»   » വിജയിയുടെ നായികയാകാന്‍ കൊതിച്ച് പൂര്‍ണ

വിജയിയുടെ നായികയാകാന്‍ കൊതിച്ച് പൂര്‍ണ

Posted By:
Subscribe to Filmibeat Malayalam

മലയാളത്തില്‍ നായികയായി വേണ്ടത്ര മികച്ച ചിത്രങ്ങള്‍ കിട്ടാതിരിക്കെയാണ് ഷംന കാസിം എന്ന പൂര്‍ണ തമിഴകത്തേയ്ക്ക് ചുവടുമാറ്റം നടത്തിയത്. അവിടെയെത്തിയ താരം പൂര്‍ണയെന്ന് പേരുമാറ്റി, തമിഴകത്ത് പൂര്‍ണയെ ശ്രദ്ധേയയാക്കിയത് നടി അസിനുമായുള്ള രൂപസാദൃശ്യമായിരുന്നു. ഭരത് നായകനായ മുനിയാണ്ടി വിളങ്ങിയാല്‍ മൂണ്ട്രാമാണ്ടു എന്ന ചിത്രത്തിലാണ് പൂര്‍ണ ആദ്യമായി നായികയായത്. ഈ ചിത്രത്തിന്റെ ഓഡിയോ റിലീസിന്റെ സമയത്ത് നടന്‍ വിജയ് തമിഴകത്തിന് ഒരു ചിന്ന അസിനെക്കൂടി ലഭിച്ചിരിക്കുകയാണെന്ന് പറഞ്ഞിരുന്നു.

തമിഴകത്ത് മോശമല്ലാത്ത പ്രസക്തി നേടിയെടുക്കാന്‍ പൂര്‍ണയ്ക്ക് സാധിച്ചു. ഇതിനിടെ മലയാളത്തില്‍ ചട്ടക്കാരിയെന്ന ചിത്രത്തില്‍ അഭിനയിച്ച ഷംന, മലയാളത്തിലും ഗ്ലാമറസാകാന്‍ മടിയില്ലെന്ന് തെളിയിച്ചു. തെലുങ്കിലും പൂര്‍ണ ഇതിനകം തന്നെ തന്റെ സാന്നിധ്യം അറിയിച്ചിട്ടുണ്ട്. കുറച്ചുനാളായി പൂര്‍ണയ്ക്ക് തമിഴില്‍ ചിത്രങ്ങളൊന്നും ഇല്ലായിരുന്നു. തെലുങ്ക് ചിത്രങ്ങളുമായി ബന്ധപ്പെട്ട് താരം തിരക്കിലായിരുന്നു.

എന്നാല്‍ ഇപ്പോള്‍ വീണ്ടും തമിഴകത്തേയ്ക്ക് തിരിച്ചെത്തുകയാണ് പൂര്‍ണ. തമിഴിലും തെലുങ്കിലുമെല്ലാമായി ഒട്ടേരെ വിജയ ചിത്രങ്ങള്‍ ചെയ്ത് തനിയ്ക്ക് ഇനിയെങ്കിലും ഇളയ ദളപതി വിജയിയുടെ നായികയായി അഭിനയിക്കാന്‍ അവസരം കിട്ടുമെന്ന പ്രതീക്ഷയിലാണ് താരം.

നേരത്തേ അസിനും വിജയും ചേര്‍ന്ന് അഭിനയിച്ച ചിത്രങ്ങളെല്ലാം തമിഴകത്ത് വലിയവിജയങ്ങളായിരുന്നു. ഇനി ചിന്ന അസിനും വിജയും എന്നായിരിക്കും ഒന്നിച്ചഭിനയിക്കുകയെന്ന് കാത്തിരുന്ന് കാണാം.

English summary
Poorna is back and running in the Tamil industry after a brief spell in Andhra and she hopes to get an offer to work opposite Vijay.
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam