»   » ബാംഗ്ലൂര്‍ ഡെയ്‌സിന്റെ റീമേക്കിന് രാഷ്ട്രീയ പാര്‍ട്ടികളുമായി എന്താണ് ബന്ധം?

ബാംഗ്ലൂര്‍ ഡെയ്‌സിന്റെ റീമേക്കിന് രാഷ്ട്രീയ പാര്‍ട്ടികളുമായി എന്താണ് ബന്ധം?

Posted By:
Subscribe to Filmibeat Malayalam

മലയാളത്തില്‍ ബാംഗ്ലൂര്‍ ഡെയ്‌സ് എന്ന ചിത്രത്തിന് പേരിടുക എന്നത് സംവിധായിക അഞ്ജലി മേനോനെ സംബന്ധിച്ച് വലിയൊരു വെല്ലുവിളി തന്നെയായിരുന്നു. ഒരിടയ്ക്ക് എല്‍ ഫോര്‍ ലവ് എന്നാണ് ചിത്രത്തിന്റെ പേര് എന്ന് വരെ പ്രചരിച്ചു. എന്നാല്‍ ആ വാര്‍ത്ത നിഷേധിച്ച അഞ്ജലി മേനോന്‍ സിനിമയ്ക്ക് ഏറ്റവും യോജിച്ച പേരു തന്നെ കണ്ടെത്തി, ബാംഗ്ലൂര്‍ ഡെയ്‌സ്!

ചിത്രത്തിന്റെ തമിഴ് റീമേക്കും പേരിന്റെ കാര്യത്തില്‍ അല്പം പ്രശ്‌നത്തിലാണെന്നാണ് കേള്‍ക്കുന്നത്. ചിത്രത്തിന് താത്കാലികമായി നല്‍കിയിരുന്ന പേര് എഡിഎംകെ എന്നായിരുന്നു. എഡിഎംകെ എന്നാല്‍ അര്‍ജ്ജുന്‍, ദിവ്യ മട്രും കാര്‍തിക് എന്നതിന്റെ ഷോര്‍ട്ട് ഫോം.


bangalore-days-remake

എന്നാല്‍ എഡിഎംകെ എന്നത് തമിഴകത്തെ ഒരു രാഷ്ട്രീയ കക്ഷിയായതുകൊണ്ട് ചിത്രത്തിന്റെ പേര് പ്രശ്്ത്തിലാണെന്നാണത്രെ. പേരിന് അനുമതി ലഭിയ്ക്കാന്‍ പാടായിരിക്കുമത്രെ. എന്നിരുന്നാലും അനുമതിയ്ക്ക് വേണ്ടി അയച്ചിട്ടുണ്ട്, ഈ മാസം അവസാനത്തിനൊടുവില്‍ തീരുമാനമാവും എന്നാണ് അറിയുന്നത്.


അതേ സമയം പേര് മാറ്റാനും സാധ്യതയുണ്ട്. സംവിധായകന്‍ ഭാസ്‌കര്‍ ഈ പേരില്‍ അത്രവലിയ സന്തുഷ്ടനല്ലെന്നും, പറ്റിയാല്‍ നല്ലൊരു തമിഴ് പേര് തന്നെ ചിത്രത്തിന് നല്‍കുമെന്നും സിനിമയോട് അടുത്ത വൃത്തങ്ങള്‍ പറയുന്നു.


ബോബി സിംഹ, റാണ ഗുപ്ത, ആര്യ, എന്നിവരാണ് യഥാക്രമം നിവിന്‍ പോളി, ഫഹദ് ഫാസില്‍, ദുല്‍ഖര്‍ സല്‍മാന്‍ എന്നവിരവതരിപ്പിച്ച കഥാപാത്രങ്ങളുമായി എത്തുന്നത്. നസ്‌റിയ ചെയ്ത വേഷത്തില്‍ ശ്രീദിവ്യയും ഇഷ തല്‍വാര്‍ ചെയ്ത വേഷത്തില്‍ റായി ലക്ഷ്മിയും എത്തുന്ന ചിത്രത്തില്‍ ആര്‍ജെ സാറയായി പാര്‍വ്വതി തന്നെയാണ് അഭിനയിക്കുന്നത്.

English summary
Looks like the makers of the Tamil remake of Bangalore Days might be in trouble over the title of the film, which is said to have political undertones.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam