»   » ഗുസ്തിക്കാരിയായ പഞ്ചാബി സുന്ദരി വാമിഖ ഖബ്ബി തമിഴില്‍ അഭിനയിക്കുന്ന ചിത്രത്തിന്റെ ട്രെയിലര്‍ പുറത്ത്!

ഗുസ്തിക്കാരിയായ പഞ്ചാബി സുന്ദരി വാമിഖ ഖബ്ബി തമിഴില്‍ അഭിനയിക്കുന്ന ചിത്രത്തിന്റെ ട്രെയിലര്‍ പുറത്ത്!

Posted By: Teresa John
Subscribe to Filmibeat Malayalam

മലയാളത്തില്‍ ഗുസ്തിക്ക് പ്രധാന്യം നല്‍കി നിര്‍മ്മിച്ച ഗോദ എന്ന ചിത്രത്തിലുടെയാണ് പഞ്ചാബി സുന്ദരിയായ വാമിഖ ഖബ്ബി മലയാളത്തിന് പ്രിയപ്പെട്ടവളായി മാറിയത്. ബേസില്‍ ജോസ് സംവിധാനം ചെയ്ത ചിത്രം മേയ് 19 നായിരുന്നു റിലീസ് ചെയ്തത്. മികച്ച അഭിപ്രായം നേടി ചിത്രത്തിന് ശേഷം വാമിഖ നായികയായി തമിഴിലും അഭിനയിക്കുകയാണ്.

ഇരവാകാലം എന്ന ചിത്രത്തിലാണ് എസ് ജെ സൂര്യയോടൊപ്പം വാമിഖ പുതിയ സിനിമയില്‍ അഭിനയിക്കുന്നത്. മലയാളത്തിന്റെ പ്രിയപ്പെട്ട ശിവദയും ചിത്രത്തില്‍ നായികയായി തന്നെ അഭിനയിക്കുന്നുണ്ട്. അതിനിടെ ചിത്രത്തിന്റെ ട്രെയിലര്‍ പുറത്തിറക്കിയിരിക്കുകയാണ്. നയന്‍താരയെ നായികയാക്കി നിര്‍മ്മിച്ച ഹൊറര്‍ ചിത്രമായ 'മായ'യ്ക്ക് ശേഷം അശ്വിന്‍ ശരവണന്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് ഇരവാകാലം.

പഞ്ചബ് സ്വദേശിയായ വാമിഖ മലയാളികള്‍ക്ക് എന്നും പ്രിയപ്പെട്ട നടിയാണ്. ഹിന്ദി, പഞ്ചാബി, തെലുങ്കു, തമിഴ് എന്നിങ്ങനെ പല ഭാഷകളില്‍ അഭിനയിച്ചതിന് ശേഷമായിരുന്നു വാമിഖ മലയാളത്തിലും നായികയായി അഭിനയിച്ചിരുന്നത്. ഗോദയിലെ നായകന്‍ ടൊവിനോ തോമസിനെ എടുത്ത് കറക്കി നിലത്തടിച്ചതിന്റെ പേരിലും മികച്ച അഭിനയത്തിന്റെ പേരിലും വാമിഖ ജനശ്രദ്ധ നേടിയിരുന്നു.


English summary
Ashwin’s 'Iravaakaalam' teaser is intriguing!

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam