan starring Arya, Kreshna, Swati Reddy and Deepa Sannidhi.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam