»   » സെന്‍സറിങിന് കൊടുത്ത ഭൈരവയുടെ കഥ ലീക്കായി; കീര്‍ത്തി സുരേഷിനെ സഹായിക്കുന്ന വിജയ്

സെന്‍സറിങിന് കൊടുത്ത ഭൈരവയുടെ കഥ ലീക്കായി; കീര്‍ത്തി സുരേഷിനെ സഹായിക്കുന്ന വിജയ്

Posted By: Rohini
Subscribe to Filmibeat Malayalam

ആരാധകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിയ്ക്കുന്ന ഇളയദളപതി വിജയ് ചിത്രമാണ് ഭൈരവ. അഴകിയ തമിഴ് മകന് ശേഷം ഭരതനും വിജയ് യും ഒന്നിയ്ക്കുന്ന ചിത്രത്തില്‍ കീര്‍ത്തി സുരേഷാണ് നായിക.

പ്രതിഫലത്തെ ചൊല്ലിയുള്ള തര്‍ക്കം, വിജയ് ചിത്രത്തില്‍ നിന്ന് സണ്ണി ലിയോണിനെ ഒഴിവാക്കി

ജനുവരി 12 ന് വൈഡ് റിലീസിനൊരുങ്ങുന്ന ചിത്രത്തിന്റെ കഥ ലീക്കായി. സെന്‍സറിങിനായി കൊടുത്ത കഥയാണ് ലീക്കായത് എന്നാണ് ഞെട്ടലുളവാക്കുന്നത്. വിജയ് ആരാധകരെ വാര്‍ത്ത ഏറെ നിരാശപ്പെടുത്തുന്നു.

സെന്‍സറിങിന് കൊടുത്ത കഥ

വിദേശ രാജ്യങ്ങളില്‍ സിനിമ റിലീസ് ചെയ്യുന്നതിന് മുന്‍പ് ഒരു സെന്‍സറിങ് നടക്കാറുണ്ട്. അതിനായി കഥയുടെ ഇതിവൃത്തം ഇംഗ്ലീഷില്‍ എഴുതി കൊടുക്കേണ്ടതുണ്ട്. ഇതാണ് ഇപ്പോള്‍ ലീക്കായിരിയ്ക്കുന്നത്.

എന്താണ് കഥ

അഴിമതിയ്‌ക്കെതിരെ പോരാടുന്ന നായികയാണ് കീര്‍ത്തി സുരേഷ്. കീര്‍ത്തിയുമായി പ്രണയത്തിലാകുന്ന വിജയ് കാമുകിയുടെ ഉത്തരവാദിത്വം ഏറ്റെടുക്കുന്നു. അതോടെ ഒരു വലിയ അഴിമതിക്കാരന്റെ വലയില്‍ ചെന്നു വീഴുന്നതാണ് ഭൈരവയുടെ കഥ.

പ്രധാന കഥാപാത്രങ്ങള്‍

ഭൈരവ എന്ന ടൈറ്റില്‍ റോളില്‍ വിജയ് എത്തുന്ന ചിത്രത്തില്‍ മലര്‍വിഴി എന്നാണ് കീര്‍ത്തിയുടെ കഥാപാത്രത്തിന്റെ പേര്. ജഗുപതി ബാബു, സതീഷ്, വൈ ജി മഹേന്ദ്ര, രാജേന്ദ്ര, ഡാനിയല്‍ ബാലാജി, അപര്‍ണ വിനോദ്, ഹാരിഷ് ഉത്തമന്‍, വിജയരാഘവന്‍ തുടങ്ങിയവര്‍ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിയ്ക്കുന്നു.

ജനുവരി 12 ന്

പൊങ്കാല്‍ ആഘോഷത്തിന്റെ ഭാഗമായി ജനുവരി 12 ന് ചിത്രം റിലീസ് ചെയ്യും. വിജയ് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ബി ഭാരതി റെഡ്ഡിയാണ് ചിത്രം നിര്‍മിയ്ക്കുന്നത്. എം സുകുമാര്‍ ഛായാഗ്രാഹണം സന്തോഷ് നാരായണനാണ് സംഗീത സംവിധാനവും നിര്‍വ്വഹിയ്ക്കുന്നു.

English summary
Vijay’s Bairavaa will soon hit the screens on the 12th of January 2017. While screening in overseas locations, it is a standard procedure to apply for the censors in that country. Looks like, after certification, a note will be issued with the synopsis of the story. Now, this synopsis is being shared in the net which is definitely a dampener for all the movie lovers who would want to experience the film for themselve

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam