»   » ഷൂട്ടിങ്ങിനിടയിലെ സര്‍പ്രൈസ്, കൊഡൈക്കനാലില്‍ പിറന്നാളാഘോഷിച്ച് ജയ് യും അഞ്ജലിയും !!

ഷൂട്ടിങ്ങിനിടയിലെ സര്‍പ്രൈസ്, കൊഡൈക്കനാലില്‍ പിറന്നാളാഘോഷിച്ച് ജയ് യും അഞ്ജലിയും !!

Posted By: Nihara
Subscribe to Filmibeat Malayalam

തമിഴ് സിനിമാലോകം ഒന്നടങ്കം ഉറ്റുനോക്കുന്ന പ്രണയിതാക്കളാണ് ജയ് യും അഞ്ജലിയും. എങ്കേയും എപ്പോതും എന്ന ചിത്രത്തിലൂടെയാണ് ഈ താരജോഡികള്‍ പ്രേക്ഷകര്‍ക്ക് പ്രിയപ്പെട്ടവരായി മാറിയത്. ഇരുവരും തമ്മിലുള്ള സ്‌ക്രീന്‍ പെര്‍ഫോമന്‍സും കെമിസ്ട്രിയും കണ്ടപ്പോഴേ പ്രേക്ഷകര്‍ ഇരുവരും തമ്മില്‍ പ്രണയത്തിലാണെന്ന് വിധിയെഴുതിയിരുന്നു.

പാപ്പരാസികളാണ് ജയ് അഞ്ജലി ബന്ധത്തെക്കുറിച്ച് പുറം ലോകത്തെ അറിയിച്ചത്. തുടക്കത്തില്‍ വാര്‍ത്ത നിഷേധിക്കുകയും ഇനി ജയ് യുമായി ഒരുമിച്ച് അഭിനയിക്കില്ലെന്നും അഞ്ജലി വ്യക്തമാക്കിയിരുന്നു. എന്നാല്‍ പിന്നീട് താരം തന്നെ ആ തീരുമാനം മാറ്റുകയായിരുന്നു. ഇരുവരും ഒരുമിച്ചഭിനയിക്കുന്ന ബലൂണ്‍ എന്ന ചിത്രത്തിന്റെ ഷൂട്ടിങ്ങ് കൊഡൈക്കനാലില്‍ പുരോഗമിച്ച് വരികയാണ്.

പിറന്നാള്‍ ദിനത്തില്‍ ജെയ്ക്ക് സര്‍പ്രൈസുമായി അഞ്ജലി

പതിവു പോലെ ഷൂട്ടിങ്ങ് സെറ്റിലെത്തിയ ജയ് ഷൂട്ടിങ്ങില്‍ ശ്രദ്ധ കേന്ദ്രീകരിക്കുകയും ചെയ്തു. കൊഡൈക്കനാലിലാണ് ബലൂണിന്‍റെ ഷൂട്ടിങ്ങ് നടക്കുന്നത്. ഷോട്ടിനിടയിലാണ് അപ്രതീക്ഷിതമായി പിറന്നാളാഘോഷം നടത്തിയത്. ജയ് യ്ക്ക് കേക്ക് നല്‍കുന്ന അഞ്ജലിയുടെ ചിത്രം സമൂഹ മാധ്യമങ്ങളില്‍ വൈറലാണ്.

ഹെലിക്യാമിനിടയില്‍ പിറന്നാള്‍ കേക്ക്

ഷൂട്ട് നടന്നു കൊണ്ടിരിക്കുന്നതിനിടയിലാണഅ ഹെലിക്യാമില്‍ സെറ്റ് ചെയ്ത കേക്ക് ജയ് യുടെ മുന്നിലെത്തിയത്. ക്യാമറയോടൊപ്പം കേക്ക് കണ്ട താരത്തിന്റെ ഭാവഭേദങ്ങള്‍ സെറ്റിലുള്ളവര്‍ ക്യാമറയില്‍ പകര്‍ത്തുകയും ചെയ്തു.

പ്രേക്ഷകരുടെ പ്രിയ ജോഡി

പ്രണയതീവ്രതയുമായെത്തിയ എങ്കേയും എപ്പോതുമിലൂടെയാണ് ജയ് അഞ്ജലി കൂട്ടുകെട്ടിനെ തമിഴകം സ്വീകരിച്ചത്. അങ്ങാടിത്തെരുവിലൂടെ അഭിനയരംഗത്തെത്തിയ താരമാണ് അഞ്ജലി. ഒരുമിച്ച് അഭിനയിച്ചപ്പോള്‍ മുതല്‍ ഇരുവരും തമ്മില്‍ നല്ല സൗഹൃദത്തിലായിരുന്നു.

ജയ്ക്ക് കേക്ക് നല്‍കുന്ന അഞ്ജലിയുടെ ചിത്രം വൈറലാകുന്നു

പിറന്നാളാഘോഷത്തിനിടയില്‍ ജയ്ക്ക് കേക്ക് നല്‍കുന്ന അഞ്ജലിയുടെ ഫോട്ടോ ഇതിനോടകം തന്നെ സമൂഹ മാധ്യമങ്ങളിലൂടെ വൈറലായിക്കഴിഞ്ഞു.

English summary
Actor Jai, who is currently shooting for Balloon with Anjali in Kodaikanal, didn't have any clue about the surprise that the crew had planned for his birthday yesterday. Apparently, the team had arranged for a special cake, which was brought in by an helicam. A source from the unit says, "Jai was shooting for a particular scene. During a shot, the cake was brought on an helicam arrived on the spot. When he saw it, Jai was surprised and was overwhelmed by the novel arrangement. He couldn't contain his excitement and cut the cake with his team." We also got a snap in which his co-star and rumoured girlfriend Anjali is feeding him a piece of cake.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam