»   » വിക്രമിനെയും തമന്നയെയും 'സ്‌കെച്ച്' ചെയ്യുന്ന വില്ലന്‍, മലയാളത്തില്‍ നിന്ന്, ആരാണ് ആ നടന്‍ ??

വിക്രമിനെയും തമന്നയെയും 'സ്‌കെച്ച്' ചെയ്യുന്ന വില്ലന്‍, മലയാളത്തില്‍ നിന്ന്, ആരാണ് ആ നടന്‍ ??

By: Nihara
Subscribe to Filmibeat Malayalam

ചിയാന്‍ വിക്രമിന്റെ പുതിയ ചിത്രമായ സ്‌കെച്ചിന് വേണ്ടിയുള്ള കാത്തിരിപ്പിലാണ് വിക്രം ആരാധകര്‍ മുഴുവനും. വിത്രമിനോടൊപ്പം തമന്നയും പ്രധാന വേഷത്തിലെത്തുന്ന ചിത്രത്തിന്റെ ലൊക്കേഷന്‍ ചിത്രങ്ങള്‍ ഇതിനോടകം തന്നെ സമൂഹ മാധ്യമങ്ങളിലൂടെ വൈറലായിരുന്നു. സ്‌റ്റൈലിഷ് ലുക്കില്‍ അധോലോക നായകനായാണ് ചിത്രത്തില്‍ വിക്രം പ്രത്യക്ഷപ്പെടുന്നത്. ചിത്രത്തിലെ വില്ലനെക്കുറിച്ചാണ് ഇപ്പോള്‍ മലയാള സിനിമാ ലോകം ചര്‍ച്ച ചെയ്യുന്നത്.

വില്ലന്‍ വേഷങ്ങളിലൂടെ ശ്രദ്ധേയനായ ബാബുരാജ് ഇപ്പോള്‍ സ്വഭാവ നടനിലേക്ക് ചുവടു മാറിയിരിക്കുകയാണ്. മലയാളത്തില്‍ സ്വഭാവ നടനായി അരങ്ങു തകര്‍ക്കുന്ന താരം വീണ്ടും വില്ലന്‍ വേഷത്തിലെത്തുന്ന ചിത്രമാണ് സ്‌കെച്ച്. വിക്രമിനോടൊപ്പം വില്ലന്‍ വേഷത്തിലെത്തുന്ന കാര്യം ഫേസ് ബുക്കിലൂടെയാണ് താരം അറിയിച്ചത്. ചിത്രത്തിന്റെ ലൊക്കേഷനില്‍ വിക്രമിനൊപ്പം നിക്കുന്ന ഫോട്ടോയാണ് ബാബുരാജ് ഫേസ് ബുക്കില്‍ പോസ്റ്റ് ചെയ്തിട്ടുള്ളത്. ഇതിനോടകം തന്നെ ചിത്രം സമൂഹ മാധ്യമങ്ങളിലൂടെ വൈറലാവുകയും ചെയ്തു.

Sketch

ഹണി ബീയുടെ രണ്ടാം ഭാഗത്തിലാണ് ബാബുരാജ് അവസാനമായി വേഷമിട്ടത്. ചെന്നൈയില്‍ വെച്ച് സ്‌കെച്ചിന്‍രെ ഷൂട്ടിങ്ങ് പുരോഗമിച്ചു കൊണ്ടിരിക്കുകയാണ്. വില്ലത്തരം മാത്രമല്ല ഹാസ്യവും തനിക്ക് വഴങ്ങുമെന്ന് തെളിയിച്ച് മുന്നേറുന്നതിനിടയിലാണ് വീണ്ടും ബാബുരാജ് വില്ലന്‍ വേഷത്തിലെത്തുന്നത്.

English summary
Mollywood actor Baburaj has been roped in to play a negative role in the movie. He shared a selfie with Vikram from the sets of Sketch in his social media page. Baburaj was last seen in Honey Bee 2: Celebrations in which he reprised his role of Ferno from the first part.
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam