»   » വിവാഹം കഴിഞ്ഞിട്ട് ഒരു വര്‍ഷം ആകാന്‍ പോകുന്നു, അസിനും ഭര്‍ത്താവും ഫ്രാന്‍സില്‍, ചിത്രങ്ങള്‍!

വിവാഹം കഴിഞ്ഞിട്ട് ഒരു വര്‍ഷം ആകാന്‍ പോകുന്നു, അസിനും ഭര്‍ത്താവും ഫ്രാന്‍സില്‍, ചിത്രങ്ങള്‍!

By: Sanviya
Subscribe to Filmibeat Malayalam

തെന്നിന്ത്യന്‍ താരം അസിന്റെയും പ്രമുഖ വ്യവസായി രാഹുല്‍ ശര്‍മ്മയുടെയും വിവാഹം കഴിഞ്ഞിട്ട് ഒരു വര്‍ഷം തികയാന്‍ ഇനി ദിവസങ്ങള്‍ മാത്രം. 2016 ജനുവരി 19നായിരുന്നു ഇരുവരുടെയും വിവാഹം. ഹിന്ദു-ക്രിസ്ത്യന്‍ ചടങ്ങുകള്‍ പ്രകാരം നടന്ന വ്യത്യസ്തമായ വിവാഹം.

ഇരുവരും ഇപ്പോള്‍ ഫ്രാന്‍സിലാണ്. ഇത്തവണത്തെ ന്യൂ ഇയര്‍ ആഘോഷവും അവിടെ തന്നെയായിരുന്നു. ഇരുവരും ചേര്‍ന്നുള്ള ഹോളി ഡേ-ന്യൂ ഇയര്‍ ആഘോഷത്തിന്റെ ഫോട്ടോസ് ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്. ഫോട്ടോസ് കാണാം.

ന്യൂ ഇയര്‍ സെല്‍ഫി

സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്ന അസിന്റെയും ഭര്‍ത്താവ് രാഹുലിന്റെയും ന്യൂ ഇയര്‍ സെല്‍ഫി.

ഒരു വര്‍ഷമാകുന്നു

ജനുവരി 19നായിരുന്നു അസിനും മൈക്രോ സോഫ്റ്റ് ഉടമയുമായ രാഹുല്‍ ശര്‍മ്മയും വിവാഹിതരാകുന്നത്. ഹിന്ദു-ക്രിസ്ത്യന്‍ ചടങ്ങുകളോടെയായിരുന്നു വിവാഹം.

പ്രണയ വിവാഹം

ഇരുവരും പ്രണയത്തിലാണെന്ന് നേരത്തെ വാര്‍ത്തകള്‍ വന്നിട്ടുണ്ട്. എന്നാല്‍ പ്രണയ വാര്‍ത്തകള്‍ നിഷേധിച്ച് അസിന്‍ സംസാരിച്ചു. പിന്നീട് വിവാഹ നിശ്ചയത്തിന് ശേഷമാണ് പ്രണയത്തിലായിരുന്നുവെന്ന് അസിന്‍ തുറന്ന് പറയുന്നത്.

അക്ഷയ് കുമാര്‍

ബോളിവുഡ് താരം അക്ഷയ് കുമാറ് വഴിയാണ് അസിനും രാഹുല്‍ ശര്‍മ്മയും പരിചയത്തിലാകുന്നത്.

English summary
Asin holidays in France with hubby Rahul Sharma.
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam