»   » പ്രണവ് മോഹന്‍ലാലിനെ ആഘോഷിച്ചു കഴിഞ്ഞെങ്കില്‍ മടങ്ങി വരൂ, അടുത്ത താരപുത്രന്‍ റെഡിയാണ്!!

പ്രണവ് മോഹന്‍ലാലിനെ ആഘോഷിച്ചു കഴിഞ്ഞെങ്കില്‍ മടങ്ങി വരൂ, അടുത്ത താരപുത്രന്‍ റെഡിയാണ്!!

Written By:
Subscribe to Filmibeat Malayalam

മോഹന്‍ലാലിന്റെ മകന്‍ പ്രണവ് മോഹന്‍ലാല്‍ ആദ്യമായി നായകനായി അഭിനയിച്ച ആദി എന്ന ചിത്രത്തെ കുറിച്ചാണ് കഴിഞ്ഞ ഒരു രണ്ട് മൂന്നാഴ്ചയായി മലയാള സിനിമാ ലോകം സംസാരിക്കുന്നത്. ആദിയിലൂടെ പ്രണവ് വന്നു, ചിത്രം ഗംഭീര വിജയമായി.. പ്രണവ് ഹിമാലയത്തില്‍ പോയി.

അപ്പു അച്ഛന്റെ മകന്‍ തന്നെ, അപ്പു അഭിമാനം, അപ്പു ഹോളിവുഡ് നടന്‍.. ആദി കണ്ടവരുടെ അഭിപ്രായം

പ്രണവിന്റെ അരങ്ങേറ്റ വാര്‍ത്ത ഒന്ന് കെട്ടടങ്ങുമ്പോഴിതാ തമിഴകത്ത് നിന്ന് അടുത്ത ഒരു താരപുത്രന്റെ അരങ്ങേറ്റ വാര്‍ത്ത സജീവമാകുന്നു. തമിഴ് സൂപ്പര്‍ താരവും മോഹന്‍ലാലിന്റെ കടുത്ത ആരാധകനുമായ വിക്രമിന്റെ മകന്റെ അരങ്ങേറ്റത്തെ കുറിച്ചാണ് പറയുന്നത്.

ഏറെ നാളത്തെ ഗോസിപ്പ്

രണ്ട് വര്‍ഷത്തോളമായി ധ്രുവിന്റെ അരങ്ങേറ്റ ചിത്ത്രതെ കുറിച്ചുള്ള വാര്‍ത്തകള്‍ പ്രചരിയ്ക്കുകയാണ്. മണിരത്‌നം സംവിധാനം ചെയ്യുന്ന ചിത്രത്തിലൂടെ ധ്രുവ് നാന്ദി കുറിയ്ക്കുന്നു എന്നൊക്കെയായിരുന്നു കിംവദന്തികള്‍.

ഒടുവില്‍ വന്നു

ഗോസിപ്പുകള്‍ക്കൊടുവില്‍ അങ്ങനെ ധ്രുവ് അഭിനയാരങ്ങേറ്റം കുറിയ്ക്കുകയാണ്. തമിഴിലെ പ്രശസ്ത സംവിധായകനായ ബാല ഒരുക്കുന്ന വര്‍മ എന്ന ചിത്രത്തിലൂടെയാണ് ധ്രുവിന്റെ അരങ്ങേറ്റം.

വലിയ പേരുകള്‍

ധ്രുവിന്റെ അരങ്ങറ്റ ചിത്രത്തിന് പിന്നില്‍ മുതിര്‍ന്ന സാങ്കേതിക പ്രവര്‍ത്തകരും അഭിനേതാക്കളും ഉണ്ടെന്നാണ് വാര്‍ത്തകള്‍. ദേശീയ പുരസ്‌കാര ജേതാവ് രാജു മുരുകനാണ് വര്‍മ എന്ന ചിത്രത്തിന് വേണ്ടി സംഭാഷണമൊരുക്കുന്നത്.

തീരുമാനിച്ചു വരുന്നു

ചിത്രത്തിന് പിന്നില്‍ പ്രവത്തിയ്ക്കുന്ന സാങ്കേതിക പ്രവര്‍ത്തകരെ കണ്ടെത്തുകയാണ് ഇപ്പോള്‍ ബാല. മറ്റ് കഥാപാത്രങ്ങളെ കുറിച്ചും അന്തിമ തീരുമാനത്തില്‍ എത്തിയിട്ടില്ല.

നായിക ശ്രിയ

ശ്രിയ ശര്‍മയാണ് ചിത്രത്തിലെ നായിക. ജ്യോതികയും സൂര്യയും ഒന്നിച്ചഭിനയിച്ച സില്ലിന്ന് ഒരു കാതല്‍ എന്ന ചിത്രത്തിലെ ബാലതാരമാണ് ശ്രിയ. ശ്രിയ നായികയായെത്തുന്ന ആദ്യ തമിഴ് ചിത്രം എന്ന പ്രത്യേകതയും വര്‍മയ്ക്കുണ്ട്.

വരുന്നതിനെ മുന്‍പേ സ്റ്റാര്‍

പ്രണവിനെ പോലെ തന്നെ സിനിമയില്‍ എത്തുന്നതിന് മുന്‍പേ ധ്രുവ് ആരാധകരെ നേടിക്കഴിഞ്ഞു. സോഷ്യല്‍ മീഡിയയില്‍ പ്രത്യക്ഷപ്പെടുന്ന ധ്രുവിന്റെ ഒരു ചിത്രത്തിന് അത്രയേറെ മൈലേജ് കിട്ടാറുണ്ട്.

കഴിവ് രക്തത്തിലുണ്ട്

അച്ഛന്റെ അഭിനയ കല മകന്റെ രക്തത്തിലും അലിഞ്ഞു ചേര്‍ന്നിട്ടുണ്ട്. നേരത്തെ ധ്രുവ് തന്റെ സോഷ്യല്‍ മീഡിയ പേജിലൂടെ പുറത്തുവിട്ട ഡബ്‌സ്മാഷ് വീഡിയോ അതിന് തെളിവാണ്.

ഹ്രസ്വചിത്രം സംവിധാനം

അഭിനയത്തില്‍ മാത്രമല്ല സംവിധാനത്തിലും തനിക്ക് താല്‍പര്യമുണ്ടെന്ന് ഇതിനോടകം തന്നെ ധ്രുവ് വ്യക്തമാക്കിയിരുന്നു. ലണ്ടനിലെ പഠനത്തിന്റെ ഭാഗമായി ധ്രുവ് സ്വന്തമായി ഹ്രസ്വചിത്രം സംവിധാനം ചെയ്തിരുന്നു.

പഠിച്ചിട്ട് തന്നെ

അച്ഛന്‍ സൂപ്പര്‍സ്റ്റാറാണെന്ന് കരുതി വെറതേ അങ്ങ് കയറി വരികയല്ല ധ്രുവ്. സിനിമയെ കുറിച്ച് വ്യക്തമായി പഠിച്ചിട്ടുണ്ട്. ലണ്ടനിലെ പഠനം പൂര്‍ത്തിയാക്കിയ താരപുത്രന്‍ അമേരിക്കല്‍ പോയി ഫിലിം മേക്കിങിനെ കുറിച്ചും പഠിച്ചിട്ടാണ് കളത്തിലിറങ്ങിയത്.

English summary
Bala-Dhruv's 'Varma' to have this National Award winning director

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam