»   » വിജയ് 61 ന് അറ്റ്‌ലിയ്ക്ക് ലഭിക്കുന്ന പ്രതിഫലം കോടികള്‍... കാരണമുണ്ട്..

വിജയ് 61 ന് അറ്റ്‌ലിയ്ക്ക് ലഭിക്കുന്ന പ്രതിഫലം കോടികള്‍... കാരണമുണ്ട്..

Posted By: ഭദ്ര
Subscribe to Filmibeat Malayalam

ഇളദളപതിയുടെ അറുപതാമത്തെ ചിത്രം ഭൈരവ നിര്‍മ്മാണത്തിലിരിക്കെ അറുപത്തൊന്നാമത്തെ ചിത്രം വിജയ് 61 ഒരുക്കുന്ന തിരക്കിലാണ് വിജയ്.

തെറി എന്ന ചിത്രത്തിന്റെ മികച്ച വിജയമാണ് പുതിയ ചിത്രത്തില്‍ അറ്റ്‌ലിയെ സംവിധായകായി തിരഞ്ഞെടുക്കാന്‍ കാരണം. ചിത്രത്തിന് അറ്റ്‌ലിയ്ക്ക് ഓഫര്‍ ചെയ്തിരിക്കുന്ന പ്രതിഫലം എത്രയാണെന്നോ?

വിജയ് 61


വിജയ് യുടെ 61ാമത്തെ ചിത്രമാണ് വിജയ് 61. തെറി നിര്‍മ്മിച്ച കലൈപുലി എസ് താണുവാണ് പുതിയ ചിത്രവും നിര്‍മ്മിത്തുന്നത്.

ചിത്രത്തിന് വേണ്ടി അറ്റ്‌ലിയുടെ പ്രതിഫലം


വിജയ് 61 ഒരുക്കുന്നതിന് വേണ്ടി യുവസംവിധായകന്‍ അറ്റ്‌ലിയ്ക്ക് 5 കോടി രൂപയാണ് ഓഫര്‍ ചെയ്തിരിക്കുന്നത്. തെറി എന്ന ചിത്രത്തിന്റെ വിജയമാണ് അറ്റ്‌ലിയെ തിരഞ്ഞെടുക്കാന്‍ കാരണം.

ചിത്രത്തിന്റെ അണിയറയില്‍


സന്തോഷ് ശിവനായിരിക്കും ചിത്രത്തിന്റെ ഛായാഗ്രാഹകന്‍ എന്ന് പറയുന്നു. കലൈപുലി എസ് താണുവാണ് ചിത്രത്തിന്റെ നിര്‍മ്മാണം.

ചിത്രത്തിലെ നായിക


വിജയ് 61 ല്‍ ബോളിവുഡില്‍ നിന്നാണ് നായിക എത്തുന്നത് എന്ന് പറയുന്നു. എന്നാല്‍ ഇക്കാര്യത്തില്‍ റിപ്പോര്‍ട്ടുകള്‍ പുറത്ത് വിട്ടിട്ടില്ല. ഭൈരവ എന്ന ചിത്രത്തിന്റെ അവസാനഘട്ട നിര്‍മ്മാണത്തിലാണിപ്പോള്‍ വിജയ്.

വിജയ് യുടെ ഫോട്ടോസിനായി...

English summary
Theri Director has been paid a mammoth 5 crore as salary for the film vijay 61

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam