»   » ഈ അവിയല്‍ ഗാനം പൊളിച്ചു..ബാംഗ്ലൂര്‍ ഡെയ്‌സിലെ രണ്ട് കുട്ടന്മാര്‍ ഒന്നിച്ചാല്‍ എങ്ങനെയിരിക്കും,കാണൂ

ഈ അവിയല്‍ ഗാനം പൊളിച്ചു..ബാംഗ്ലൂര്‍ ഡെയ്‌സിലെ രണ്ട് കുട്ടന്മാര്‍ ഒന്നിച്ചാല്‍ എങ്ങനെയിരിക്കും,കാണൂ

Posted By:
Subscribe to Filmibeat Malayalam

അഞ്ച് വ്യത്യസ്ത കഥകള്‍ പറയുന്ന അവിയല്‍ എന്ന തമിഴ് ചിത്രത്തിലെ കിടിലം ഗാനം പുറത്തിറങ്ങി. യുവതാരങ്ങളെ കൈയ്യിലെടുക്കുന്ന തട്ടുപൊളിപ്പന്‍ ഗാനമാണ് പുറത്തിറക്കിയിരിക്കുന്നത്. ബാംഗ്ലൂര്‍ ഡെയ്‌സ് എന്ന സൂപ്പര്‍ ഹിറ്റ് ചിത്രത്തിലെ നിവിന്‍ പോളിയും തമിഴില്‍ നിവിന്‍ പോളിയായി അഭിനയിച്ച ബോബി സിംഹയും ചിത്രത്തില്‍ ഒന്നിച്ചെത്തുന്നു എന്നതാണ് പ്രത്യേകത.

ബാംഗ്ലൂര്‍ ഡെയ്‌സിലെ രണ്ട് കുട്ടന്മാര്‍ ഒന്നിക്കുന്ന അവിയല്‍ യുവസംവിധായകന്‍ കാര്‍ത്തിക് സുബ്ബരാജാണ് നിര്‍മ്മിക്കുന്നത്. പുറത്തിറങ്ങിയ പാട്ടില്‍ നിവിന്‍ പോളി അഭിനയിച്ചിട്ടില്ലെങ്കിലും പാട്ട് അവസാനിക്കുമ്പോള്‍ നിവിന്‍ പോളി എത്തുന്നുണ്ട്. അല്‍ഫോണ്‍സ് പുത്രന്‍, സമീര്‍ സുല്‍ത്താന്‍, മോഹിത് മെഹ്‌റ,ലോഗേഷ് കനകരാജ്, ഗുരുസ്മരണ്‍ എന്നീ മികച്ച സംവിധായകരാണ് അഞ്ച് ചിത്രങ്ങള്‍ ഒരുക്കുന്നത്.

boby-simha-nivin

ബോബി സിംഹ, നിവിന്‍ പോളി എന്നിവരെ കൂടാതെ ദീപക് പരമേഷ്, രോഹിത് നന്ദകുമാര്‍, മറ്റ് പുതുമുഖ താരങ്ങളും അഭിനയിക്കുന്നുണ്ട്. മലയാളത്തിലും തമിഴിലും ചിത്രം ഒരുക്കുന്നുണ്ട്. നിവിന്‍ പോളിയെയും ബോബി സിംഹയെയും കേന്ദ്ര കഥാപാത്രങ്ങളാക്കി അല്‍ഫോണ്‍സ് പുത്രന്‍ ഇതിനുമുന്‍പും ഹ്രസ്വചിത്രം ഒരുക്കിയിരുന്നു.

എലി എന്ന ഹ്രസ്വചിത്രം ജനശ്രദ്ധയാകര്‍ഷിക്കുകയും ചെയ്തിരുന്നു. ചിത്രം അടുത്ത മാസം പുറത്തിറക്കും. ഒരു അവിയല്‍ പരിവത്തിലുള്ള ഗാനം കണ്ടു നോക്കൂ..

English summary
Tamil film aviyal video song released

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam